ശത്രു മിസൈലുകളെ തടയാനാകാതെ ‘എച്ച്ക്യു – 9ബി’, ഓപ്പറേഷൻ സിന്ദൂറിനു മുന്നിലും അടിപതറി; ചൈനീസ് സംവിധാനം പരാജയമോ ?
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/2/iran-after-israel-attack.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/middle-east-attack-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/middle-east-attack-mob.jpg?w=575&h=auto
ടെഹ്റാൻ ∙ ഇറാനിയൻ നഗരങ്ങളിൽ ഉണ്ടായ വൻ നാശനഷ്ടങ്ങൾ വിരൽചൂണ്ടുന്നത് ടെഹ്‌റാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പരാജയത്തിലേക്ക്. ഇറാൻ അടുത്തിടെ ചൈനയിൽ നിന്ന് വാങ്ങിയ എച്ച്ക്യു-9ബി സംവിധാനത്തിനു ശത്രു മിസൈലുകളെ തടയാൻ കഴിഞ്ഞില്ല. നേരത്തെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാക്കിസ്ഥാനിലെ ലക്ഷ്യസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിലും ഈ സംവിധാനം പരാജയപ്പെട്ടിരുന്നു. ഇതോടെ എച്ച്ക്യു-9ബിയുടെ കാര്യക്ഷമതയെക്കുറിച്ച് യുദ്ധവിദഗ്ധർ ചോദ്യങ്ങൾ ഉയർത്തുകയാണ്.
What you should read next
[*] IRAN-ISRAEL CONFLICT ‘തിരിച്ചടി നൽകുന്നത് പരിഗണനയിൽ’; ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് രാജ്യങ്ങൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത ഈ സംവിധാനം റഷ്യയുടെ എസ്-300, അമേരിക്കയുടെ പേട്രിയറ്റ് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. 260 കിലോമീറ്റർ ദൂരപരിധിയുള്ള ഇതിന് 50 കിലോമീറ്റർ ഉയരത്തിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ കഴിയും. ഒരേസമയം 6 മുതൽ 8 വരെ ലക്ഷ്യങ്ങളെ നേരിടാനും 100 ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും സാധിക്കും. സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്താനുള്ള സാങ്കേതികവിദ്യയും ഇതിലുണ്ട്.
What you should read next
[*] IRAN-ISRAEL CONFLICT ‘ബ്രിട്ടൻ പങ്കെടുത്തില്ല, ഇനി പങ്കെടുക്കുകയുമില്ല, മിസൈലുകളെ ഉറവിടത്തിൽ നശിപ്പിക്കണം’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/middle-east-attack-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/middle-east-attack-mob.jpg?w=575&h=auto
ചൈനയുടെ തന്ത്രപ്രധാന മേഖലകളായ ബീജിങ്, ടിബറ്റ്, ദക്ഷിണ ചൈനാ കടൽ എന്നിവിടങ്ങളിൽ ഇത് വിന്യസിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ സംഘർഷം കടുത്തതോടെ ചൈനയുമായുള്ള ‘എണ്ണയ്ക്ക് പകരം ആയുധം’ എന്ന കരാറിലൂടെയാണ് ഇറാൻ എച്ച്ക്യു – 9ബി സ്വന്തമാക്കിയത്. റഷ്യൻ നിർമിത എസ്-300 പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇറാൻ എച്ച്ക്യു-9ബിയെ ആശ്രയിച്ചത്. നതാൻസ് ആണവനിലയം, ഇസ്‌ഫഹാൻ വ്യോമതാവളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾക്ക് ചുറ്റും ഇത് വിന്യസിച്ചിരുന്നു. എന്നാൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത വ്യോമശക്തിക്ക് മുന്നിൽ ഈ സംവിധാനം തകരുകയായിരുന്നു.
JUST IN
[*]
3 MINUTES AGO IRAN-ISRAEL CONFLICT ശത്രു മിസൈലുകളെ തടയാനാകാതെ ‘എച്ച്ക്യു – 9ബി’, ഓപ്പറേഷൻ സിന്ദൂറിനു മുന്നിലും അടിപതറി; ചൈനീസ് സംവിധാനം പരാജയമോ ? Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
47 MINUTES AGO ചാവേർ ഡ്രോണുകൾ മുതൽ ഇലക്ട്രോണിക് അറ്റാക്ക് വിമാനം വരെ; ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യിലെ യുഎസ് ആയുധങ്ങൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
48 MINUTES AGO യുദ്ധം കാരണം വിമാനയാത്ര മുടങ്ങി; സഹോദരനെ അവസാനമായി കാണാൻ കഴിയാതെ പ്രസുലാല്‍ Kozhikode
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Iran Israel Tension; The HQ-9B air defense system\“s failure in Iran and during \“Operation Sindoor\“ has cast serious doubt on the effectiveness of the Chinese-made technology. Despite being modeled on the Russian S-300 and American Patriot systems, its inability to protect key sites has led military experts to question its capabilities.
Pages:
[1]