Chikheang Publish time 2 hour(s) ago

ഗൾഫ് മേഖലയിലെ സംഘർഷം: യുഎഇയിലെ ഓഹരി വിപണികൾക്ക് അവധി

https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/gulf/images/2026/3/2/abudabi-exchange.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



അബുദാബി ∙ മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് യുഎഇയിലെ ഓഹരി വിപണികൾക്ക് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ദുബായ് ഫിനാൻഷ്യൽ മാർക്കറ്റും അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പ്രവർത്തിക്കില്ല.

[*] സംഘർഷം ഏറ്റവും ബാധിക്കുന്നത് പ്രവാസി മലയാളികളെ: ട്രംപിന് നിക്ഷേപമുള്ള നഗരം; അനിശ്ചിതത്വത്തിന്റെ കരിനിഴൽ Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*] യുഎഇയിൽ പൊതുപരിപാടികൾ മാറ്റി: സ്വകാര്യ മേഖലയിൽ റിമോട്ട് വർക്കിങ്, അതീവ ജാഗ്രതയിൽ രാജ്യം Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇറാൻ, യുഎസ്, ഇസ്രയേൽ എന്നിവ തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകളും ഗൾഫ് രാജ്യങ്ങളിലെ സുരക്ഷാ സാഹചര്യങ്ങളും രൂക്ഷമായതിനെത്തുടർന്നാണ് മുൻകരുതൽ നടപടി. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കാനും നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. റമസാനോടനുബന്ധിച്ച് വിപണിയിലെ സുരക്ഷാ ക്രമീകരണങ്ങളും കർശനമാക്കിയിട്ടുണ്ട്. English Summary:
UAE stock market holiday has been announced for two days due to escalating regional tensions. This proactive measure aims to ensure economic stability and protect investor interests amid heightened security concerns in the Gulf.
Pages: [1]
View full version: ഗൾഫ് മേഖലയിലെ സംഘർഷം: യുഎഇയിലെ ഓഹരി വിപണികൾക്ക് അവധി