സ്വർണവില വീണ്ടും താഴ്ന്നിറങ്ങി; ‘ഇങ്ങനെ യുദ്ധം’ ചെയ്താൽ രാജ്യാന്തര വില ‘10,000’ തൊടുമെന്ന് പുതിയ വാദം, പവൻ 2 ലക്ഷം ഭേദിക്കും
https://img-mm.manoramaonline.com/content/dam/mm/mo/sampadyam/business-news/images/2024/9/25/gold-shutterstock_main.jpg?w=1120&h=583സ്വർണവില കേരളത്തിൽ വീണ്ടും താഴേക്കിറങ്ങി. ഗ്രാമിന് ഇന്നു രാവിലെ 45 രൂപ കുറഞ്ഞ് 15,585 രൂപയിലെത്തി. 360 രൂപ താഴ്ന്ന് 1,24,680 രൂപയാണ് പവൻ വില. ഇന്നലെ രാവിലെ സംസ്ഥാനത്ത് ദേശീയ, രാജ്യാന്തര ട്രെൻഡിന് കടകവിരുദ്ധമായി വില കുറയുകയും ഉച്ചയ്ക്കുശേഷം കൂടുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് വില ഇടുമ്പോൾ രാജ്യാന്തരവില ഔൺസിന് 5,400 ഡോളറിന് മുകളിലായിരുന്നു. ഇപ്പോഴത് 5,360ലേക്ക് താഴ്ന്നതാണ് കേരളത്തിൽ വില കുറയാൻ കാരണം.
അതേസമയം 5,400ന് മുകളിൽനിന്ന് 5,291ലേക്ക് വീണശേഷമാണ് രാജ്യാന്തരവില വീണ്ടും കരകയറ്റം തുടങ്ങിയത്. ഇറാനെതിരെ യുദ്ധം കൂടുതൽ കരുത്തോടെ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലാകട്ടെ, ഇറാനിലും ഇറാനെ പിന്തുണയ്ക്കുന്ന ഹിസ്ബുല്ലയുടെ താവളങ്ങളിലുമെല്ലാം ആക്രമണം ശക്തമാക്കിയിട്ടുമുണ്ട്.
ഇറാൻ ഗൾഫ് രാഷ്ട്രങ്ങളിലെയടക്കം യുഎസ് സേനാതാവളങ്ങളെ ലക്ഷ്യമിട്ടാണ് പ്രത്യാക്രമണം നടത്തുന്നത്. ഇതാണ് ഇറാന്റെ ലക്ഷ്യമെങ്കിലും പല ഡ്രോണുകളും മിസൈലുകളും പതിക്കുന്നത് യുഎഇയും സൗദിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തന്ത്രപ്രധാന വ്യവസായ മേഖലകളിലും മറ്റുമാണ്. ഇത് പ്രതിസന്ധി കനപ്പിക്കുകയും ചെയ്യുന്നു. രാജ്യാന്തര കപ്പൽപ്പാതയിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും പ്രതിസന്ധിയുടെ ആക്കംകൂട്ടുന്നു.
ALSO READ
[*] Market Scan-Live ‘60 സെക്കൻഡിൽ’ ഖമനയിയെ ‘ചരിത്രമാക്കി’ മൊസാദ്, ഇറാന്റെ തിരിച്ചടിയിൽ കുതിച്ച് സ്വർണവും എണ്ണയും, ഇന്ത്യയ്ക്ക് ഇന്ന് ‘അവധി’ ആശ്വാസം Stock Market
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഇത്തരം സാഹചര്യങ്ങളിൽ കിട്ടുന്ന ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമയാണ് സ്വർണവിലയെ ഉയർന്നതലത്തിൽ നിർത്തുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നിക്ഷേപമെന്ന നിലയിലുള്ള വലിയ ഡിമാൻഡും 5 വർഷത്തിനകം രാജ്യാന്തര സ്വർണവിലയെ 10,000 ഡോളറിലെത്തിക്കുമെന്ന് പ്രമുഖ ധനകാര്യസ്ഥാപനമായ ജെഫറീസിലെ ഇക്വിറ്റി സ്ട്രാറ്റജി ഗ്ലോബൽ മേധാവി ക്രിസ് വുഡ് അഭിപ്രായപ്പെട്ടു. ഈ പ്രവചനം ഫലിച്ചാൽ കേരളത്തിൽ പവൻവില നികുതിയും പണിക്കൂലിയുമൊന്നും കൂട്ടാതെതന്നെ 2 ലക്ഷം രൂപയും കടന്നുമുന്നേറും. ADVERTISEMENT Go AD-FREE
രാജ്യാന്തരതലത്തിൽ ലാഭമെടുപ്പ് സമ്മർദം ഉണ്ടായാലാണ് സ്വർണവില സമീപഭാവിയിൽ കുറയാനുള്ള വഴിയൊരുങ്ങുക. ഇന്ന് കേരളത്തിൽ രാവിലെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,870 രൂപയായി. വെള്ളിക്ക് ഗ്രാമിന് 20 രൂപ താഴ്ന്ന് 295 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില 40 രൂപ കുറച്ച് 12,800 രൂപയാണ്. വെള്ളിക്ക് 295 രൂപ.
ALSO READ
[*] Live സ്വർണവിലയിൽ വമ്പൻ ഇടിവ്; രാജ്യാന്തരവില കുതിച്ചിട്ടും കേരളത്തിൽ വെട്ടിക്കുറച്ചു, ‘ഒരുമുഴം മുൻപേ’ കൂട്ടി, പിന്നെ കുറച്ചു Commodity
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates
ALSO READ
[*] ഗൾഫാകെ യുദ്ധക്കളമാക്കി ഇറാന്റെ ‘പ്രതികാരം’; മാനംനിറയേ മിസൈലും ഡ്രോണും, പ്രതിസന്ധി കൂടുതൽ ഇന്ത്യയ്ക്ക് Economy
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
English Summary:
Gold price fell in Kerala today, silver price also declines. Why is gold price falling in Kerala? Check the rates.
Pages:
[1]