കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക്; ചൊവ്വാഴ്ച കേരളത്തിലെത്തും
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/1/karachi-airport.jpg?w=1120&h=583തിരുവനന്തപുരം ∙ പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മൂന്ന് മലയാളികള്‍ ചൊവ്വാഴ്ച കേരളത്തില്‍ എത്തും. അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ നിന്നും ഷാര്‍ജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായ പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂര്‍, ഭാര്യ ഡോ. രശ്മി മേനോന്‍ (എറണാകുളം, കാലടി സ്വദേശി), മകള്‍ സ്മൃതി മേനോന്‍ (3 വയസ്സ്) എന്നിവര്‍ ഉള്‍പ്പെടെയുളള എട്ട് ഇന്ത്യന്‍ പൗരന്മാരാണ് പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയത്.
What you should read next
[*] IRAN-ISRAEL CONFLICT പാക്കിസ്ഥാൻ അശാന്തം; 23 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു, രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
സംഘര്‍ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് വിമാനം പാത മാറ്റുകയും കറാച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയുമായിരുന്നു. ഇവര്‍ പാക്കിസ്ഥാനില്‍നിന്ന് ഇന്ന് ഉച്ചയോടെ കൊളംബോയില്‍ എത്തി. തുടര്‍ന്ന് രാത്രി 12.30ന് ശ്രീലങ്കന്‍ എയര്‍വെയ്‌സിന്റെ വിമാനത്തില്‍ ഡല്‍ഹിയിലേക്കു പോകും. ഇവിടെനിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയുളള എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊച്ചിയിലേയ്ക്കു തിരിക്കുമെന്നു നോര്‍ക്ക അറിയിച്ചു.
What you should read next
[*] പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ അഫ്ഗാൻ വ്യോമാക്രമണം; ഓപ്പറേഷൻ സിന്ദൂറിൽ നാശനഷ്ടമുണ്ടായിടങ്ങളിലും ആക്രമണം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
മലയാളികളായ യാത്രക്കാര്‍ കുവൈത്തില്‍ നിന്നുള്ള ലോക കേരള സഭാംഗം മണിക്കുട്ടന്‍ എടക്കാട്ട് വഴിയാണ് നോര്‍ക്ക റൂട്ട്‌സിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് നോര്‍ക്ക കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇവരെ ഇന്ത്യയിലെത്തിക്കാനുളള നടപടികള്‍ ഏകോപിപ്പിക്കുകയുമായിരുന്നു.
JUST IN
[*]
2 MINUTES AGO IRAN-ISRAEL CONFLICT കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക്; ചൊവ്വാഴ്ച കേരളത്തിലെത്തും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
18 MINUTES AGO കോക്പിറ്റിൽ സുഖമായി ഉറങ്ങി വിമാന കമ്പനി ഉടമ; വിഡിയോ പങ്കുവച്ച് അജിത് പവാറിന്റെ മകൻ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
42 MINUTES AGO ശ്രീനാരായണ ഗുരു, വി.ടി. ഭട്ടതിരിപ്പാട്, ടി.എസ്. തിരുമുമ്പ്: ഓർമകൾ അനശ്വരമാക്കി സാംസ്കാരിക കേന്ദ്രങ്ങൾ, ദൃശ്യ വിസ്മയമൊരുക്കാൻ തിയറ്ററുകളും Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Iran-Israel Tension: Malayalis stranded in Karachi after their flight made an emergency landing are set to return to Kerala on Tuesday. Their safe return was facilitated by the intervention of NORKA and the Union Ministry of External Affairs.
Pages:
[1]