deltin33 Publish time 2 hour(s) ago

അമ്മയിലലിയാൻ നാടൊരുങ്ങി; ആറ്റുകാൽ പൊങ്കാല ഇന്ന്

https://img-mm.manoramaonline.com/content/dam/mm/mo/astrology/indepth/attukal-pongala/attukal-pongala-naranga-vilakku.jpg?w=1120&h=583



തിരുവനന്തപുരം ∙ പ്രാർഥനാ പുണ്യം തേടി ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ അമ്മയ്ക്കു പൊങ്കാലയർപ്പിക്കും. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസമായ ഇന്ന് രാവിലെ 9.15 ന് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തോടെയാണു ചടങ്ങുകൾ ആരംഭിക്കുക. 9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങ് നടക്കും. കണ്ണകീചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിക്കഴിഞ്ഞാലുടൻ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി ‌അനീഷ് നമ്പൂതിരി ശ്രീകോവിലിൽനിന്നു ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകരും. തുടർന്ന് ദീപം സഹ മേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും ജ്വലിപ്പിക്കും. ഇതേസമയം, ഭക്തർ തയാറാക്കിയ അടുപ്പുകൾ കത്തിക്കാനുള്ള വിളംബരമായി ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും മുഴങ്ങും. പണ്ടാര അടുപ്പിൽനിന്നു പകരുന്ന ദീപം ഏറ്റുവാങ്ങി ഭക്തർ സ്വന്തം അടുപ്പുകളിൽ ജ്വലിപ്പിക്കുന്നതോടെ നഗരം യാഗശാലയാകും.

What you should read next

[*] ആറ്റുകാൽ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


2.15 ന് ഉച്ചപൂജയ്ക്കു ശേഷമാണു പൊങ്കാല നിവേദ്യം. 350 പൂജാരിമാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും. 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഈവർഷത്തെ പൊങ്കാല ഉത്സവത്തിനു സമാപനമാകുക. ക്ഷേത്ര പരിസരത്തു പൊങ്കാലയർപ്പിക്കുന്നതിന് ഇക്കുറി കൂടുതൽ സ്ഥലസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
JUST IN

[*]
1 MINUTE AGO Live അമ്മയിലലിയാൻ നാടൊരുങ്ങി; ആറ്റുകാൽ പൊങ്കാല ഇന്ന് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
10 MINUTES AGO ‘ഇവിടെനിന്നു വേണ്ട ആക്രമണം’: വ്യോമത്താവളങ്ങളി‍ൽ നിയന്ത്രണം; സ്പെയിൻ വിട്ട് യുഎസ് വിമാനങ്ങൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 6 MINUTES AGO വെള്ളിയാഴ്ചയിലെ പളളി പ്രസംഗം ആംഗ്യ ഭാഷയിലും! ; കാസർകോട് സുന്നി സെന്ററിൽ ശ്രദ്ധേയമായ തുടക്കം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Attukal Pongala Today: Attukal Pongala will be celebrated today by lakhs of devotees offering the sacred dish to the Mother Goddess in Thiruvananthapuram. The day is marked by significant rituals, including the \“Aduppuvettu\“ at 9:45 AM and the final \“Pongala Nivedyam\“ at 2:15 PM.
Pages: [1]
View full version: അമ്മയിലലിയാൻ നാടൊരുങ്ങി; ആറ്റുകാൽ പൊങ്കാല ഇന്ന്