നഗരമാകെ നിരന്ന് പൊങ്കാലക്കലങ്ങൾ; സുരക്ഷയ്ക്ക് 4,000 പൊലീസുകാർ: അനന്തപുരിയുടെ ആകാശത്ത് ഭക്തിയുടെ തൂവെള്ള പുക ഉയരും
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/thiruvananthapuram/images/2026/3/1/attukal-pongala-1.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg
തിരുവനന്തപുരം ∙ ഭക്തിസാന്ദ്രമായി അനന്തപുരി, മനം നിറയെ അമ്മ, നഗരമാകെ നിരന്ന് പൊങ്കാലക്കലങ്ങൾ. ഇന്നു മറ്റൊന്നുമില്ല; പൊങ്കാല മാത്രം. ഭക്‌തിസായുജ്യം പതഞ്ഞുയരുന്ന നിറകലങ്ങളിൽ നഗരം പൊങ്കാലയുടെ പുണ്യമറിയും. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgപൊങ്കാല സമർപ്പണത്തിനു മണിക്കൂറുകൾ ശേഷിക്കേ ദീപാലങ്കാര പ്രഭയിൽ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും ആകാശ ദൃശ്യം. ചിത്രം : അരവിന്ദ് ബാല/ മനോരമ
തലസ്ഥാനനഗരി വലിയ യാഗശാലയാക്കുന്നതിനുള്ള തയാറെടുപ്പുകൾ ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. പൊങ്കാല അർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അനന്തപുരി അക്ഷരാർഥത്തിൽ ഭക്തിയുടെയും വിശ്വാസത്തിന്റെയും കടലായി മാറിക്കഴിഞ്ഞു. ആറ്റുകാൽ ക്ഷേത്രത്തിൽ നിന്ന് കിലോമീറ്ററുകൾ വരെ അകലെ നഗരത്തിന്റെ മുക്കിലും മൂലയിലും വായ്ക്കുരവകളും ദേവീ സ്തോത്രങ്ങളും നിറഞ്ഞ കാഴ്ച. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ മണിക്കൂറിലും തലസ്ഥാനത്ത് എത്തിക്കൊണ്ടിരിക്കുന്നത്. ട്രെയിനുകളിലും ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി എത്തുന്ന ഭക്തരാൽ തമ്പാനൂരും കിഴക്കേക്കോട്ടയും ആറ്റുകാൽ ക്ഷേത്രപരിസരവും നിറഞ്ഞുകവിഞ്ഞു.https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് നാരങ്ങ വിളക്ക് തെളിയിക്കുന്ന ഭക്തർ.
വിദേശരാജ്യങ്ങളിൽ നിന്നുപോലും ഈ പുണ്യനിമിഷത്തിന് സാക്ഷ്യം വഹിക്കാനും പൊങ്കാലയിൽ പങ്കെടുക്കാനും ഭക്തർ എത്തിയിട്ടുണ്ട്. ഇഷ്ടികകൾ നിരത്തി അടുപ്പുകൾ കൂട്ടുന്ന തിരക്കിലായിരുന്നു രാവോളമെത്തും വരെയും സ്ത്രീകൾ. തങ്ങളുടെ ഇടം ഉറപ്പിക്കാൻ കത്തുന്ന വെയിലിനെ അവഗണിച്ചും ഭക്തർ തമ്പടിക്കുന്ന കാഴ്ചയാണ് ഇന്നലെ പകൽ മുഴുവൻ. ഭക്തരെ സ്വീകരിക്കാൻ സർക്കാരും കോർപറേഷനും സന്നദ്ധ സംഘടനകളും നഗരവാസികളും കൈകോർത്തു. ദാഹജലവും ഭക്ഷണവും വിശ്രമിക്കാനുള്ള സൗകര്യങ്ങളുമായി നഗരം മുഴുവൻ സേവന സജ്ജമാണ്. ജംക്‌ഷനുകൾ തോറും ഭക്തസംഗമങ്ങളും കലാപരിപാടികളും പുലരുവോളം നീണ്ടു.https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgപൊങ്കാല ഉത്സവം നടക്കുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ദീപാരാധന തൊഴുന്നവർ.
ആഘോഷപ്പൊലിമയ്ക്കു മാറ്റുകൂട്ടി കരിമരുന്നു പ്രയോഗവും നടന്നു. പൊലീസും ഫയർഫോഴ്സും ആരോഗ്യപ്രവർത്തകരും വിശ്രമമില്ലാത്ത ജോലിയിലാണ്. ജാതിയോ മതമോ വർണമോ ഇല്ലാത്ത ഈ വലിയ കൂട്ടായ്മ ലോകത്തിന് തന്നെ മാതൃകയാണെന്നു ഭക്തർ ചൂണ്ടിക്കാട്ടുന്നു. ഇന്നു രാവിലെ 9.15ന് ശുദ്ധപുണ്യാഹത്തിന് ശേഷം ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ നഗരത്തിലെ ലക്ഷക്കണക്കിന് അടുപ്പുകളിൽ അഗ്നി ജ്വലിക്കും. നഗരത്തിന്റെ ആകാശം മുഴുവൻ പൊങ്കാലപ്പുകയാൽ നിറയും. പൊങ്കാല സമർപ്പണത്തിന് ശേഷം ആത്മസംതൃപ്തിയോടെ ഭക്തലക്ഷം മടക്കയാത്ര ആരംഭിക്കും. മനസ്സിൽ ഒരേയൊരു പ്രാർഥനമാത്രം നിറയും: ‘അമ്മയ്ക്കു പൊങ്കാലയർപ്പിക്കുവാൻ അടുത്ത വർഷവും ആരോഗ്യവും ആയുസ്സും കനിയുമാറാകാണേ..!’
കള്ളന്മാരെ പിടിക്കാൻ ഷാഡോ സംഘവും
തിരുവനന്തപുരം ∙ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തരുടെ സാധന സാമഗ്രികൾ മോഷ്ടിക്കാൻ എത്തുന്നവരെ പിടികൂടാനായി ഷാഡോ പൊലീസിന്റെ പ്രത്യേക സംഘത്തെ നഗരത്തിൽ നിയോഗിച്ചു. പ്രത്യേക സംഘം ഇന്നലെ മുതൽ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ രഹസ്യ നീക്കം ആരംഭിച്ചു. വിവിധ സെക്ടറുകളിൽ സംഘം നിരീക്ഷണം നടത്തും. സ്ഥിരം മോഷ്ടാക്കളുടെ ചിത്രവും പല സ്ഥലത്തും സ്ഥാപിച്ചിട്ടുണ്ട്. പിടികിട്ടാപ്പുള്ളികളായ മോഷ്ടാക്കളെയും രണ്ട് ദിവസത്തിനുള്ളിൽ വിവിധ സ്റ്റേഷനിലായി പിടികൂടി. ADVERTISEMENT Go AD-FREE
ഇത്തവണ സാധാരണയിൽ നിന്ന് കൂടുതൽ നിരീക്ഷണ ക്യാമറകളും പൊലീസ് സ്ഥാപിച്ചു. ഇതു കൂടാതെ ഡ്രോൺ ഉപയോഗിച്ച് പരിശോധനയും നടത്തും. മോഷണം, കവർച്ച എന്നിവ റിപ്പോർട്ട് ചെയ്താൽ ഉടൻ തന്നെ എല്ലായിടത്തും വയർലെസ് വഴി സന്ദേശം നൽകി പഴുതടച്ച പരിശോധന നടത്തും. പൊങ്കാലയ്ക്ക് എത്തുന്നവർ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കണമെന്നും പൊലീസ് നിർദേശം നൽകി. 4,000 പൊലീസുകാരെയാണ് ഇത്തവണ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
അഗ്നിരക്ഷാ സേന; 429 പേരുടെ സംഘം
ഇത്തവണ പൊങ്കാലയ്ക്ക് 3 ജില്ലാ ഫയർഫോഴ്സ് ഓഫിസറുടെ നേതൃത്വത്തിൽ 429 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. 3 ആംബുലൻസ് ഉൾപ്പെടെ 55 വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 60 ഉപകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. 5 സെക്ടറുകളായി തിരിച്ചാണ് ഫയർഫോഴ്സ് സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
ഹെൽപ്‌ലൈൻ നമ്പറുകൾ
100, 112
0471 2333101
0471 2558731, 9497930055, 9497987002, 9497987001, 9497990005, 9497990006.
∙അക്രമം ,മാലപൊട്ടിക്കൽ പോലെയുള്ള സംഭവങ്ങൾ പൊലീസിൽ അറിയിക്കാൻ ADVERTISEMENT Go AD-FREE
∙തീപിടിത്തം, അപകടം തുടങ്ങിയവ അറിയിക്കാൻ
∙ട്രാഫിക് സംബന്ധിച്ച പരാതികൾ അറിയിക്കാൻ
∙ജലവിതരണം സംബന്ധിച്ച ആവശ്യങ്ങൾക്ക് ജല അതോറിറ്റി കൺട്രോൾ റൂം നമ്പർ
∙ശുചീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് (കോർപറേഷൻ ഓഫിസ്).
9188127947
0471 2320821 ADVERTISEMENT GO AD-FREE
Pages:
[1]