LHC0088 Publish time 2 hour(s) ago

ഇറാനിലെ നടപടിക്കെതിരെ യുഎസ് പൗരന്മാർ; ട്രംപിന്റെ നീക്കത്തിലും സംശയം! അഭിപ്രായ സർവേ പുറത്ത്

https://img-mm.manoramaonline.com/content/dam/mm/mo/archive/news/world/images/2026/3/3/tehran-attack.jpg?w=1120&h=583



വാഷിങ്ടൻ ∙ ഇറാനിൽ യുഎസും ഇസ്രയേലും നടത്തിയ സൈനിക ഇടപെടലിനോ‌ട് അമേരിക്കൻ പൗരന്മാരിൽ ഭൂരിപക്ഷത്തിനും വിയോജിപ്പെന്ന് സിഎൻഎൻ നടത്തിയ അഭിപ്രായസർവേ. ഇറാനിലെ സൈനിക നടപടിക്കു തൊട്ടുപിന്നാലെ നടത്തിയ സർവേയിലാണ് ട്രംപിന്റെ നടപടിക്കെതിരെ വിയോജിപ്പ്. സംഘർഷം തുടരാനാണ് സാധ്യതയെന്നു സർവേയിൽ പങ്കെടുത്തവരിലേറെയും കരുതുന്നു.

ആക്രമണ തീരുമാനത്തെ സർവേയിൽ പങ്കെടുത്തവരിൽ 59% യുഎസ് പൗരന്മാർ അംഗീകരിക്കുന്നില്ല. ഇറാൻ സർക്കാരിനെ അട്ടിമറിക്കാൻ യുഎസ് ശ്രമിക്കണമെന്ന് 44% പേർ പറയുന്നു. 56% പേർ ഇതിന് എതിരാണ്. ഇറാനിലേക്ക് യുഎസ് സൈനികരെ അയയ്ക്കുന്നതിനെ 60 % പേർ എതിർക്കുന്നു.
What you should read next

[*] ‘ഇറാനെതിരെ കനത്ത ആക്രമണം തുടങ്ങിയിട്ടില്ല, \“ആക്രമണത്തിര\“ വരുന്നതേയുള്ളൂ: ഭീഷണിയുമായി ട്രംപ് US News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇറാനിലെ സൈനികനടപടിയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിനെക്കുറിച്ച് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും സംശയം പ്രകടിപ്പിച്ചു. ട്രംപ് എടുക്കുന്ന തീരുമാനങ്ങളിൽ വിശ്വാസമില്ലെന്നും ഇറാനിലെ സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള വ്യക്തമായ പദ്ധതി ട്രംപിന് ഇല്ലെന്നാണ് കരുതുന്നതെന്നും സർവേയിൽ പങ്കെടുത്തവരിൽ 60% പേരും അഭിപ്രായപ്പെട്ടു. യുഎസ് കോൺഗ്രസിന്റെ അനുമതിയോടെയേ തുടർനടപടികൾ എടുക്കാവൂ എന്നാണ് 62 % പേരും പറഞ്ഞത്.

ADVERTISEMENT Go AD-FREE

ആക്രമണത്തിനു മുൻപ് യുഎസ് ഇറാനുമായി ഫലപ്രദമായ നയതന്ത്ര ശ്രമങ്ങൾ നടത്തിയെന്നു കരുതുന്നോ എന്ന ചോദ്യത്തിന്, 27% പേർ മാത്രമാണ് അതെയെന്നു മറുപടി നൽകിയത്. നയതന്ത്രതലത്തിൽ കൂടുതൽ ശ്രമങ്ങൾ വേണ്ടിയിരുന്നുവെന്ന് 39 % പേർ അഭിപ്രായപ്പെട്ടു.
JUST IN

[*]
2 MINUTES AGO ഇറാനിലെ നടപടിക്കെതിരെ യുഎസ് പൗരന്മാർ; ട്രംപിന്റെ നീക്കത്തിലും സംശയം! അഭിപ്രായ സർവേ പുറത്ത് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
21 MINUTES AGO മഴ പെയ്താൽ ഇനി എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് മുങ്ങില്ല; നവീകരണം ഒരു കോടി 88 ലക്ഷം രൂപ ചെലവിൽ Ernakulam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
25 MINUTES AGO വയനാട്ടിൽ കേരള– തമിഴ്നാട് അതിർത്തിയിലെ 46 സെന്റ് സ്ഥലം ഇപ്പോഴും തർക്കത്തിലോ? Wayanad

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
CNN Poll about Iran attack : A CNN poll reveals significant American disapproval of potential US military action in Iran, with doubts about President Trump\“s handling of the situation and a call for Congressional approval.
Pages: [1]
View full version: ഇറാനിലെ നടപടിക്കെതിരെ യുഎസ് പൗരന്മാർ; ട്രംപിന്റെ നീക്കത്തിലും സംശയം! അഭിപ്രായ സർവേ പുറത്ത്