ഇറാൻ സംഘർഷം: കേരളത്തിനും ചങ്കിടിപ്പ്, സൗദിയും ഖത്തറും യുഎഇയും ഇറക്കുമതി കുറിച്ചു
https://img-mm.manoramaonline.com/content/dam/mm/mo/district-news/kozhikode/images/2026/3/3/middle-east-conflict-kerala-exports.jpg?w=1120&h=583കോഴിക്കോട് ∙ പശ്ചിമേഷ്യയിലെ സംഘർഷം കേരളത്തിൽനിന്നുള്ള കയറ്റുമതി മേഖലയെയും സാരമായി ബാധിക്കുന്നു. നിലവിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കൊച്ചി വിമാനത്താവളത്തിൽ നിന്നും ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സൗദി അറേബ്യ ഭാഗികമായും ഖത്തറും യുഎഇയും പൂർണമായും കയറ്റുമതി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി മുൻഷിദ് അലി പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കാർഗോ ദോഹ വഴിയാണ് ഖത്തർ എയർവേയ്സ് കൊണ്ടുപോകുന്നത്. യുഎഇ വഴിയാണ് എമിറേറ്റ്‌സ് കൊണ്ടുപോകുന്നത്. ഉൽപന്നങ്ങൾ നിലവിൽ കയറ്റുമതി ചെയ്യേണ്ടെന്ന് ഖത്തർ എയർവേയ്സ് അടക്കമുള്ളവർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ജിദ്ദയിലേക്ക് ഭാഗികമായി കയറ്റുമതി ചെയ്യുന്നുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഘർഷം വർധിച്ചാൽ കയറ്റുമതി പൂർണമായും നിർത്തിവയ്ക്കേണ്ടി വരും. കഴിഞ്ഞ 2 ദിവസമായി ഏകദേശം 20 കൺസൈൻമെന്റുകൾ (ചരക്കുകൾ) തടഞ്ഞുവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്‌തിട്ടുണ്ട്. ഏകദേശം 20 ടണ്ണോളം സാധനങ്ങൾ ഇതിലുണ്ട്. ആഗോളതലത്തിലെ സംഘർഷങ്ങൾ എല്ലാ രാജ്യങ്ങൾക്കും ദോഷം വരുത്തുകയാണെന്നും ആഗോള വാണിജ്യം, ഊർജ വിപണികൾ, വിതരണ ശൃംഖലകൾ എന്നിവ പ്രതിസന്ധിയിലായെന്നും കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം അധികൃതർ പറഞ്ഞു.
ഇർബിലിൽ കനത്ത ആക്രമണം ADVERTISEMENT Go AD-FREE
കൊയിലാണ്ടി ∙ ‘ഇന്നലെ രാത്രി ആക്രമണമുണ്ടായപ്പോൾ ഞങ്ങളെല്ലാം ഭയന്നോടുകയായിരുന്നു’– ഇറാഖിലെ ഇർബിലിൽ താമസിക്കുന്ന കൊയിലാണ്ടി സ്വദേശിയുടെ വാക്കുകളാണിത്. അദ്ദേഹം താമസിക്കുന്നതിന് തൊട്ടടുത്താണ് യുഎസിന്റെ മിലിറ്ററി ബേസ്. ഇവിടെ ആക്രമണവും പ്രത്യാക്രമണവും തുടരുകയാണെന്നാണ് അദ്ദേഹം പറയുന്നത്.
ഒട്ടേറെ മലയാളികൾ താമസിക്കുന്ന സ്ഥലമാണിത്. ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ ജോലി ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷവും. ഇന്നലത്തെ ആക്രമണത്തോടെ മിക്കവർക്കും വർക്ക് ഫ്രം ഹോം നൽകി. പുറത്തിറങ്ങരുതെന്നാണ് സർക്കാർ നിർദേശം. ADVERTISEMENT Go AD-FREE English Summary:
Kerala\“s export sector faces a severe crisis due to the Middle East conflict, with countries like Qatar and the UAE completely suspending air cargo from the state. Additionally, the article shares the harrowing experience of a Malayali in Erbil, Iraq, living amidst ongoing attacks.
Pages:
[1]