deltin33 Publish time 2 hour(s) ago

ഇവർ നർത്തകിമാരല്ല, പൊലീസുകാർ; ഗുജറാത്തി ഡാൻസ് അവതരിപ്പിച്ച് കയ്യടി നേടി കാക്കിക്കുള്ളിലെ കലാകാരികള്‍

https://img-mm.manoramaonline.com/content/dam/mm/mo/district-news/kasargod/images/2026/3/2/kasargod-women-police-gujarati-dance.jpg?w=1120&h=583



കാസർകോട് ∙ തലസ്ഥാന നഗരിയിൽ ഗുജറാത്തി ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ച് കയ്യടി നേടി കാസർകോട്ടെ വനിതാ പൊലീസുകാർ. തിരുവനന്തപുരത്ത് നടന്ന ദേശീയ പൊലീസ് വോളിബോൾ ക്ലസ്റ്റർ മീറ്റിന്റെ സമാപനത്തിലാണു ഗുജറാത്തി നൃത്തം അവതരിപ്പിച്ച് സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ നൂറുകണക്കിനു പൊലീസുകാരുടെയും പ്രശംസ ഏറ്റുവാങ്ങിയത്.

ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ് ഭരത് റെഡി, അഡീഷനൽ എസ്പി സി.എം.ദേവദാസൻ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച ചെയ്താണ് ജില്ലയിലെ വനിതാ പൊലീസുകാരുടെ ഗുജറാത്തി ഫ്യൂഷൻ ഡാൻസ് അവതരിപ്പിക്കാൻ തീരുമാനമായത്. ഇതിനായി കലാകാരികളായ 10 വനിതാ പൊലീസുകാരെയും ജില്ലാ പൊലീസ് ആസ്ഥാനത്തെ 3 ക്ലറിക്കൽ ജീവനക്കാരെയുമാണു തിരഞ്ഞെടുത്തത്. ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തിയായിരുന്നു പരിശീലനം. കൊറിയോഗ്രഫർ പ്രജീഷ് കർമ, ജിനീഷ എന്നിവരായിരുന്നു പരിശീലകർ.

എഎസ്ഐമാരായ എ.സീമ (അമ്പലത്തറ) എ.ഹേമലത (നീലേശ്വരം), ടി.വി.ഷീബ (വിദ്യാനഗർ), സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.വി.ഗീത (കുമ്പള), എം.സ്മിത (എസ്എംഎസ്), സിവിൽ പൊലീസ് ഓഫിസർമാരായ എ.ജയശ്രീ (മേൽപറമ്പ്), സുചിത്ര (എസ്എംഎസ്), കെ.അനില (വെള്ളരിക്കുണ്ട്), ടി.കെ.രമ്യത, അശ്വനിരാജ് (വനിതാ സ്റ്റേഷൻ), ക്ലറിക്കൽ ഉദ്യോഗസ്ഥരായ എൻ.ബീന, ടി.സവിത, എം.വി.റജുല എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്.
English Summary:
Kasargod women police officers captivated audiences with a Gujarati fusion dance performance in the capital city. This acclaimed performance at the closing of the National Police Volleyball Cluster Meet earned praise from top officials and fellow officers.
Pages: [1]
View full version: ഇവർ നർത്തകിമാരല്ല, പൊലീസുകാർ; ഗുജറാത്തി ഡാൻസ് അവതരിപ്പിച്ച് കയ്യടി നേടി കാക്കിക്കുള്ളിലെ കലാകാരികള്‍