അജിത് പവാറിന്റെ മരണം: അപകടമുണ്ടാക്കിയ കമ്പനിയുടെ വിമാനത്തിൽ ഫഡ്നാവിസും സുനേത്രയും, വിവാദം
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/2/sunetra-pawar-devendra-fadnavis.jpg?w=1120&h=583മുംബൈ ∙ മരിക്കുമ്പോൾ അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ ഉടമകളായ വിഎസ്ആർ വെഞ്ചേഴ്സ് കമ്പനിയുടെ തന്നെ വിമാനത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അജിത്തിന്റെ ഭാര്യയും ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറും യാത്ര ചെയ്തതു വിവാദത്തിലായി. മറാഠി ഭാഷാദിനാഘോഷത്തിന്റെ ഭാഗമായി നാസിക്കിൽ നടത്തിയ പരിപാടിയിൽ പങ്കെടുക്കാനായാണു മുംബൈയിൽ നിന്ന് ഇരുവരും വിഎസ്ആറിന്റെ വിമാനത്തിൽ യാത്ര ചെയ്തത്. അജിത് പവാറിന്റെ മരണത്തിനു കാരണമായ ലിയർജെറ്റ് വിമാനം ഇതേ കമ്പനിയുടേതായിരുന്നു.
What you should read next
[*] ‘കോൺഗ്രസ് മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് ആയി, ദേഷ്യം തീർക്കുന്നത് ഇന്ത്യയെ അപകീർത്തിപ്പെടുത്തി’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
അപകടത്തിൽപെട്ട വിമാനത്തിന്റെ കമ്പനിയെ സർക്കാർ സംരക്ഷിക്കുകയാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച കമ്പനിക്കു വീണ്ടും കരാറുകൾ നൽകുന്നതു ദുരൂഹമാണെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. വിഎസ്ആർ കമ്പനിയുടെ ചില വിമാനങ്ങളുടെ യഥാർഥ ഉടമ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ബിജെപി നേതാക്കൾ അതു തള്ളി.അജിത്തിന്റെ മരണത്തെ തുടർന്നു ശിവസേന ഷിൻഡെ വിഭാഗം ഈ കമ്പനിയെ ബഹിഷ്കരിച്ചിരുന്നു.
What you should read next
[*] ‘ധൈര്യമുണ്ടെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തൂ; പത്തിൽ കൂടുതൽ സീറ്റ് ബിജെപിക്ക് കിട്ടിയാൽ രാഷ്ട്രീയം വിടും’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
സർവീസ് നടത്തുന്നതിനുള്ള ചട്ടങ്ങള്‍ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനു വിഎസ്ആറിന്റെ 4 ലിയർജെറ്റ് വിമാനങ്ങൾക്കു ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) കഴിഞ്ഞദിവസം വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതേസമയം, കമ്പനിക്കെതിരെ പൊലീസ് കേസെടുക്കണമെന്ന എൻസിപി (ശരദ്) നേതാവ് രോഹിത് പവാർ എംഎൽഎയുടെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം sunetra pawar, devendra fadnavis എന്നീ ഫെയ്സ്ബുക് അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
JUST IN
[*]
2 MINUTES AGO അജിത് പവാറിന്റെ മരണം: അപകടമുണ്ടാക്കിയ കമ്പനിയുടെ വിമാനത്തിൽ ഫഡ്നാവിസും സുനേത്രയും, വിവാദം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
13 MINUTES AGO ശബരി വിമാനത്താവളത്തിനു വേണ്ടി സ്ഥലം ഏറ്റെടുത്തു; സ്വന്തം വസ്തു വിൽക്കാനാകുന്നില്ല, ജപ്തി ഭീഷണി Kottayam
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
24 MINUTES AGO IRAN-ISRAEL CONFLICT ഖുമൈനിയുടെ തറവാട്, പൂർവിക ബന്ധം ഇന്ത്യയിൽ; ചർച്ചയായി ഉത്തർപ്രദേശിലെ ഗ്രാമം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
M\“s Flight Sparks Controversy: Devendra Fadnavis and Sunetra Pawar spark controversy by traveling in VSR Ventures\“ aircraft, the same company involved in Ajit Pawar\“s fatal plane crash. The incident raises questions about safety and potential conflicts of interest
Pages:
[1]