‘60 സെക്കൻഡിൽ’ ഖമനയിയെ ‘ചരിത്രമാക്കി’ മൊസാദ്, ഇറാന്റെ തിരിച്ചടിയിൽ കുതിച്ച് സ്വർണവും എണ്ണയും, ഇന്ത്യയ്ക്ക് ഇന്ന് ‘അവധി’ ആശ്വാസം
https://img-mm.manoramaonline.com/content/dam/mm/mo/archive/technology/defense/images/2026/2/28/netanyahu-khamenei.jpg?w=1120&h=583മധ്യേഷ്യയിൽ ഇറാനും ഇസ്രയേലി-യുഎസ് സഖ്യവും തമ്മിലുള്ള യുദ്ധം അനുനിമിഷം വഷളാവുകയും ആഗോളതലത്തിൽ ഓഹരി വിപണികൾ കുത്തനെ വീഴുകയും ചെയ്യുന്നതിനിടെ ഇന്ത്യൻ ഓഹരി വിപണികൾക്ക് ഇന്ന് ‘ഹോളി’ ഡേ. ഹോളി ആഘോഷം പ്രമാണിച്ച് ഇന്ന് ബിഎസ്ഇക്കും എൻഎസ്ഇക്കും അവധിയാണ്.
അതേസമയം, മധ്യേഷ്യ കൂടുതൽ യുദ്ധക്കെടുതിയിലേക്ക് നീങ്ങുന്നത് ആശങ്ക കൂട്ടുന്നു. റിയാദിലെ യുഎസ് എംബസിയെയും ഇറാൻ ആക്രമിച്ചതോടെ സംഘർഷം കൂടുതൽ കടുക്കുമെന്ന് ഉറപ്പായി. ഇറാനെതിരായ യുദ്ധം ഒരുമാസമെങ്കിലും നീളുമെന്ന സൂചന ഇതിനിടെ യുഎസ് പ്രസിഡന്റ് ട്രംപും നൽകിയിട്ടുണ്ട്.
ഇതിനിടെ, ഖമനയി വധത്തിനായി യുഎസ് ഇന്റലിജൻസ് ഏജൻസിയായ സിഐഎയും ഇസ്രയേലിന്റെ മൊസാദും നടത്തിയ തയാറെടുപ്പുകളെ കുറിച്ചുള്ള വിശദാംശങ്ങളും പുറത്തുവന്നു. കഴിഞ്ഞയാഴ്ചയാണ് ഖമനയിയെ ഉന്നമിട്ട് ഇസ്രയേലി-യുഎസ് സഖ്യം യുദ്ധമാരംഭിച്ചതെങ്കിലും അദ്ദേഹത്തെ വധിക്കാനുള്ള നീക്കങ്ങൾ മാസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു.
മധ്യ ടെഹ്റാനിൽ ഖമനയിയുടെ വസതി കേന്ദ്രീകരിച്ചുള്ള നിരീക്ഷണം മാസങ്ങളായി തുടരുകയായിരുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങളും ശൈലികളും നിരീക്ഷിച്ചു. ഇതിനിടെയാണ് ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരുമായി വസതിയിൽ ഖമനയി കൂടിക്കാഴ്ച നടത്തുമെന്ന സൂചന കിട്ടിയത്. ഖമനയിയെ ഉന്നമിട്ട് രാത്രി ആക്രമണം നടത്താനായിരുന്നു ആദ്യ പ്ലാൻ. ഉന്നതതല യോഗത്തിന്റെ വിവരം കിട്ടിയതോടെ പ്ലാൻ മാറ്റി. ഉടനടി വ്യോമാക്രമണം നടത്താൻ തീരുമാനിക്കുകയായിരുന്നു.
മാർച്ച് 1 രാവിലെ 9.40.
ആദ്യം ടെഹ്റാന് മുകളിലൂടെ ഇസ്രയേലി വിമാനങ്ങൾ വട്ടമിട്ട് പറന്നു. പൊടുന്നനേ, വെറും 60 സെക്കൻഡ് മാത്രം നീണ്ട ആക്രമണത്തിലൂടെ ഖമനയിയുടെ വസതിയെ തീഗോളമാക്കി മാറ്റി. ഖമനയിയും ഏതാനും കുടുംബാംഗങ്ങളും 7 ഉന്നത ഉദ്യോഗസ്ഥരും ഒറ്റനിമിഷം മാത്രം നീണ്ട ആ അപ്രതീക്ഷിത ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ഗൾഫ് രാഷ്ട്രങ്ങളെ ഉൾപ്പെടെ മുൾമുനയിൽ നിർത്തി ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയത്.
ഹോർമുസ് അടച്ചു, എണ്ണ തിളച്ചു, ‘അതിക്രമിച്ച് കടന്നാൽ ആക്രമണം’
ഇതിനിടെ, ഹോർമുസ് കടലിടുത്ത് അടച്ചുവെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി. യുഎഇയും സൗദിയും ഖത്തറും ഉൾപ്പെടെയുള്ള ജിസിസി രാഷ്ട്രങ്ങളിൽ നിന്നും തിരിച്ചും ക്രൂഡ് ഓയിലും എൽഎൻജിയും എൽപിജിയും ഉൾപ്പെടെ കയറ്റുമതി-ഇറക്കുമതി നടക്കുന്ന മുഖ്യ കപ്പൽപ്പാതയാണിത്.ADVERTISEMENT Go AD-FREE
ഹോർമുസ് അടച്ചതോടെ എണ്ണവില വീണ്ടും കുതിച്ചുകയറ്റം തുടങ്ങി. ഷിപ്പിങ് നിരക്കുകൾ കൂടുമെന്നതും എണ്ണയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില കത്തിക്കയറാൻ ഇടയാക്കും.
∙ ഇന്നലെ ഒരുഘട്ടത്തിൽ ബാരലിന് 12% മുന്നേറ്റവുമായി 82 ഡോളറിന് മുകളിലെത്തിയ ബ്രെന്റ് ക്രൂഡ് വില പിന്നീട് 76 ഡോളറിലേക്ക് താഴ്ന്നിരുന്നു. എന്നാൽ, ഇപ്പോൾ വില 1.31% തിരിച്ചുകയറി 78.76 ഡോളറിലെത്തി. യുഎസ് ക്രൂഡ് വില 1% വർധിച്ച് 71.94 ഡോളറുമായി.
യുഎസിൽ പെട്രോൾ വില കൂടി, ഇന്ത്യയിൽ കൂടില്ല!
ക്രൂഡ് ഓയിൽ വിലവർധനയെ തുടർന്ന് യുഎസിൽ ഇന്ധനവിലയും കൂടിത്തുടങ്ങി. ഗാസോലിൻ (പെട്രോൾ) വില കഴിഞ്ഞ നവംബറിന് ശേഷം ആദ്യമായി 3 ഡോളർ കടന്നു. അതേസമയം ക്രൂഡ് വില കൂടുകയാണെങ്കിലും ഇന്ത്യ തൽക്കാലം പെട്രോൾ, ഡീസൽ വില കൂട്ടില്ലെന്നാണ് സൂചനകൾ.
∙ 2022 ഏപ്രിൽ മുതൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ഇതിനിടെ കുറഞ്ഞവിലയ്ക്ക് റഷ്യൻ എണ്ണ ഉൾപ്പെടെ വാങ്ങാനായത് എണ്ണക്കമ്പനികൾക്ക് ലാഭമാർജിൻ പോസിറ്റീവായി നിലനിർത്താൻ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് തൽക്കാലം ഇന്ധനവില കൂട്ടേണ്ടെന്ന നിലപാടെന്നാണ് വിവരം. ADVERTISEMENT Go AD-FREE
ഓഹരി വിപണിക്ക് ‘ചോരപ്പേടി’
യുഎസിൽ ഫ്യൂച്ചേഴ്സ് വിപണി നഷ്ടയാത്ര തുടർന്നു. എസ് ആൻഡ് പി500 സൂചിക 0.2%, നാസ്ഡാക് 0.3%, ഡൗ ജോൺസ് 0.2% എന്നിങ്ങനെ താഴ്ന്നു. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.42%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.57%, ദക്ഷിണ കൊറിയയുടെ കോസ്പി 2% എന്നിങ്ങനെ നഷ്ടത്തിലായി.ഹോങ്കോങ് 0.37%, ഷാങ്ഹായ് 0.56% എന്നിങ്ങനെയും താഴ്ന്നു. യൂറോപ്യൻ ഓഹരികളാണ് കനത്ത നഷ്ടത്തിലേക്ക് വീണത്. ഡാക്സ് 2.56%, എഫ്ടിഎസ്ഇ 1.20% എന്നിങ്ങനെ ഇടിഞ്ഞു.
∙ ആഗോളതലത്തിൽ പ്രതിരോധ കമ്പനികളുടെ ഓഹരികൾ യുദ്ധാവേശം കൈവരിച്ച് കുതിച്ചുകയറ്റം തുടങ്ങി. ഇന്ത്യയിൽ ഓഹരി വിപണി ഇന്നലെ കുത്തനെ ഇടിഞ്ഞെങ്കിലും എച്ച്എഎൽ, ബെൽ തുടങ്ങിയ പ്രതിരോധ ഓഹരികൾ കയറിയത് 13% വരെ. യൂറോപ്പിലും പ്രതിരോധ ഓഹരികൾ മുന്നേറി. ദക്ഷിണ കൊറിയയിലെ പ്രതിരോധ ഓഹരികളുടെ മുന്നേറ്റം 30 ശതമാനം വരെയാണ്.
സ്വർണവും മേലോട്ട്
ഇന്നലെ ഔൺസിന് ഒരുഘട്ടത്തിൽ 5,400 ഡോളറിന് മുകളിലേക്ക് ഉയരുകയും പിന്നീട് 5,291 വരെ താഴുകയും ചെയ്ത രാജ്യാന്തര സ്വർണവില ഇപ്പോൾ വീണ്ടും കയറ്റം തുടങ്ങി. നിലവിൽ ഇന്ത്യൻ സമയം രാവിലെ 7.45 പ്രകാരം 68 ഡോളർ വർധിച്ച് 5,346 ഡോളറാണ് വില. കേരളത്തിൽ ഇന്ന് വലിയ മാറ്റത്തിന് സാധ്യതയില്ല. ADVERTISEMENT GO AD-FREE
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates English Summary:
Is the Iran-Israel war escalating with Khamenei\“s killing, Hormuz closure, oil/gold surges, and global stock crashes—while India holidays for Holi? Will the Middle East conflict trigger a global economic crisis?
Pages:
[1]