വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു?; നഗരൂരിൽ അച്ഛനും മകനും മരിച്ച നിലയിൽ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/12/crime-scene.jpg?w=1120&h=583തിരുവനന്തപുരം∙ നഗരൂരില്‍ അച്ഛനെയും മകനെയും പുരയിടത്തിനു സമീപത്തെ നീര്‍ച്ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അനധികൃത വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നഗരൂര്‍ ബ്ലോക്ക് ഓഫിസിനു സമീപത്തുള്ള വീട്ടിലാണ് സംഭവം. ചെങ്കിക്കുന്നു സ്വദേശികളായ കൊച്ചുണ്ണി, മകന്‍ അഖില്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരച്ചീനി കൃഷി ചെയ്യുന്ന പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന, വൈദ്യുതി കടത്തിവിട്ട കമ്പിവേലിയില്‍നിന്നാകാം ഇവര്‍ക്കു ഷോക്കേറ്റതെന്നാണ് കരുതുന്നത്.
What you should read next
[*] പനങ്ങാട് സ്റ്റേഷനിലെ സിപിഒ രാഹുൽ ദാസ് അന്തരിച്ചു Alappuzha
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
സംഭവവുമായി ബന്ധപ്പെട്ട് വേണുഗോപാലന്‍ പോറ്റി, ഗോപാലന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നു പുലര്‍ച്ചെയാണ് കൊച്ചുണ്ണിയുടെയും മകന്റെയും മൃതദേഹം മരച്ചീനി കൃഷിയുള്ള പുരയിടത്തിനു സമീപത്തെ നീര്‍ച്ചാലില്‍ കണ്ടെത്തിയത്. ഇവര്‍ക്കു രാത്രിയാണ് ഷോക്കേറ്റതെന്നാണു പൊലീസ് കരുതുന്നത്.പൊലീസ് എത്തുമ്പോഴേക്കും കമ്പി വേലി അഴിച്ചു മാറ്റിയ നിലയിലായിരുന്നു. കാട്ടുപന്നി കൃഷി നശിപ്പിക്കാതിരിക്കാനാണ് വേലി സ്ഥാപിച്ചിരുന്നത്. കൊച്ചുണ്ണിയുടെയും അഖിലിന്റെയും മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
JUST IN
[*]
1 MINUTE AGO വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു?; നഗരൂരിൽ അച്ഛനും മകനും മരിച്ച നിലയിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
16 MINUTES AGO IRAN-ISRAEL CONFLICT ഇറാനിലെ നടപടിക്കെതിരെ യുഎസ് പൗരന്മാർ; ട്രംപിന്റെ നീക്കത്തിലും സംശയം! അഭിപ്രായ സർവേ പുറത്ത് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
35 MINUTES AGO മഴ പെയ്താൽ ഇനി എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് മുങ്ങില്ല; നവീകരണം ഒരു കോടി 88 ലക്ഷം രൂപ ചെലവിൽ Ernakulam
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Father and Son Electrocuted in Nagaroor: Tragic incident in Thiruvananthapuram\“s Nagaroor. Father and son found dead from electrocution due to an illegal electric fence near their tapioca farm. Police have taken two into custody.
Pages:
[1]