Chikheang Publish time 1 hour(s) ago

പാക്കിസ്ഥാൻ അശാന്തം; 23 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു, ഇന്ത്യയിലേക്ക് ഉൾപ്പെടെയുള്ള വിമാന സർവീസുകൾ റദ്ദാക്കി

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/2/karachi-vehicle-fie.jpg?w=1120&h=583



ഇസ്‌ലാമാബാദ് ∙ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിനു പിന്നാലെ ഞായറാഴ്ച പാക്കിസ്ഥാനിലുടനീളം ഉണ്ടായ വൻ പ്രതിഷേധങ്ങളിൽ 23 പേർ കൊല്ലപ്പെടുകയും നിരവധി പേർ‌ക്ക് പരുക്കേൽക്കുകയും ചെയ്തു. കറാച്ചിയിൽ 10 പേരും, സ്കർദുവിൽ 11 പേരും, തലസ്ഥാനമായ ഇസ്‌ലാമാബാദിൽ രണ്ടുപേരും കൊല്ലപ്പെട്ടു.
What you should read next

[*] IRAN-ISRAEL CONFLICT ‘ബ്രിട്ടൻ പങ്കെടുത്തില്ല, ഇനി പങ്കെടുക്കുകയുമില്ല, മിസൈലുകളെ ഉറവിടത്തിൽ നശിപ്പിക്കണം’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിനു നേരെ നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിലാണ് 10 പേർ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർ കോൺസുലേറ്റിന്റെ മതിൽ തകർക്കുകയും അകത്ത് കടക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഘർഷം രൂക്ഷമായത്. വടക്കൻ മേഖലയായ സ്കർദുവിൽ പ്രതിഷേധക്കാർ ഐക്യരാഷ്ട്രസംഘടനയുടെ ഓഫിസിനു തീയിട്ടു നശിപ്പിച്ചു. ഇവിടെ നടന്ന ഏറ്റുമുട്ടലുകളിൽ 11 പേരോളം കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ ഇവിടെ മൂന്ന് ദിവസത്തെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.
What you should read next

[*] Live IRAN-ISRAEL CONFLICT ഇറാൻ സ്കൂളിലെ ആക്രമണം: പൊലിഞ്ഞത് 180 കുരുന്നുകൾ; യുദ്ധഭീതിയൊഴിയാതെ ലോകം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇസ്‌ലാമാബാദിലെ അതീവ സുരക്ഷാ മേഖലയായ ‘റെഡ് സോണിൽ’ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. അമേരിക്കയെ പിന്തുണയ്ക്കുന്നവർ രാജ്യദ്രോഹികളാണ് എന്നും ഇസ്രയേലിനോട് പ്രതികാരം ചെയ്യണമെന്നും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. പാർലമെന്റും വിദേശ എംബസികളും സ്ഥിതി ചെയ്യുന്നത് റെഡ് സോണിലാണ്. ഇവിടെയുണ്ടായ സംഘർഷങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സെക്ഷൻ 144 പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇവിടെ പൊതുയോഗങ്ങൾ നിരോധിച്ചിട്ടുണ്ട്. മേഖലയിലെ സംഘർഷം കാരണം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള 184 ഓളം രാജ്യാന്തര വിമാന സർവീസുകൾ പാക്കിസ്ഥാൻ റദ്ദാക്കി.
What you should read next

[*] യുഎഇയ്ക്ക് നേരെ 165 ബാലിസ്റ്റിക് മിസൈലുകൾ; 152 എണ്ണം തകർത്തു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


അമേരിക്കൻ എംബസികൾക്കും മറ്റ് വിദേശ കാര്യാലയങ്ങൾക്കും ചുറ്റും അതീവ സുരക്ഷാ വലയം ഏർപ്പെടുത്തിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ജനങ്ങളോട് അഭ്യർഥിച്ചു. 25 കോടിയിലധികം ജനസംഖ്യയുള്ള പാക്കിസ്ഥാൻ പ്രധാനമായും സുന്നി മുസ്‌ലിം രാജ്യമാണെങ്കിലും, ജനസംഖ്യയുടെ 20 ശതമാനത്തിലധികം വരുന്ന ഷിയാ വിഭാഗം രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുകയാണ്. ADVERTISEMENT Go AD-FREE
JUST IN

[*]
28 SECONDS AGO IRAN-ISRAEL CONFLICT പാക്കിസ്ഥാൻ അശാന്തം; 23 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു, ഇന്ത്യയിലേക്ക് ഉൾപ്പെടെയുള്ള വിമാന സർവീസുകൾ റദ്ദാക്കി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
37 MINUTES AGO 350 രാജ്യാന്തര സർവീസുകൾ റദ്ദാക്കി; ആളൊഴിഞ്ഞ് വിമാനത്താവളങ്ങൾ; ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും New Delhi News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
48 MINUTES AGO IRAN-ISRAEL CONFLICT ‘ബ്രിട്ടൻ പങ്കെടുത്തില്ല, ഇനി പങ്കെടുക്കുകയുമില്ല, മിസൈലുകളെ ഉറവിടത്തിൽ നശിപ്പിക്കണം’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Iran Supreme Leader death has triggered widespread protests across Pakistan, resulting in significant casualties and unrest. The violent demonstrations, fueled by the news of Ayatollah Khamenei\“s demise, have led to clashes and significant disruption across major cities.
Pages: [1]
View full version: പാക്കിസ്ഥാൻ അശാന്തം; 23 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു, ഇന്ത്യയിലേക്ക് ഉൾപ്പെടെയുള്ള വിമാന സർവീസുകൾ റദ്ദാക്കി