‘ചേച്ചീ, വയറ്റിൽ കത്രികയാണെന്നു പറഞ്ഞു, ധൈര്യം ചോർന്നു’; വേദനക്കാലം കഴിഞ്ഞു, ഉഷ ജീവിതത്തിലേക്ക്
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/21/usha-medical-negligence.jpg?w=1120&h=583കൊച്ചി ∙‘‘ചേച്ചീെട വയറ്റിൽ കത്രികയാ എന്ന് എക്സ്റേ എടുക്കുന്ന സ്ഥലത്തെ കൊച്ച് പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി. അതുവരെ പിടിച്ചു നിന്ന എന്റെ ധൈര്യവും ചോർന്നു പോയി. അഞ്ചു വർഷം ഞാൻ തിന്ന വേദനയ്ക്ക് കയ്യും കണക്കുമില്ല. ഇനി എനിക്ക് വേദന സഹിക്കാൻ പറ്റില്ല. അത്രയ്ക്ക് അനുഭവിച്ചു. ഒരാൾക്കും ഇനി ഈ അനുഭവം ഉണ്ടാകരുത്’’– ആശുപത്രി കിടക്കയില്‍ നിന്ന് ഉഷ ജോസഫുകുട്ടി പറഞ്ഞു. അഞ്ചു വർഷം മുമ്പ് ആലപ്പുഴ ടി.ഡി മെഡിക്കൽ കോളജിൽ നടത്തിയ ഗർഭാശയമുഴ നീക്കാനുള്ള ശസ്ത്രക്രിയക്കിടെ വയറ്റിൽ മറന്നുവച്ച കത്രിക (മൊസ്കിറ്റോ ആർട്ടെറി ഫോർസെപ്സ്) നീക്കം ചെയ്തതിനു ശേഷം സുഖം പ്രാപിച്ചു വരികയാണ് പുന്നപ്ര സ്വദേശിയായ ഉഷ. ഇപ്പോൾ ചികിത്സിക്കുന്ന അമൃത ആശുപത്രിയിൽ നിന്ന് ഉഷയെ നാളെ ഡിസ്ചാർജ് ചെയ്തേക്കും.
What you should read next
[*] ശസ്ത്രക്രിയയോ മരണക്കെണിയോ? ഹർഷിനയ്ക്കും ഉഷ ജോസഫിനും സംഭവിച്ചത് ആവർത്തിക്കാതിരിക്കാൻ ‘സിസ്റ്റം’ ഉണരുമോ? Health News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
‘‘നാളെ ഡിസ്ചാർജ് ചെയ്യാം എന്നാണ് ആശുപത്രിക്കാർ പറഞ്ഞിട്ടുള്ളത്. അണുബാധ ഉണ്ടായത് മാറി വരുന്നു. മരുന്നുണ്ട്. രണ്ടാഴ്ച കഴിഞ്ഞു വന്ന് തുന്നൽ എടുക്കുന്നതുൾപ്പെടെ വീണ്ടും പരിശോധനകൾ നടത്തണം’’– മകൻ ഷിബിൻ ജോസഫ് പറഞ്ഞു. ഇക്കഴിഞ്ഞ 19നാണ് ഉഷയെ കെ.സി.വേണുഗോപാൽ എം.പി. ഇടപെട്ട് അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 2 ദിവസത്തിനുള്ളിൽ ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്തു. ആശുപത്രിയിൽ എത്തുന്നതിന് ഒരാഴ്ച മുൻപായിരുന്നു ഷിബിന്റെ വിവാഹം. അന്നു മുതൽ നവവരനും നവവധുവും ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കുകയാണ്.
What you should read next
[*] Exclusive കത്രിക മൂത്രാശയം തുളച്ച് അകത്തു പ്രവേശിച്ചു! കത്രികയുടെ അഗ്രഭാഗത്ത് ലവണം അടിഞ്ഞു ‘കല്ലായി’; ‘ശസ്ത്രക്രിയയുടെ വിവരങ്ങൾ പുറത്ത്’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
പകൽ മുഴുവൻ മകനും മരുമകളും രാത്രി ഭർത്താവ് ജോസഫ്കുട്ടിയും ഉഷയെ പരിചരിക്കുന്നു. കൊച്ചിയിലെ ആശുപത്രിയിൽ എത്തിയതിനു ശേഷം ഇവരാരും ഇതുവരെ പുന്നപ്രയിലെ വീട്ടിലേക്ക് തിരികെ പോയിട്ടില്ല. ‘‘കല്യാണത്തിന് രണ്ടാഴ്ച അവധി എടുത്തിരുന്നു. ബോർമയിലാണ് ഞാൻ ജോലി ചെയ്യുന്നത്. അവധി സമയത്ത് ഒരാളെ പകരം വച്ചിരുന്നു. അതുകൊണ്ടാണ് ഇത്ര ദിവസവും ഇവിടെ നിൽക്കാൻ പറ്റിയത്. ഇനി ചെന്നിട്ട് അമ്മയുടെ സ്ഥിതി കൂടി നോക്കിയിട്ടു വേണം ജോലിക്ക് പോകാൻ. അവിടുത്തെ എൻജിനീയറിങ് കോളജിന്റെ തോട്ടം നോക്കലാണ് പപ്പായ്ക്ക് ജോലി. പപ്പയ്ക്കും ഇനി ജോലിക്കു പോയിത്തുടങ്ങണം’’– ഷിബിൻ പറഞ്ഞു.
ഈ വേദനയും വച്ചാണ് വീട്ടിലെ ജോലിയും തൊഴിലുറപ്പും എല്ലാം താൻ ചെയ്തതെന്ന് ഉഷ പറയുന്നു. ‘‘നേരത്തേ നടത്തിയ ശസ്ത്രക്രിയ കൊണ്ടാണ് വേദന എന്നാണ് ഞാൻ കരുതിയിരുന്നത്. മകൻ എന്നെ കൊണ്ടുപോയി കാണിക്കാത്ത സ്ഥലങ്ങളില്ല. രണ്ടു മൂന്നു വര്‍ഷമായി ബ്ലീഡിങ് തുടങ്ങിയതോടെ ഡയപ്പറും കെട്ടിയാണ് ഞാൻ ജോലിക്ക് പോയിരുന്നത്. വൈകിട്ട് വന്നു നോക്കുമ്പോൾ നിറയെ ചോരയായിരുന്നു. പിന്നെയാണ് യൂറോളജിസ്റ്റ് ഡോ. നാസറിന്റെ അടുക്കൽ കൊണ്ടുപോകുന്നത്. രക്തം വരുന്നതും വേദനയുമൊക്കെ പറഞ്ഞപ്പോള്‍ ഡോക്ടർ ആദ്യം സ്കാനിങ് ചെയ്യിച്ചു. പിന്നീട് എക്സ്റെ എടുക്കാൻ പറഞ്ഞു. ആ സമയത്താണ് മോന്റെ കല്യാണവും മറ്റുമായത്. അതു കഴിഞ്ഞ് എക്സ്റേ എടുത്തപ്പോൾ അതിൽ വര പോലെ എന്തോ തെളിഞ്ഞു കണ്ടു. ഞാൻ ഒന്നു കൂടി എക്സ്റേ എടുത്തപ്പോഴാണ് അവിടുത്തെ കൊച്ച് പറഞ്ഞത്, ‘ചേച്ചീ, വയറ്റിൽ കത്രികയാണെ’ന്ന്. എന്റെ ധൈര്യം ചോർന്നു പോയി. അത്രയ്ക്ക് വേദനിച്ചു. ഇപ്പോഴും ഒരു വശത്തേക്ക് തിരിയുമ്പോഴൊക്കെ വേദനയുണ്ട്. മരുന്നു കഴിക്കുന്നുണ്ട്’’– വിതുമ്പലോടെ ഉഷ പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN
[*]
4 MINUTES AGO ഐഫോൺ 17ഇ വിപണിയിൽ: കുറഞ്ഞ വിലയിൽ കരുത്തൻ എ 19 ചിപ്പും പുത്തൻ ഫീച്ചറുകളും; അറിയേണ്ടതെല്ലാം Technology
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
18 MINUTES AGO ‘ചേച്ചീ, വയറ്റിൽ കത്രികയാണെന്നു പറഞ്ഞു, ധൈര്യം ചോർന്നു’; വേദനക്കാലം കഴിഞ്ഞു, ഉഷ ജീവിതത്തിലേക്ക് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
26 MINUTES AGO 40 ഓവറും ഗ്രൗണ്ടില്‍, സഞ്ജുവിന്റെ ഫിറ്റ്നസ് വെറെ ലെവൽ; കോലിയെ ഓർമിപ്പിച്ച ബാറ്റിങ്ങെന്ന് മുൻ ഇന്ത്യൻ താരം Cricket
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Surgical Error: A patient in Kochi, Kerala, is recovering after a surgical scissor was accidentally left inside her abdomen during a surgery five years ago. She endured years of pain and bleeding, only discovering the foreign object through an X-ray, which has significantly impacted her life and ability to work.
Pages:
[1]