പൊങ്കാല: ഭക്തർക്ക് മടങ്ങിപ്പോകാൻ സൗകര്യങ്ങളൊരുക്കി റെയിൽവേ, കെഎസ്ആർടിസി; പ്രത്യേക സ്റ്റോപ്പുകൾ അനുവദിച്ചു
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/1/28/ksrtc-bus-new.jpg?w=1120&h=583തിരുവനന്തപുരം ∙ പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തർക്ക് മടങ്ങിപ്പോകാൻ റെയിൽവേയും കെഎസ്ആർടിസിയും വിപുലമായ സൗകര്യങ്ങൾ ഒരുക്കി.
റെയിൽവേ
ഇന്ന് വൈകിട്ട് 3.10ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ - എറണാകുളം ജംക‍്ഷൻ ട്രെയിനിന് (കോട്ടയം വഴി) കഴക്കൂട്ടം, ചിറയിൻകീഴ്, വർക്കല ശിവഗിരി, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, ഏറ്റുമാനൂർ, വൈക്കം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചു. ഉച്ചയ്ക്ക് 2.40 ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ - എറണാകുളം ജംക‍്ഷൻ (ആലപ്പുഴ വഴി) ട്രെയിനിന് കഴക്കൂട്ടം, ചിറയിൻകീഴ്, വർക്കല ശിവഗിരി, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, തുറവൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ഇന്ന് വൈകിട്ട് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ – ഡോ.എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് കഴക്കൂട്ടം, ചിറയിൻകീഴ് സ്റ്റേഷനുകളിൽ അധിക സ്റ്റോപ് അനുവദിച്ചു.ഇന്ന് ഉച്ചയ്ക്ക് 2.15 ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് 15 മിനിറ്റ് വൈകി 2.30ന് പുറപ്പെടും.
തിരുവനന്തപുരം സെൻട്രലിൽ നിന്ന് 1.40 ന് പുറപ്പെടേണ്ട തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – നാഗർകോവിൽ പാസഞ്ചർ ഒരു മണിക്കൂർ വൈകി സർവീസ് തുടങ്ങും. കൊല്ലത്ത് നിന്ന് 11.35 ന് പുറപ്പെടേണ്ട കൊല്ലം – കന്യാകുമാരി മെമു ഒന്നേകാൽ മണിക്കൂർ വൈകി 12.50 ന് കൊല്ലത്തു നിന്ന് പുറപ്പെടും. തിരുവനന്തപുരം സെൻട്രലിൽനിന്ന് 1.09 ന് പുറപ്പെടേണ്ട ഈ ട്രെയിൻ 2 മണിക്കൂർ 11 മിനിറ്റ് വൈകി 3.20 ന് മാത്രമേ പുറപ്പെടൂ. തിരുവനന്തപുരം സെൻട്രലിൽ നിന്ന് 2.35 ന് പുറപ്പെടേണ്ട നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് ട്രെയിൻ ഒരു മണിക്കൂർ വൈകി 3.20ന് പുറപ്പെടും. ADVERTISEMENT Go AD-FREE
കെഎസ്ആർടിസി
പൊങ്കാല നിവേദ്യത്തിനു ശേഷം ദീർഘദൂര സർവീസുകൾ തമ്പാനൂരിലെ ബസ് ടെർമിനലിൽനിന്നു തന്നെ തുടങ്ങുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചർ ബസുകൾ പാളയം മുതൽ പനവിള വരെ ലൈൻ അപ് ചെയ്ത ശേഷം തിരക്കനുസരിച്ച് ടെർമിനലിൽ പ്രവേശിക്കും.
നെയ്യാറ്റിൻകര, നേമം ഭാഗത്തേക്കുള്ള ബസുകൾ കിള്ളിപ്പാലത്തു നിന്ന് സർവീസ് ആരംഭിക്കും. മലയിൻകീഴ്, കാട്ടാക്കട ഭാഗത്തേക്കുളള ബസുകൾ ബേക്കറി ജംക‍്ഷനിൽ നിന്നും തിരുവല്ലം, വിഴിഞ്ഞം ഭാഗത്തേക്കുള്ള ബസുകൾ കമലേശ്വരം സ്കൂളിനു മുൻവശത്തുനിന്നു സർവീസ് ആരംഭിക്കും. ADVERTISEMENT Go AD-FREE English Summary:
Thiruvananthapuram Pongala special trains and KSRTC services are arranged to facilitate devotees returning home. Both Indian Railways and KSRTC have introduced several special services and additional stops to accommodate the increased passenger traffic.
Pages:
[1]