LHC0088 Publish time 1 hour(s) ago

അങ്കമാലിയിൽ വിദ്യാർഥിനിയെ ഇടിച്ച ശേഷം കടന്നുകളഞ്ഞ കാർ കണ്ടെത്തി; പിടികൂടിയത് തുറവൂരിൽ നിന്ന്

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/ernakulam/images/2026/3/3/angamaly-accident-car-found-1.jpg?w=1120&h=583



അങ്കമാലി ∙ വിദ്യാർഥിനിയെ ഇടിച്ച ശേഷം കടന്നുകളഞ്ഞ കാർ കണ്ടെത്തി. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ തുറവൂരിൽ നിന്ന് തിങ്കളാഴ്ചയാണ് കാർ കണ്ടെത്തിയത്. അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റേതാണ് വാഹനം. വാഹനം പരിശോധനയ്ക്ക് വിധേയമാക്കി. ഫെബ്രുവരി 28ന് വൈകിട്ട് ഏഴരയോടെ അങ്കമാലി ഹോം സയൻസ് കോളജിനു സമീപമാണ് വിദ്യാർഥിനിയെ വാഹനമിടിച്ചത്. ഇൻസ്പെക്ടർ എ.രമേഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ പ്രദീപ് കുമാർ, ബിജു, സീനിയർ സിപിഒ ലിൻസൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. English Summary:
Car involved in a hit-and-run accident with a student in Angamaly has been found. The vehicle was located in Thuvayoor after a scientific investigation.
Pages: [1]
View full version: അങ്കമാലിയിൽ വിദ്യാർഥിനിയെ ഇടിച്ച ശേഷം കടന്നുകളഞ്ഞ കാർ കണ്ടെത്തി; പിടികൂടിയത് തുറവൂരിൽ നിന്ന്