അരി മുതൽ പൊറോട്ട വരെ; ഹോർമുസ് അടച്ച ഇറാന്റെ നടപടി കേരളത്തിനും ‘ഗുരുതരം’, ദുബായിലെ മലയാളിക്കമ്പനികളും വെട്ടിലായി
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/22/hormuz-strait.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
കൊച്ചി ∙ മധ്യേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തതു കേരളത്തിൽ നിന്നുള്ള കയറ്റുമതിയെ ഗുരുതരമായി ബാധിച്ചേക്കും.
കേരളത്തിൽ നിന്നു കടൽ മാർഗമുള്ള കയറ്റുമതിയുടെ ഏകദേശം 30% ഗൾഫ് മേഖലയിലേക്കാണ്. അരിയും തേങ്ങയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും പൊറോട്ട പോലുള്ള ഭക്ഷ്യ വിഭവങ്ങളും മുതൽ സമുദ്രോൽപന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വരെ ഒട്ടേറെ ഉൽപന്നങ്ങളാണു കേരളത്തിൽ നിന്നു ഗൾഫ് മേഖലയിലേക്കു കപ്പൽ കയറുന്നത്.
ALSO READ
[*] Market Scan-Live ‘60 സെക്കൻഡിൽ’ ഖമനയിയെ ‘ചരിത്രമാക്കി’ മൊസാദ്, ഇറാന്റെ തിരിച്ചടിയിൽ കുതിച്ച് സ്വർണവും എണ്ണയും, ഇന്ത്യയ്ക്ക് ഇന്ന് ‘അവധി’ ആശ്വാസം Stock Market
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
യുദ്ധം മേഖലയെ ഒന്നാകെ ബാധിച്ചതോടെ അവിടേക്കു കപ്പലുകൾ സർവീസ് നടത്തുന്നില്ല. ചരക്ക് അയയ്ക്കാൻ കഴിയാതെ സമ്മർദത്തിലാണു കയറ്റുമതി വ്യവസായികൾ. ഉയർന്ന ഷിപ്പിങ് നിരക്കുകളാണു പെട്ടെന്നുണ്ടാകുന്ന അധികച്ചെലവ്. സുരക്ഷാഭീഷണി കാരണം കപ്പലുകളുടെ ഇൻഷുറൻസ് നിരക്കുകൾ വർധിക്കും. സ്വാഭാവികമായും അതു ചരക്കുനീക്കത്തിന്റെ ചെലവും കൂട്ടും. ചരക്കു കപ്പലുകൾ വഴിതിരിച്ചു വിടേണ്ടിവരുന്നതു ചരക്കു ലഭ്യത വൈകാനും ഇടയാക്കും.https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
ദുബായിലെ ഷിപ്പിങ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നൂറുകണക്കിനു മലയാളികളാണു ജോലി ചെയ്യുന്നത്. സ്വന്തമായി ഷിപ്പിങ് ലൈനുകളില്ലെങ്കിലും കണ്ടെയ്നർ സർവീസ് നടത്തുന്ന ‘നോൺ വെസൽ ഓപ്പറേറ്റിങ് കോമൺ കാരിയേഴ്സ്’ (എൻവിഒസിസി) കമ്പനികളും ദുബായിൽ ഏറെയുണ്ട്. ഇവയിൽ 90 ശതമാനവും മലയാളി സംരംഭങ്ങളാണ്. അവയുടെ വരുമാനത്തെ ഇപ്പോഴത്തെ സ്തംഭനാവസ്ഥ ബാധിക്കും.
ALSO READ
[*] Live സ്വർണവിലയിൽ വമ്പൻ ഇടിവ്; രാജ്യാന്തരവില കുതിച്ചിട്ടും കേരളത്തിൽ വെട്ടിക്കുറച്ചു, ‘ഒരുമുഴം മുൻപേ’ കൂട്ടി, പിന്നെ കുറച്ചു Commodity
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ADVERTISEMENT Go AD-FREE
തൽക്കാലം പ്രതിസന്ധി മറികടക്കാൻ ചെലവു കുറയ്ക്കുകയെന്ന വഴിയാണു ഷിപ്പിങ്, അനുബന്ധ കമ്പനികൾ സ്വീകരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഷിപ്പിങ് കമ്പനികൾ പുതിയ നിയമനങ്ങളെല്ലാം മരവിപ്പിച്ചു കഴിഞ്ഞു. കേരളത്തിൽ നിന്നുള്ള കയറ്റുമതിയുടെ പ്രധാന സമുദ്ര കവാടമായ കൊച്ചി തുറമുഖത്തെയും ഗൾഫ് യുദ്ധം ദോഷകരമായി ബാധിക്കും. ഒട്ടേറെ മിഡിൽ ഈസ്റ്റ് കമ്പനികളുടെ ബാക്ക് ഓഫിസ് പ്രവർത്തിക്കുന്നതു കൊച്ചിയിലാണ്. കയറ്റിറക്കുമതി സ്‌തംഭിക്കുന്നതു ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങളെയെല്ലാം പ്രയാസത്തിലാക്കും.
ALSO READ
[*] ഗൾഫാകെ യുദ്ധക്കളമാക്കി ഇറാന്റെ ‘പ്രതികാരം’; മാനംനിറയേ മിസൈലും ഡ്രോണും, പ്രതിസന്ധി കൂടുതൽ ഇന്ത്യയ്ക്ക് Economy
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates English Summary:
How is Iran\“s war and Hormuz blockade crippling Kerala\“s 30% Gulf exports like rice, spices, and seafood, hitting Kochi port and Malayali shipping firms? How will the Middle East conflict and the closure of the Hormuz Strait cripple Kerala\“s export sector and shipping industry?
Pages:
[1]