2018ൽ വിടവാങ്ങിയ അച്ഛൻ സുരേന്ദ്രനൊപ്പമുള്ള ചിത്രവുമായി കലക്ടർ ശിഖ; ചേംബറിലെ മേശപ്പുറത്തും ചിത്രം കൂട്ട്
https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur/images/2026/3/3/rekha-surendra-collector-thrissur.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440
തൃശൂർ ∙ ജില്ലയുടെ കലക്ടറായി 2018 കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥ ശിഖ സുരേന്ദ്രൻ ചുമതലയേറ്റു. ഇന്നലെ രാവിലെ ഒൻപതരയോടെ കലക്ടറേറ്റിൽ കുടുംബാംഗങ്ങൾക്കൊപ്പം എത്തിയ പുതിയ കലക്ടറെ അഡിഷനൽ ജില്ലാ മജിസ്ട്രേട്ട് (എഡിഎം) എ.മനോജിന്റെ നേതൃത്വത്തിൽ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. തുടർന്ന് നാലു വയസ്സുകാരി മകൾ സാൻവി ശങ്കരിയുടെ കൈപിടിച്ച് ശിഖ കലക്ടറുടെ ചേംബറിലെത്തി. അമ്മ സിലോ, സഹോദരി നിവ, നിവയുടെ മക്കൾ എന്നിവർ ഒപ്പമുണ്ടായിരുന്നു. ചേംബറിൽ സ്ഥാനമൊഴിഞ്ഞ അർജുൻ പാണ്ഡ്യൻ ഹസ്തദാനത്തിനു ശേഷം പൂച്ചെണ്ടു നൽകി പുതിയ തൃശൂർ കലക്ടറെ സ്വീകരിച്ചു. ശേഷം ശിഖ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി.https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440അച്ഛൻ സാക്ഷി: തൃശൂരിൽ കലക്ടറായി ചുമതലയേറ്റ ശിഖ സുരേന്ദ്രൻ സീറ്റിൽ ഇരിക്കും മുമ്പ് അച്ഛനൊത്തുള്ള ഫോട്ടോ മേശപ്പുറത്ത് വച്ച് വന്ദിക്കുന്നു. സ്ഥാനമൊഴിയുന്ന കലക്ടർ അർജുൻ പാണ്ഡ്യൻ സമീപം. ചിത്രം: ഉണ്ണി കോട്ടക്കൽ/മനോരമ
കൃത്യം 9.45ന് കലക്ടറായി ചുമതലയേറ്റ്, ശിഖ സുരേന്ദ്രൻ രേഖകളിൽ ഒപ്പുവച്ചു. പിന്നാലെ ഇരുവരും ‘ഓൾ ദ് ബെസ്റ്റ്’ പറഞ്ഞു പിരിഞ്ഞു. സബ് കലക്ടർ അഖിൽ വി.മേനോൻ, അസി.കലക്ടർ സ്വാതി മോഹൻ റാത്തോഡ് എന്നിവർ സന്നിഹിതരായിരുന്നു. ടൂറിസം ഡയറക്ടറായും കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷന്റെ (കെടിഡിസി) മാനേജിങ് ഡയറക്ടറുമായിരിക്കേയാണ് കലക്ടറായുള്ള ശിഖ സുരേന്ദ്രന്റെ ആദ്യ നിയമനം. മുൻപ് 2022ൽ ജില്ലാ ഡവലപ്മെന്റ് കമ്മിഷണറായി തൃശൂരിൽ പ്രവർത്തിച്ചിട്ടുണ്ട്.
എറണാകുളം കോലഞ്ചേരി വടയമ്പാടി കാവനാക്കുടിയിൽ പരേതനായ സുരേന്ദ്രന്റെ മകളാണ്. 2018ൽ 16–ാം റാങ്കോടെയാണ് സിവിൽ സർവീസ് നേടിയത്. തുടർന്ന് കോട്ടയം അസിസ്റ്റന്റ് കലക്ടറും കൊല്ലത്തും ഒറ്റപ്പാലത്തും സബ് കലക്ടറുമായി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കേരള ലൈഫ് മിഷൻ സിഇഒ എന്നീ ചുമതലകളും വഹിച്ചു. കോതമംഗലം എംഎ എൻജിനീയറിങ് കോളജിൽ നിന്നു സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം സിവിൽ സർവീസ് സ്വന്തമാക്കി. ഭർത്താവ്: അനൂപ് അച്യുതൻ (റവന്യു വകുപ്പ്). ADVERTISEMENT Go AD-FREE
‘‘തൃശൂരിൽ വീണ്ടും വരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. കലക്ടറായുള്ള ആദ്യത്തെ നിയമനമാണ്. ഒട്ടേറെ വികസന സാധ്യതകളുള്ളതും വികസനം പുരോഗമിക്കുന്നതുമായ സ്ഥലമാണ്. നിയമസഭാ തിരഞ്ഞെടുപ്പും തൃശൂർ പൂരവും ഭംഗിയായി നടത്തും. മുൻ കലക്ടർമാരടക്കം എല്ലാവരും അവരുടെ ചുമതലകൾ കൃത്യമായി നിർവഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. എല്ലാവരുടെയും സഹകരണത്തോടു കൂടി ഈ വർഷത്തെ പൂരം ഭംഗിയായി നടത്താൻ കഴിയുമെന്നു വിശ്വസിക്കുന്നു ’’ –കലക്ടർ ശിഖ സുരേന്ദ്രൻ https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440കാസർകോട്ടേക്ക് സ്ഥലംമാറിപ്പോകുന്ന കലക്ടർ അർജുൻ പാണ്ഡ്യനെ സഹപ്രവർത്തകർ യാത്രയാക്കുന്നു. ചിത്രം: മനോരമ
‘‘ഒന്നര വർഷത്തോളം തൃശൂരിലുണ്ടായിരുന്നു. ഒരുപാട് സഹകരണവും സ്നേഹവും ജനങ്ങളിൽ നിന്നു ലഭിച്ചു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവരോടു വരെ വളരെ നന്ദിയും കടപ്പാടുകളുമുണ്ട്. എല്ലാം മിസ് ചെയ്യും. ഉദ്യോഗസ്ഥരടക്കം നല്ല ടീമായി പ്രവർത്തിച്ചു. എന്താണോ ലക്ഷ്യം അതു നിറവേറ്റാൻ, ജനങ്ങളോടൊപ്പം നിന്നു. അതുവഴി ചാലഞ്ചുകൾ മറികടക്കാൻ കഴിഞ്ഞു. ഉത്സവങ്ങളും തൃശൂർ പൂരവും സ്കൂൾ കലോത്സവവുമെല്ലാം മികച്ച രീതിയിൽ നടത്തി. സ്ഥലംമാറ്റങ്ങൾ പതിവാണ്. എങ്കിലും ഇപ്പോഴത്തേത് അപ്രതീക്ഷിതമായിരുന്നു’’.–അർജുൻ പാണ്ഡ്യൻ
അച്ഛന്റെ ഓർമച്ചിത്രം എന്നും കൂട്ട്
തൃശൂർ ∙ സിവിൽ സർവീസ് എന്ന ജീവിത സ്വപ്നം യാഥാർഥ്യമാക്കാൻ താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്ന അച്ഛൻ സുരേന്ദ്രന്റെ ഓർമകളിൽ ജില്ലയുടെ ഭരണച്ചുമതല ഏറ്റെടുത്ത് ശിഖ സുരേന്ദ്രൻ. ആദ്യമായി കലക്ടർ പദവി ലഭിച്ച ശേഷം ഇന്നലെ കലക്ടറേറ്റിലെത്തിയപ്പോൾ ശിഖയുടെ കയ്യിൽ വിടവാങ്ങിയ അച്ഛൻ കെ.കെ. സുരേന്ദ്രനൊപ്പമുള്ള ചിത്രമുണ്ടായിരുന്നു.ADVERTISEMENT Go AD-FREE
അച്ഛന്റെ തോളിൽ കയ്യിട്ടു നിൽക്കുന്ന ഫോട്ടോയുമായാണ് കലക്ടർ എത്തിയത്. തുടർന്ന് സ്വീകരിക്കാനെത്തിയവരിൽ നിന്നു പൂച്ചെണ്ടുകൾ ഏറ്റുവാങ്ങിയപ്പോഴും ഹസ്തദാനം നൽകിയപ്പോഴും ഈ ഫോട്ടോ കലക്ടർ മറ്റാർക്കും കൈമാറിയില്ല. പിന്നീട് കലക്ടറുടെ ചേംബറിലെ മേശപ്പുറത്ത് ചിത്രം കയ്യെത്തും ദൂരത്ത് വയ്ക്കുകയും ആദരസൂചകമായി കൈ തൊട്ട് വന്ദിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ചുമതലയേറ്റെടുത്തുള്ള രേഖകളിൽ ഒപ്പുവച്ചത്. 2018 ഏപ്രിലിലാണ് ഐഎഎസിനു ദേശീയതലത്തിൽ 16–ാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും ശിഖ സ്വന്തമാക്കിയത്. അതേ വർഷം നവംബറിലാണ് പ്രമേഹബാധിതനായിരുന്ന പിതാവ് 55–ാം വയസ്സിൽ വിടവാങ്ങിയത്.
സിവിൽ സർവീസ് നേട്ടത്തിനു പിന്നാലെ തനിക്കു ലഭിച്ച വിവിധ സ്വീകരണ വേദികളിൽ അച്ഛന്റെ കൈപിടിച്ചാണ് ശിഖ പോയിരുന്നത്. ഇതോടൊപ്പം പ്രസംഗങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം അച്ഛന്റെ പ്രോത്സാഹനവും പിന്തുണയുമാണ് തന്റെ വിജയത്തിനു പിന്നിലെന്നു ശിഖ പറഞ്ഞിട്ടുണ്ട്. ‘അച്ഛനാണെന്റെ വിജയശിൽപി’ എന്ന ആമുഖത്തോടെ വിവിധ പ്രതിഭാസംഗമ വേദികളിലും ശിഖ അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സുരേന്ദ്രനാണ് സിവിൽ സർവീസ് മോഹത്തിലേക്കു ശിഖയെ വഴിതിരിച്ചു വിട്ടത്. ജീവിത ബുദ്ധിമുട്ടുകൾക്കിടയിലും മകൾക്കു മികച്ച പഠന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പിതാവ് ശ്രദ്ധിച്ചിരുന്നു.
അമ്മ ശിഖ സുരേന്ദ്രന്റെ അടുത്തെത്തി, മടിയിലിരുന്ന് സന്തോഷം പങ്കിട്ട് മകൾ സാൻവി ശങ്കരി. മാധ്യമപ്രവർത്തകരുടെ തിരക്കും ക്യാമറ ക്ലിക്കും ഫ്ലാഷുകളും കണ്ട് ആശ്ചര്യപ്പെട്ടു നിന്ന നാലു വയസ്സുകാരിയെ വാത്സല്യത്തോടെ വിളിച്ച്, മടിയിലിരുത്തി കലക്ടർ പരിചയപ്പെടുത്തി. തുടർന്ന് കലക്ടർ കുടുംബാംഗങ്ങൾക്കൊപ്പം ഫോട്ടോയെടുത്തു. ശേഷം ഉദ്യോഗസ്ഥരെ പരിചയപ്പെട്ടു. ADVERTISEMENT GO AD-FREE English Summary:
Shikha Surendran has taken charge as the new District Collector of Thrissur, marking her first appointment to this prestigious position. She expressed her happiness to be back in Thrissur, a place with significant development potential, and her commitment to ensuring the smooth conduct of upcoming events like the legislative elections and the Thrissur Pooram.
Pages:
[1]