പൊങ്കാലയ്ക്ക് വെള്ളം കൊണ്ടുവന്ന കുട്ടി; ആഘോഷത്തിന് ചുക്കാൻ പിടിച്ച് വി. ശോഭ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/2/v-sobha.jpg?w=1120&h=583തിരുവനന്തപുരം ∙ വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട്ടില്‍ പൊങ്കാലയിടാന്‍ എത്തിയിരുന്നവരെ സഹായിച്ചിരുന്ന കുട്ടിക്ക് കേരളത്തിലെ ഏറ്റവും വിഖ്യാതമായ ഉത്സവത്തിനു ചുക്കാന്‍ പിടിക്കാനുള്ള നിയോഗം ലഭിച്ചത് വലിയ സുകൃതമാണെന്ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി.ശോഭ. പിതാവിന്റെ പാത പിന്തുടര്‍ന്ന് ട്രസ്റ്റ് അംഗമായ ശോഭ കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രസിഡന്റാണ്.
‘‘കുട്ടിക്കാലത്ത് എന്റെ വീട്ടില്‍ അടുത്ത കുറച്ചു ബന്ധുക്കള്‍ പൊങ്കാലയിടാന്‍ എത്തുമായിരുന്നു. അപരിചിതരായവരും ഉണ്ടാകും. അവര്‍ക്കു വെള്ളം കൊണ്ടു കൊടുക്കുക, തേങ്ങ ചിരണ്ടാന്‍ ചിരവ എത്തിക്കുക, അടുപ്പു കൂട്ടാന്‍ കല്ല് എത്തിക്കുക ഇതൊക്കെയായിരുന്നു അന്നത്തെ ദൗത്യങ്ങള്‍. അതൊക്കെ ആസ്വദിച്ചാണു ചെയ്തിരുന്നത്. പൊങ്കാല കഴിഞ്ഞ് പത്താം ദിവസം കഴിയുകുമ്പോള്‍ വളരെ സങ്കടമാകും. പത്തു ദിവസത്തെ പാട്ടും ആഘോഷങ്ങളും ഒറ്റയടിക്കു നിലയ്ക്കുന്നതിന്റെ വിഷമമാകും മനസ് നിറയെ’’ – ശോഭ പറഞ്ഞു.
What you should read next
[*] ‘എന്റെ അമ്മ’യെന്ന് നമ്മൾ വിളിക്കുന്ന അനുഗ്രഹം; ആറ്റുകാൽ പൊങ്കാല മറ്റൊരു തിരുവോണമെന്ന് മോഹൻലാൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
‘‘ആറ്റുകാലമ്മ ദൈവത്തെക്കാള്‍ അപ്പുറത്ത് അടുപ്പമുള്ള ഒരാളായിട്ടാണു തോന്നിയിട്ടുള്ളത്. സങ്കടവും സന്തോഷവുമൊക്കെ ചെന്നു പറയാന്‍ പറ്റുന്ന വളരെ അടുത്ത ഒരാള്‍. ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും നേരിടാനും ഉറച്ച തീരുമാനങ്ങളെടുക്കാനും ഉള്ള പോസിറ്റീവ് ഊര്‍ജമാണ് ക്ഷേത്ര സന്നിധിയില്‍നിന്നു ലഭിച്ചിട്ടുള്ളത്. ഇവിടെ എത്തുന്നവര്‍ക്കെല്ലാം ഇതേ അനുഭവം പങ്കുവയ്ക്കാനുണ്ടാകും. ക്ഷേത്രത്തിന്റെ വളര്‍ച്ചയുടെ പിന്നിലെ രഹസ്യവും ഇതു തന്നെ. ഓര്‍മവച്ച കാലം മുതല്‍ കാണുന്നതാണ് ആറ്റുകാല്‍ ക്ഷേത്രത്തിലെ ഉത്സവ മേളങ്ങള്‍. കുട്ടിയായിരിക്കുമ്പോള്‍ 10 ദിവസവും സ്‌കൂളില്‍ പോകാനൊക്കെ വലിയ മടിയായിരുന്നു. എങ്ങനെയെങ്കിലും തിരികെയെത്തി ഈ പരിപാടികള്‍ കാണുകയായിരുന്നു ആഗ്രഹം.
അന്നൊന്നും ഇപ്പോഴത്തെപ്പോലെ 3 സ്റ്റേജൊന്നും ഇല്ല. ഒരു സ്റ്റേജ് മാത്രമേയുണ്ടായിരുന്നുള്ളു. ബാലെ, കഥകളി എന്നിവയൊക്കെയാവും ഉണ്ടാവുക. ഇന്നത്തെ നടപ്പന്തലും ഉണ്ടായിരുന്നില്ല. ആ ഭാഗത്ത് തെങ്ങിന്‍ പുരയിടമായിരുന്നു. നല്ല തണലുണ്ടാകും അവിടെയാണ് പൊങ്കാലയിട്ടിരുന്നത്. കാലം മാറി. പൊങ്കാല കേരളത്തിലെ തന്നെ വലിയ ഒരു ആഘോഷമായി. ഈ ഘട്ടത്തില്‍ അതിന്റെ ചുക്കാന്‍ പിടിക്കാനായതു വലിയ ഒരു നിയോഗവും സുകൃതവുമാണ്. ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എന്ന നിലയില്‍ ഇത് മൂന്നാം വര്‍ഷമാണ്. 2023 സെപ്റ്റംബര്‍ മുതല്‍ ഈ ചുമതല വഹിക്കുകയാണ്. ഈ വര്‍ഷങ്ങളിലൊക്കെ ഉത്സവം വളരെ നല്ല രീതിയില്‍ നടത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ട്രസ്റ്റംഗങ്ങള്‍ ഒരു കുടുംബം പോലെ പരിശ്രമിക്കുന്നതിന്റെ ഫലമാണിത്.ADVERTISEMENT Go AD-FREE
ആറുമാസത്തെ ശ്രമങ്ങളുടെ പര്യവസാനമാണ് പൊങ്കാല. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ഞാന്‍ ക്ഷേത്രത്തിന്റെ ട്രസ്റ്റ് അംഗമായത്. ക്ഷേത്ര ഗോപുരം നിര്‍മിച്ചതൊക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. അച്ഛന്റെ മരണ ശേഷം ഞാന്‍ ട്രസ്റ്റ് അംഗമായി. 3 വര്‍ഷം പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായി. ഒരുവര്‍ഷം ഉത്സവത്തിന്റെ ജനറല്‍ കണ്‍വീനറായി. ഒരുതവണ വൈസ് പ്രസിഡന്റ് ആയി’’ - ശോഭ പറഞ്ഞു.
JUST IN
[*]
1 MINUTE AGO പൊങ്കാലയ്ക്ക് വെള്ളം കൊണ്ടുവന്ന കുട്ടി; ആഘോഷത്തിന് ചുക്കാൻ പിടിച്ച് വി. ശോഭ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
5 MINUTES AGO Live ഭാഗ്യതാര ലോട്ടറി (Bhagyathara Lottery) BT-43 ഒന്നാം സമ്മാനം BG 177692 | Complete Winning Numbers List Kerala Lottery Results
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
18 MINUTES AGO മന്ത്രി വീണാ ജോർജ് വിശ്രമം കഴിഞ്ഞ് ഇറങ്ങുന്ന അന്നു മുതൽ പ്രതിഷേധം തുടരും: അലോഷ്യസ് സേവ്യർ Kannur
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Attukal Pongala: V. Sobha, the President of the Attukal Bhagavathy Temple Trust, shares her personal journey from being a child who assisted devotees during the Pongala festival to her current role leading the celebration. She reflects on the temple\“s growth and her deep, personal connection to the deity, Attukalamma, which has guided her throughout her life and leadership.
Pages:
[1]