deltin33 Publish time 1 hour(s) ago

ആകാശത്ത് മിസൈൽ വർഷം; ജോലി പോകുമോ? എന്ന് നാട്ടിലേക്ക് മടങ്ങാനാകും? ആശങ്കയിൽ ആയിരങ്ങൾ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/2/mahamood-vadikkal.jpg?w=1120&h=583



കണ്ണൂർ∙ ‘ഞായറാഴ്ചയായിരുന്നു ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. ശനിയാഴ്ച ഖത്തറിലേക്ക് പോകാൻ തയാറെടുക്കുമ്പോഴാണ് ഇസ്രയേൽ ഇറാനിൽ ആക്രണം നടത്തിയതിനെത്തുടർന്നു വിമാനം റദ്ദാക്കിയത്. ഇതോടെ യാത്രമുടങ്ങി’– മാണിയൂർ വേശാല സ്വദേശി പുത്തലത്ത് ഹൗസിൽ മുഹമ്മദ് ഫായിസാണ് ജോലി സ്ഥലത്തെത്താൻ സാധിക്കാതെ പ്രതിസന്ധിയിലായത്.
What you should read next

[*] ഞായറാഴ്ച രാവിലെ 7.28ന് ഖമനയിയുടെ എക്സ് പോസ്റ്റ്; ഇതുവരെ വായിച്ചത് ഒരു കോടിയിലേറെ പേർ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


സ്വന്തം വിവാഹത്തിനായാണ് ഫായിസ് ഒരു മാസത്തെ അവധിയിൽ നാട്ടിലെത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് ഖത്തറിലെ ഒരു കമ്പനിയിൽ വെയർഹൗസ് മാനേജറായി ജോലിയിൽ പ്രവേശിച്ചതെന്ന് ഫായിസ് പറഞ്ഞു. പുതിയ ആളായതിനാൽ കൂടുതൽ ദിവസം അവധി കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ട്. ഞായറാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ശനിയാഴ്ച ഇ മെയിൽ വന്നിരുന്നു. നിലവിലെ സാഹചര്യം കമ്പനിക്ക് അറിയാവുന്നതിനാൽ ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ആറിന് ഫ്ലൈറ്റ് റീ ഷെഡ്യൂൾ ചെയ്ത് കിട്ടിയിട്ടുണ്ട്. എന്നാൽ, അവിടെ ഇതേ ജോലിക്ക് കയറാനായി നിരവധിപ്പേർ തയാറായിട്ടുള്ളതിനാൽ തിരിച്ചെത്തുമ്പോഴേക്കും ജോലിയുണ്ടാകുമോ എന്ന വലിയ ആശങ്കയുണ്ടെന്നും ഫായിസ് പറഞ്ഞു.
What you should read next

[*] ഖമനയി ഉരുക്കു ബങ്കറിലേക്കു മാറും മുൻപേ ‘സിംഹ ഗർജനം’: നെതന്യാഹു എന്തിന് ഫോണ്‍ ക്യാമറയിൽ ടേപ്പൊട്ടിച്ചു? രാത്രിയെ ‘കൈവിട്ട’ ഇസ്രയേൽ രഹസ്യം Opinion And Analysis

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


മുൻപ് ബന്ധുവിന്റെ സൂപ്പർമാർക്കറ്റിലായിരുന്നു ജോലി. പുതിയ ജോലി കിട്ടിയതോടെ വലിയ പ്രതീക്ഷയിലായിരുന്നു. ഉപ്പയും ഉമ്മയും ഭാര്യയും വിദ്യാർഥികളായ നാല് സഹോദരങ്ങളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഫായിസ്. വരും ദിവസങ്ങളിൽ ആക്രമണങ്ങൾ നിലയ്ക്കുമെന്നും ആറിന് മടങ്ങിപ്പോകാൻ സാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഫായിസ്.
What you should read next

[*] ഇറാൻ നയം: അമേരിക്കയെ കാത്തിരിക്കുന്നത് മറ്റൊരു \“അനന്തമായ യുദ്ധം\“? ഇറാഖ് ആവർത്തിക്കുമോ? US News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


അതേസമയം, നാട്ടിലേക്ക് തിരിച്ചുവരാൻ സാധിക്കാതെ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരുമുണ്ട്. ശനിയാഴ്ച വൈകിട്ട് ദുബായിൽ നിന്ന് യാത്ര തിരിക്കേണ്ട പഴയങ്ങാടി ഏഴോം അടുത്തില സ്വദേശി മഹമൂദ് വാടിക്കൽ തിരിച്ചുവരാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. ദുബായിൽ മക്കളോടൊപ്പം കഴിയാനാണ് 20ന് നാട്ടിൽ നിന്ന് മഹമൂദ് ദുബായിലെത്തിയത്. ഇന്നു കണ്ണൂരിലേക്ക് മടങ്ങാനിരിക്കവേയാണു വിമാനം റദ്ദാക്കിയത്. ഇനി എന്ന് മടങ്ങി വരാൻ സാധിക്കുമെന്നറിയാത്ത സാഹചര്യമാണ്. ഭയപ്പെടേണ്ടതില്ലെന്നു ഭരണകൂടം പറയുന്നുണ്ടെങ്കിലും എന്തും സംഭവിക്കാവുന്ന സാഹചര്യമാണ്. പലരും ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ വാങ്ങി സൂക്ഷിക്കുകയാണ്. ആക്രമണം നീണ്ടുപോകുമെന്ന ഭീതിയിലാണ് ജനമെന്നും മഹമൂദ് പറഞ്ഞു. ADVERTISEMENT Go AD-FREE

സ്ഫോടന ശബ്ദം ഇന്നും കേൾക്കുന്നുണ്ടെന്ന് ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന േമപ്പാടി സ്വദേശി സൂര്യ ബാലകൃഷ്ണൻ പറഞ്ഞു. തുടരെ മിസൈലുകൾ കടന്നുപോകുന്നത് രാത്രിയിൽ വ്യക്തമായി കാണാം. മിസൈലുകൾ പതിക്കുന്നതിന് മുൻപു തന്നെ പ്രതിരോധിക്കുന്നുണ്ട്. എന്നാൽ ചീളുകൾ വീണ് ചിലയിടങ്ങളിൽ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഭൂരിഭാഗം കമ്പനികളും ജോലി വർക്ക് ഫ്രം ഹോമാക്കി മാറ്റി. പുറത്തിറങ്ങുന്നതിന് പ്രശ്നമില്ല. എന്നാൽ പരമാവധി ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയാണ്. സാധനങ്ങൾ വാങ്ങി സൂക്ഷിച്ചിട്ടില്ലെന്നും കടകൾ തുറന്നിട്ടുണ്ടെന്നും സൂര്യ പറഞ്ഞു.

പെരുന്നാളിന് നാട്ടിലേക്ക് വരാൻ തയാറെടുത്തവരാണ് ഏറെ ആശങ്കയിലായിരിക്കുന്നത്. േനരത്തേ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് കുടുംബമായി അവധിക്ക് നാട്ടിലേക്ക് വരുന്നത് നിരവധിപ്പേരാണ്. ആക്രമണങ്ങൾ അധികം നീണ്ടുപോകില്ലെന്നും പെരുന്നാളിന് മുൻപായി സംഘർഷം അവസാനിക്കുമെന്നാണ് കരുതുന്നതെന്നും ദുബായിൽ റസ്റ്ററന്റ് നടത്തുന്ന നാദാപുരം സ്വദേശി മുഹമ്മദ് കുന്നത്ത് പറഞ്ഞു. ആശങ്കയുണ്ടെങ്കിലും നിലവിൽ സുരക്ഷിതരാണ്. വൈകുന്നേരങ്ങളിൽ റസ്റ്ററന്റ് തുറക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾകൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിനായി പ്രാർഥിക്കുകയാണെന്നും മുഹമ്മദ് പറഞ്ഞു. ADVERTISEMENT Go AD-FREE
JUST IN

[*]
16 SECONDS AGO ആകാശത്ത് മിസൈൽ വർഷം; ജോലി പോകുമോ? എന്ന് നാട്ടിലേക്ക് മടങ്ങാനാകും? ആശങ്കയിൽ ആയിരങ്ങൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
4 MINUTES AGO LIVE IRAN-ISRAEL CONFLICT ദുബായ് വിമാനത്താവളം തുറന്നു; സർ‌വീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സും ഇത്തിഹാദും എയർ ഇന്ത്യയും Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 21 MINUTES AGO ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല; മേയറുമായി വിഷയം സംസാരിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ Thiruvananthapuram

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Expat Crisis: Middle East conflict has caused significant travel disruptions, with flight cancellations impacting individuals like Mohammed Fais from Kerala who was scheduled to start a new job in Qatar. These geopolitical events are creating widespread uncertainty for expatriates and affecting their travel plans and livelihoods.
Pages: [1]
View full version: ആകാശത്ത് മിസൈൽ വർഷം; ജോലി പോകുമോ? എന്ന് നാട്ടിലേക്ക് മടങ്ങാനാകും? ആശങ്കയിൽ ആയിരങ്ങൾ