LHC0088 Publish time 2 hour(s) ago

ചിറകുതാഴ്ത്തി വിമാനം; പഴവും പച്ചക്കറിയും കെട്ടിക്കിടക്കുന്നു, 30000 കിലോ തിരിച്ചുവിളിച്ചു, ലക്ഷങ്ങളുടെ നഷ്ടം

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/2/dubai-international-airport.jpg?w=1120&h=583



കൊച്ചി ∙ യുദ്ധസാഹചര്യത്തിൽ വ്യോമപാതകൾ അടച്ചതോടെ കേരളത്തിലെ വിമാനത്താവളങ്ങൾ വഴി ഗൾഫ് നാടുകളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള പഴം, പച്ചക്കറി കയറ്റുമതി കുത്തനെ ഇടിഞ്ഞു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് അയയ്ക്കാനായി കൊണ്ടുവന്ന 200 ടണ്ണിലേറെ പഴം, പച്ചക്കറികൾ കാർഗോ വിഭാഗത്തിൽ കെട്ടിക്കിടക്കുകയാണ്.
ALSO READ

[*] Market Scan-Live ‘60 സെക്കൻഡിൽ’ ഖമനയിയെ ‘ചരിത്രമാക്കി’ മൊസാദ്, ഇറാന്റെ തിരിച്ചടിയിൽ കുതിച്ച് സ്വർണവും എണ്ണയും, ഇന്ത്യയ്ക്ക് ഇന്ന് ‘അവധി’ ആശ്വാസം Stock Market

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


പ്രതിദിനം 140 ടൺ കാർഗോയാണ് കൊച്ചി വിമാനത്താവളത്തിൽ കൈകാര്യം ചെയ്യുന്നത്. ഇതിൽ 100 ടണ്ണും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള പെരിഷബിൾ കാർഗോ ആണ്. ഇതിൽ 70 ടണ്ണും യുഎഇയിലേയ്ക്കാണ്. ഇതെല്ലാം മുടങ്ങിയിരിക്കുകയാണ്. ഇതോടെ കയറ്റുമതിക്കാരും കർഷകരും കടുത്ത പ്രതിസന്ധിയിലായി.
ALSO READ

[*] Live സ്വർണവിലയിൽ വമ്പൻ ഇടിവ്; രാജ്യാന്തരവില കുതിച്ചിട്ടും കേരളത്തിൽ വെട്ടിക്കുറച്ചു, ‘ഒരുമുഴം മുൻപേ’ കൂട്ടി, പിന്നെ കുറച്ചു Commodity

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


40 മുതൽ 45 ടൺ വരെ ദിവസവും കയറ്റുമതിയുണ്ടായിരുന്ന കരിപ്പൂരിൽ 10 മുതൽ 16 ടൺ വരെയായി കുറഞ്ഞു. റമസാൻ ആയതോടെ കൂടുതൽ ഓർഡർ ഉള്ള സമയത്താണ് ഈ പ്രതിസന്ധി.
ALSO READ

[*] ഗൾഫാകെ യുദ്ധക്കളമാക്കി ഇറാന്റെ ‘പ്രതികാരം’; മാനംനിറയേ മിസൈലും ഡ്രോണും, പ്രതിസന്ധി കൂടുതൽ ഇന്ത്യയ്ക്ക് Economy

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


മസ്കത്തിലേക്ക് ഒമാൻ എയർ, റിയാദിലേക്ക് ഫ്ലൈ നാസ്, സൗദി എയർലൈൻസ് എന്നീ 3 വിമാനങ്ങൾ മാത്രമാണു നിലവിലുള്ള സർവീസ്. ഈ വിമാനങ്ങളിലാണു കയറ്റുമതി. നേരത്തേ ദിവസവും ശരാശരി 25 സർവീസുകൾ ഉണ്ടാകാറുണ്ട്. ADVERTISEMENT Go AD-FREE

കോഴിക്കോട്ടുനിന്നു ഗൾഫ് നാടുകളിലെ കണക്‌ഷൻ വിമാനങ്ങൾ വഴി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പൂർണമായും നിലച്ചു. കയറ്റുമതിക്കായി ഒരുക്കിയ ഏകദേശം 30,000 കിലോഗ്രാം പഴവർഗങ്ങൾ പിൻവലിക്കേണ്ടിവന്നതായും ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായും കരിപ്പൂരിലെ കെഎൻപി എക്സ്പോർട്ടേഴ്സ് ഉടമ സുഫിയാൻ കാരി പറഞ്ഞു.
What you should read next

[*] അരി മുതൽ പൊറോട്ട വരെ; ഹോർമുസ് അടച്ച ഇറാന്റെ നടപടി കേരളത്തിനും ‘ഗുരുതരം’, ദുബായിലെ മലയാളിക്കമ്പനികളും വെട്ടിലായി Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


കാർഗോ ഫ്ലൈറ്റ് സർവീസ് കണ്ണൂർ വിമാനത്താവളത്തിലില്ല. വിമാനത്തിൽ ചെറിയതോതിൽ ചരക്കു നീക്കം നടന്നിരുന്നു. രണ്ട് ദിവസമായി ഇതു നടക്കുന്നില്ല. ADVERTISEMENT Go AD-FREE

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates ADVERTISEMENT GO AD-FREE English Summary:
How is the Iran war\“s flight bans stranding 200+ tons of Kerala fruits/veggies at Kochi/Calicut airports during peak Ramadan demand? How is the Middle East war causing a massive collapse in Kerala\“s vegetable and fruit exports?
Pages: [1]
View full version: ചിറകുതാഴ്ത്തി വിമാനം; പഴവും പച്ചക്കറിയും കെട്ടിക്കിടക്കുന്നു, 30000 കിലോ തിരിച്ചുവിളിച്ചു, ലക്ഷങ്ങളുടെ നഷ്ടം