ഇറാനിൽ 165 കുട്ടികൾക്ക് കൂട്ടസംസ്ക്കാരം; ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയാറെടുക്കുന്നെന്ന് പാക്ക് പ്രസിഡന്റ് - ഇന്നത്തെ പ്രധാന വാർത്തകൾ
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/3/3/todays-recap-03-03-2026.jpg?w=1120&h=583പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷമാണ് ഇന്നും പ്രധാന വാർത്ത. യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 165 കുട്ടികൾക്ക് ഇറാനിൽ കൂട്ടസംസ്ക്കാരം നടത്തുന്നത് വാർത്താ പ്രാധാന്യം നേടി. ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയാറെടുക്കുകയാണെന്ന് പാക്ക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പ്രസ്താവന തലക്കെട്ടിൽ ഇടംനേടി. ഇറാനിൽ യുഎസും ഇസ്രയേലും നടത്തിയ സൈനിക ഇടപെടലിനോട് അമേരിക്കൻ പൗരന്മാരിൽ ഭൂരിപക്ഷത്തിനും വിയോജിപ്പെന്ന് സിഎൻഎൻ നടത്തിയ അഭിപ്രായസർവേ റിപ്പോർട്ടും ശ്രദ്ധനേടി. ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി വായിക്കാം.
യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 165 കുട്ടികൾക്ക് ഇറാനിൽ കൂട്ടസംസ്ക്കാരം. കൊല്ലപ്പെട്ട കുട്ടികൾക്കായി ഒരുക്കിയ കബറുകളുടെ ചിത്രം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി സ്‌കൂളിന് നേരേയുണ്ടായ വ്യോമാക്രമണത്തിലാണു 160 ൽ അധികം കുട്ടികൾ കൊല്ലപ്പെട്ടത്.
ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയാറെടുക്കുകയാണെന്ന് പാക്ക് പ്രസിഡന്റ് ആസിഫ് അലി സർദാരി. പാക്കിസ്ഥാൻ പാർലമെന്റിൽ സർദാരി പ്രസംഗിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ‘‘യുദ്ധത്തിൽനിന്ന് അകന്നു നിൽക്കണമെന്നാണ് ഇന്ത്യയോട് പറയാനുള്ളത്. ചർച്ചകൾക്ക് തയാറാകണം. മേഖലയുടെ സുരക്ഷിതത്വത്തിന് അതാണ് നല്ലത്’’–വിഡിയോയിൽ സർദാരി പറയുന്നു.
ഇറാനിൽ യുഎസും ഇസ്രയേലും നടത്തിയ സൈനിക ഇടപെടലിനോട് അമേരിക്കൻ പൗരന്മാരിൽ ഭൂരിപക്ഷത്തിനും വിയോജിപ്പെന്ന് സിഎൻഎൻ നടത്തിയ അഭിപ്രായസർവേ. ഇറാനിലെ സൈനിക നടപടിക്കു തൊട്ടുപിന്നാലെ നടത്തിയ സർവേയിലാണ് ട്രംപിന്റെ നടപടിക്കെതിരെ വിയോജിപ്പ്. സംഘർഷം തുടരാനാണ് സാധ്യതയെന്നു സർവേയിൽ പങ്കെടുത്തവരിലേറെയും കരുതുന്നു. ADVERTISEMENT Go AD-FREE
ഇറാൻ–യുഎസ് സംഘർഷത്തെ തുടർന്ന് തടസപ്പെട്ട വിമാന സര്‍വീസുകൾ ഭാഗികമായി പുനരാരംഭിച്ചു. കൊച്ചിയിൽ നിന്ന് മസ്കത്തിലേക്കുള്ള ഒമാൻ എയർ, എയർ ഇന്ത്യ എക്സപ്രസ് സർവീസുകള്‍ ഇന്ന് രാവിലെ മുതൽ പ്രവര്‍ത്തനം തുടങ്ങി. കുടുങ്ങിക്കിടന്ന യാത്രക്കാർക്കായി പ്രത്യേക സർവീസുകളും ആരംഭിച്ചിട്ടുണ്ട്.
നുഴഞ്ഞുകയറ്റക്കാരുടെ പേരു മാത്രമേ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) വഴി മാറ്റിയിട്ടുള്ളൂവെന്നും ബിജെപി അധികാരത്തിലെത്തിയാൽ അവരെ സംസ്ഥാനത്തു നിന്നുതന്നെ പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിജെപിയുടെ ‘പരിവർത്തൻ യാത്ര’യുടെ ഉദ്ഘാടനം ചെയ്യുമ്പോഴാണ് അമിത്ഷാ കടുത്ത വാക്കുകൾ ഉപയോഗിച്ചത്. ADVERTISEMENT Go AD-FREE
JUST IN
[*]
22 SECONDS AGO വർഷങ്ങൾ നീണ്ട മുന്നൊരുക്കം; ഖമനയിയുടെ വിധി നിർണയിച്ചത് ചാരന്മാരും ട്രാഫിക് ക്യാമറകളും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 MINUTE AGO ഇറാനിൽ 165 കുട്ടികൾക്ക് കൂട്ടസംസ്ക്കാരം; ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയാറെടുക്കുന്നെന്ന് പാക്ക് പ്രസിഡന്റ് - ഇന്നത്തെ പ്രധാന വാർത്തകൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
9 MINUTES AGO 2016ലും 2021ലും രണ്ടാം സ്ഥാനത്ത്; 2026ൽ കഥ മാറ്റിയെഴുതും: പാലക്കാട്ട് പിടിക്കാൻ ശോഭാ സുരേന്ദ്രൻ Palakkad
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Today\“s Recap 03 03 2026
Pages:
[1]