Chikheang Publish time 1 hour(s) ago

‘ബ്രിട്ടൻ പങ്കെടുത്തില്ല, ഇനി പങ്കെടുക്കുകയുമില്ല, മിസൈലുകളെ ഉറവിടത്തിൽ നശിപ്പിക്കണം’

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/22/keir-starmer.jpg?w=1120&h=583



ലണ്ടൻ∙ ഇറാന്റെ മിസൈൽ ശേഖരണ കേന്ദ്രങ്ങൾക്കും ലോഞ്ചറുകൾക്കും എതിരായ പ്രതിരോധ ആക്രമണങ്ങൾക്കായി ബ്രിട്ടിഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യർഥന രാജ്യം അംഗീകരിച്ചതായി ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ. മേഖലയിലുടനീളം ഇറാൻ മിസൈലുകൾ തൊടുക്കുന്നത് തടയുക എന്ന പരിമിതമായ പ്രതിരോധ ലക്ഷ്യത്തോടെയാണ് യുഎസിന് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതെന്ന് എക്സിലെ വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
What you should read next

[*] IRAN-ISRAEL CONFLICT ‘തിരിച്ചടി നൽകുന്നത് പരിഗണനയിൽ’; ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് രാജ്യങ്ങൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ശനിയാഴ്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ ബ്രിട്ടൻ പങ്കെടുത്തിട്ടില്ലെന്നും ഇനി നടക്കാനിരിക്കുന്ന ആക്രമണങ്ങളിൽ പങ്കുചേരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രത്യാക്രമണങ്ങൾ ബ്രിട്ടിഷ് പൗരന്മാർ താമസിക്കുന്ന ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും പതിച്ചതായും ഇത് ബ്രിട്ടിഷ് പൗരന്മാരെ വലിയ അപകടത്തിലാക്കിയതായും കിയ സ്റ്റാമർ ചൂണ്ടിക്കാട്ടി.
What you should read next

[*] Live IRAN-ISRAEL CONFLICT ഇറാൻ സ്കൂളിലെ ആക്രമണം: പൊലിഞ്ഞത് 180 കുരുന്നുകൾ; യുദ്ധഭീതിയൊഴിയാതെ ലോകം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ബ്രിട്ടിഷ് യുദ്ധവിമാനങ്ങൾ നിലവിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും മിസൈലുകൾ വിക്ഷേപിക്കുന്നതിനു മുമ്പ് അവയുടെ ഉറവിടത്തിൽ തന്നെ നശിപ്പിക്കുക എന്നതാണ് ഭീഷണി ഒഴിവാക്കാനുള്ള ഏക മാർഗമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിയമങ്ങൾക്കനുസൃതമായി സുഹൃദ് രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും കൂട്ടായ പ്രതിരോധത്തിനായാണ് ഈ തീരുമാനമെടുത്തതെന്നും കിയ സ്റ്റാമർ വ്യക്തമാക്കി.
JUST IN

[*]
1 MINUTE AGO 350 രാജ്യാന്തര വിമാനസർവീസുകൾ റദ്ദാക്കി; ആളൊഴിഞ്ഞ് വിമാനത്താവളങ്ങൾ; ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും New Delhi News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
11 MINUTES AGO IRAN-ISRAEL CONFLICT ‘ബ്രിട്ടൻ പങ്കെടുത്തില്ല, ഇനി പങ്കെടുക്കുകയുമില്ല, മിസൈലുകളെ ഉറവിടത്തിൽ നശിപ്പിക്കണം’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
35 MINUTES AGO IRAN-ISRAEL CONFLICT ‘തിരിച്ചടി നൽകുന്നത് പരിഗണനയിൽ’; ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് രാജ്യങ്ങൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Britain has agreed to allow the United States to use its military bases for defensive strikes against Iran\“s missile sites and launchers. This decision, announced by British Prime Minister Keir Starmer, aims to prevent Iran from launching missiles across the region.
Pages: [1]
View full version: ‘ബ്രിട്ടൻ പങ്കെടുത്തില്ല, ഇനി പങ്കെടുക്കുകയുമില്ല, മിസൈലുകളെ ഉറവിടത്തിൽ നശിപ്പിക്കണം’