deltin33 Publish time 1 hour(s) ago

മലയോര മേഖലയ്ക്ക് വികസനക്കുതിപ്പ്; ഒറ്റപ്പെടലിന് അറുതിവരുത്തി അമ്പൂരി-കുമ്പിച്ചൽക്കടവ് ഉൾപ്പെടെ പുത്തൻ പാലങ്ങളും, യാഥാർഥ്യമായത് നാടിന്റെ സ്വപ്നം

https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2025/9/25/amboori-kumbichal-kadavu-bridge.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440



പതിറ്റാണ്ടുകൾപ്പുറം നീണ്ട ഒറ്റപ്പെടലിന് അവസാനമായതിന്റെ ആശ്വാസത്തിലാണ് അമ്പൂരി-തൊടുമല നിവാസികൾ. നെയ്യാറിന്റെ ഇരുകരകളെ മാത്രം ബന്ധിപ്പിച്ചല്ല, ഒരു ജനതയുടെയാകെ ദീർഘകാല സ്വപ്നത്തിലേക്ക് തുറക്കുകയായിരുന്നു ഒരു പാലം, അമ്പൂരി-കുമ്പിച്ചൽക്കടവ് പാലം. അടുത്തിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ‌ ഈ പാലം ഉദ്ഘാടനം ചെയ്തത്.

ഒറ്റപ്പെട്ടുകിടന്ന പ്രദേശങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന അമ്പൂരി-കുമ്പിച്ചൽക്കടവ് പാലം ഉൾപ്പെടെ ഒട്ടേറെ പാലങ്ങൾ കിഫ്ബിയിലൂടെയാണ് യാഥാർഥ്യമായി. ആലപ്പുഴ-തോട്ടപ്പള്ളി നാലുചിറപ്പാലം, അമ്പലപ്പുഴ-പടഹാരം പാലം, കൊല്ലം-പെരുമൺ പാലം, എറണാകുളം അഴീക്കോട്-മുനമ്പം പാലം ഇങ്ങനെ നീളുന്നു അവ.
ALSO READ

[*] ചിറകുതാഴ്ത്തി വിമാനം; പഴവും പച്ചക്കറിയും കെട്ടിക്കിടക്കുന്നു, 30000 കിലോ തിരിച്ചുവിളിച്ചു, ലക്ഷങ്ങളുടെ നഷ്ടം Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


കേരളത്തിൽ‌ കിഫ്ബി നടപ്പാക്കുന്ന സുപ്രധാന വികസന പദ്ധതികളിലൊന്നാണ് മലയോരപ്പാത. 3,548 കോടി രൂപ ചെലവിട്ട് കേരളത്തിലെ 13 ജില്ലകളിലെ മലയോരപ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് നിർമാണം. ഇതിന് അനുബന്ധമായാണ് പാലങ്ങളുടെയും വികസനം. കേരളത്തിന്റെ ടൂറിസം മേഖലയ്ക്കു കൂടിയാണ് ഇത് കുതിപ്പേകുന്നത്. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

കിഫ്ബി വഴി 25 കോടി രൂപ ചെലവിട്ടാണ് അമ്പൂരി-തൊടുമല നിവാസികളുടെ സ്വപ്നമായിരുന്ന പാലം യാഥാർ‌ഥ്യമാക്കിയത്. പാലം വന്നതോടെ യാത്ര എളുപ്പമാവുക മാത്രമല്ല, വലിയതോതിൽ സമയം ലാഭിക്കാനാവുന്നു എന്ന നേട്ടവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിദ്യാർഥികൾക്കും ജോലിക്കുംമറ്റുമായി ഇവിടെനിന്ന് പോയിവരുന്നവർക്കുമാണ് ഏറ്റവുമധികം നേട്ടം. ADVERTISEMENT Go AD-FREE

ഇവിടെ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം സ‍ഞ്ചരിച്ചാൽ പാറശ്ശാല കള്ളിക്കാട് മലയോര പാതയിലെത്താം. കാസർഗോഡ് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാലവരെ 1,332 കിലോമീറ്റർ നീളുന്ന കേരളത്തിന്റെ മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന പാതയുടെ ഒരുഭാഗം മാത്രമാണിത്. പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ കേരളത്തിന്റെ മലയോര മേഖലകളുടെ ഭംഗി പൂർണമായി ആസ്വദിക്കാൻ ഈ പാതകളിലൂടെ സഞ്ചരിക്കുമ്പോൾ കഴിയും. ഇടുക്കിയിലെ കട്ടപ്പന-കുട്ടിക്കാനം മലയോരപ്പാത ഒരുദാഹരണം മാത്രം. മലയോരപ്പാതകൾ ഉൾപ്പെടെ കേരളത്തിന്റെ റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിൽ കിഫ്ബി കൊണ്ടുവന്ന വികസനം ഏറെ ശ്രദ്ധേയമാണെന്ന് ഇതു വ്യക്തമാക്കുന്നു. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440പെരുമൺ പാലം (file photo)

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates English Summary:
How is CM Pinarayi\“s KIFBI bridge ending decades of isolation for Amboori\“s tribal hills and boosting Kerala\“s hill highway tourism? How is the new Amburi-Kumbichalkadavu bridge and the KIFBI-funded Hill Highway transforming Kerala\“s mountainous regions?
Pages: [1]
View full version: മലയോര മേഖലയ്ക്ക് വികസനക്കുതിപ്പ്; ഒറ്റപ്പെടലിന് അറുതിവരുത്തി അമ്പൂരി-കുമ്പിച്ചൽക്കടവ് ഉൾപ്പെടെ പുത്തൻ പാലങ്ങളും, യാഥാർഥ്യമായത് നാടിന്റെ സ്വപ്നം