വെടിയുതിർത്ത് യന്ത്രമനുഷ്യർ; യുദ്ധത്തിനായി എഐ റോബോട്ടുകളെ പരിശീലിപ്പിച്ച് ചൈന! | Fact Check
https://img-mm.manoramaonline.com/content/dam/mm/mo/archive/fact-check/viral/images/2026/3/2/china2.jpg?w=1120&h=583യുദ്ധത്തിനുള്ള തയ്യാറെടുപ്പിനായി ചൈന റോബോട്ടുകളുടെ പരീക്ഷണം നടത്തുന്നെ അവകാശവാദത്തോടെ, സൈനിക ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ റോബോട്ടുകളെ വെടിവയ്പ്പ് പരിശീലിക്കുന്നതിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽവ്യാപകമായി പ്രചരിക്കുന്നുണ്ട്.
∙ അന്വേഷണം
കീവേർഡുകളുടെ പരിശോധനയിൽ ഇന്ത്യയുമായുള്ള നിയന്ത്രണരേഖയ്ക്ക് സമീപവും വിയറ്റ്നാം അതിർത്തിയിലും ചൈന ഹ്യൂമനോയിഡ് റോബോട്ടുകളെ വിന്യസിക്കുമെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു
വൈറൽ വിഡിയോയിൽ നിന്നുള്ള കീഫ്രെയിമുകളുപയോഗിച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് തിരയലിൽ ബിലിബിലി എന്ന ചൈനീസ് വിഡിയോ ഷെയറിങ് പ്ലാറ്റ് ഫോമിൽ പങ്കുവച്ച സമാന ദൃശ്യങ്ങളടങ്ങിയ വിഡിയോ ലഭിച്ചു.2026 February 17നാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.ADVERTISEMENT Go AD-FREE
സിവിലിയൻ റോബോട്ടിക്സ് കമ്പനിയായ യൂണിട്രീ വികസിപ്പിച്ച് വിപണനം ചെയ്യുന്ന യൂണിട്രീ ജി1 എന്ന റോബോട്ടിനെക്കുറിച്ചു് ഈ വിഡിയോയിൽ പരാമർശിക്കുന്നുണ്ട്. കൂടുതൽ പരിശോധനയിൽ വൈറൽ വിഡിയോയിലുള്ള റോബോട്ടുകളും യൂണിട്രീകമ്പനിയുടെ വെരിഫൈഡ് എക്സ് ഹാൻഡിൽ അപ്‌ലോഡ് ചെയ്ത യഥാർഥ ഫൂട്ടേജിൽ കാണുന്ന യൂണിട്രീ ജി1 റോബോട്ടും ഒന്നാണെന്ന്വ്യക്തമായി.
വൈറൽ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ റോബോട്ടുകളുടെ തോളിലെ ചൈനീസ് പതാകയിലടക്കം വിഡിയോയിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തി. ഇത് വിഡിയോ എഐ നിർമിതമാകാമെന്ന സൂചന നൽകി. ഇക്കാര്യം സ്ഥിരീകരിക്കാനായി വിവിധ എഐ ടൂളുകളിൽ ചിത്രം പരിശോധിച്ചപ്പോൾ വൈറൽ വിഡിയോ എഐ നിർമിതമാണെന്ന ഫലങ്ങളാണ് ലഭിച്ചത്. ADVERTISEMENT Go AD-FREE
∙ വാസ്തവം
ചൈനീസ് സൈന്യം പരിശീലനം നൽകുന്ന ഹ്യൂമനോയിഡ് റോബോട്ടുകളുടെ വിഡിയോയാണെന്ന് അവകാശപ്പെടുന്ന വൈറൽ വിഡിയോ എഐ നിർമിതമാണ്. പ്രചാരണം വ്യാജം. ADVERTISEMENT GO AD-FREE English Summary:
China robot military training videos circulating online are AI-generated, debunking claims of actual military robot drills. This analysis reveals discrepancies and AI tool confirmations, indicating the content is fabricated.
Pages:
[1]