LHC0088 Publish time 1 hour(s) ago

എസ്എസ്എൽസി പരീക്ഷയുടെ തയാറെടുപ്പുകൾ പൂർത്തിയായി; ഫലപ്രഖ്യാപനം മേയിൽ

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2025/2/17/sslc-and-higher-secondary-model-exams-begin-today-abu-dhabi-uae.jpg?w=1120&h=583



തിരുവനന്തപുരം∙ സംസ്ഥാനത്ത് 2026 മാർച്ചിൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ്. 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 കുട്ടികളും, ഗൾഫ്‌മേഖലയിൽ 7 പരീക്ഷാകേന്ദ്രങ്ങളിലായി 633 കുട്ടികളും ലക്ഷദ്വീപിൽ 9 പരീക്ഷാകേന്ദ്രങ്ങളിലായി 386 കുട്ടികളും എസ്എസ്എൽസി പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തു.
What you should read next

[*] ആകാശത്ത് മിസൈൽ വർഷം; ജോലി പോകുമോ? എന്ന് നാട്ടിലേക്ക് മടങ്ങാനാകും? ആശങ്കയിൽ ആയിരങ്ങൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ചോദ്യപേപ്പർ 41 ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും എത്തിച്ചു സോർട്ടിങ് പൂർത്തിയാക്കി ബാങ്ക്/ട്രഷറി എന്നിവയുടെ സേഫ് ലോക്കറിലേയ്ക്ക് മാറ്റി. 26000 അധ്യാപകരാണ് ഇൻവിജിലേഷൻ ജോലി നിർവഹിക്കുന്നത്. മൂല്യനിർണയ ക്യാംപുകൾ ഏപ്രിൽ 7 ന് ആരംഭിച്ച് ഏപ്രിൽ 28 ന് പൂർത്തീകരിക്കും. ഫലപ്രഖ്യാപനം 2026 മേയ് മൂന്നാംവാരത്തിനുള്ളിൽ നടത്തും. റിസൾട്ട് പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
What you should read next

[*] ആറ്റുകാൽ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 5 നും രണ്ടാം വർഷ ഹയർ സെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 6 നും ആരംഭിക്കും. 1984 പരീക്ഷ കേന്ദ്രങ്ങളിൽ 4,11,025 വിദ്യാർഥികൾ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയും 4,52,437 വിദ്യാർഥികൾ ഹയർ സെക്കന്‍ഡറി രണ്ടാം വർഷ പരീക്ഷയും എഴുതും. ഏപ്രിൽ 6മുതൽ മൂല്യനിർണയം ആരംഭിക്കും. മേയ് 22 ന് ഫലപ്രഖ്യാപനം നടത്തും. വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷത്തിൽ 26,829 വിദ്യാർഥികളും രണ്ടാം വർഷത്തിൽ 26,826 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്. 389 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 6ന് 8 ക്യാംപുകളിലായി ആരംഭിക്കും.
JUST IN

[*]
46 SECONDS AGO എസ്എസ്എൽസി പരീക്ഷയുടെ തയാറെടുപ്പുകൾ പൂർത്തിയായി; ഫലപ്രഖ്യാപനം മേയിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
34 MINUTES AGO മധ്യപൂർവദേശത്ത് അയയാതെ സംഘർഷം, ഖമനയിയുടെ ഭാര്യയും മരിച്ചു-ഇന്നത്തെ പ്രധാന വാർത്തകൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 2 MINUTES AGO ആകാശത്ത് മിസൈൽ വർഷം; ജോലി പോകുമോ? എന്ന് നാട്ടിലേക്ക് മടങ്ങാനാകും? ആശങ്കയിൽ ആയിരങ്ങൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Kerala Board Exams 2026: Kerala SSLC, Higher Secondary, and Vocational Higher Secondary exam preparations are complete for March 2026, with examination centers and security measures finalized. The Public Education Department has confirmed all arrangements are in place for over 4.17 lakh SSLC students and hundreds of thousands of Higher Secondary students.
Pages: [1]
View full version: എസ്എസ്എൽസി പരീക്ഷയുടെ തയാറെടുപ്പുകൾ പൂർത്തിയായി; ഫലപ്രഖ്യാപനം മേയിൽ