32 കിലോ കഞ്ചാവുമായി 3 അതിഥി തൊഴിലാളികൾ പിടിയിൽ
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/ernakulam/images/2026/3/2/perumbavoor-ganja-seizure-arrest-1.jpg?w=1120&h=583പെരുമ്പാവൂർ ∙ 32 കിലോ കഞ്ചാവുമായി 3 അതിഥി തൊഴിലാളികൾ പിടിയിൽ. ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ മിൻഹാജ് ഷെയ്ഖ് (47), ടുട്ടു ഷെയ്ഖ് (36), മൗസം ഷെയ്ഖ് (36) എന്നിവരെയാണ് മാറമ്പിള്ളി കുന്നുവഴിയിൽ നിന്ന് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഞ്ചാവുമായി തിങ്കളാഴ്ച പുലർച്ചെ ആലുവയിൽ ട്രെയിൻ ഇറങ്ങി ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് പോകുന്ന വഴിയാണ് പ്രതികളെ പിടികൂടിയത്.
പൊലീസിനെ കണ്ടു വാഹനത്തിൽ നിന്നിറങ്ങി കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒഡീഷയിൽ നിന്ന് കിലോഗ്രാമിന് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരിൽ എത്തിച്ച് കിലോഗ്രാമിന് 25,000 രൂപ നിരക്കിൽ വിൽപന നടത്തി അടുത്ത ദിവസം തന്നെ മടങ്ങി പോകുന്നതായിരുന്നു പ്രതികളുടെ രീതി.
പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്, എസ്ഐമാരായ പി.എം.റാസിഖ്, ജോസി എം. ജോൺസൺ, എഎസ്ഐ പി.എ.അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി.എ.അഫ്സൽ, ബെന്നി ഐസക്, റോബിൻ ജോയി, രജിത്ത് രാജൻ, എം.പി.ജയന്തി, മുഹമ്മദ് ഷാൻ, കെ.എസ്.സിബിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പുത്തൻകുരിശ് പത്താം മൈലിൽ നിന്ന് 30 കിലോ കഞ്ചാവുമായി 5 മൂർഷിദാബാദ് സ്വദേശികളെ റൂറൽ പൊലീസ് പിടികൂടിയിരുന്നു. അടുത്തിടെ പെരുമ്പാവൂർ വാഴക്കുളത്ത് നിന്ന് 51 കിലോ കഞ്ചാവും പിടികൂടിയിരുന്നു. English Summary:
32 kg of ganja was seized from three guest workers in Perumbavoor. This significant drug bust highlights ongoing efforts by law enforcement to combat illegal drug trade in the region.
Pages:
[1]