cy520520 Publish time 2 hour(s) ago

‘എല്ലാവര്‍ക്കും അടുത്ത മഴയ്ക്കു മുന്‍പ് വീട്’; ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/1/cm-wayanad-township.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440



കൽപറ്റ ∙ വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ദുരന്തബാധിതരായ എല്ലാവര്‍ക്കും അടുത്ത മഴയ്ക്കു മുന്‍പ് വീട് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പ് ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി ദുരന്തബാധിതര്‍ക്ക് പട്ടയം വിതരണം ചെയ്തു. ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനെക്‌സ് കോംപ്ലക്സിന്റെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കല്‍പ്പറ്റ ഗവ. എല്‍പി സ്‌കൂള്‍ ടൗണ്‍ഷിപ്പിലേക്കു മാറ്റുകയാണെങ്കില്‍ സ്ഥലം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
What you should read next

[*] 178 കുടുംബങ്ങൾക്ക് വീടൊരുങ്ങി, മുഖ്യമന്ത്രി പട്ടയം കൈമാറും; ടൗൺഷിപ്പ് ഉദ്ഘാടന ഒരുക്കങ്ങൾ പൂർണം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ടൗണ്‍ഷിപ്പ് നിര്‍മാണത്തില്‍ വലിയ തോതില്‍ തടസങ്ങള്‍ ഉണ്ടായെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വ്യാജപ്രചാരണങ്ങള്‍ മുതല്‍ കേന്ദ്ര സഹായനിഷേധം വരെ, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കുന്നതു മുതല്‍ കോടതി വ്യവഹാരങ്ങള്‍ വരെ, ദുരിതാശ്വാസ നിധിയിലേക്ക് ചില്ലിക്കാശ് നല്‍കരുതെന്ന ആഹ്വാനം മുതല്‍ നിരവധി പ്രതിലോമകരമായ ഇടപെടലുകളാണ് പലരും നടത്തിയത്. എന്നാല്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാരസ്പര്യത്തിന്റെയും കേരള മാതൃക ഒരിക്കല്‍ കൂടി ലോകം കണ്ടറിഞ്ഞുവെന്നു മുഖ്യമന്ത്രി പറഞ്ഞു. 773.98 കോടി രൂപ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യപ്പെട്ടു.https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440മുഖ്യമന്ത്രിയും മന്ത്രിമാരായ മുഹമ്മദ് റിയാസും കെ.രാജനും ടൗൺഷിപ്പില്‍ (ചിത്രം:മനോരമ)

സമൂഹത്തിന്റെ നാനാതുറകളിലുള്ള സംഘടനകളും വ്യക്തിത്വങ്ങളും സഹായഹസ്തം നീട്ടി. ഇതര സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നു. കര്‍ണാടക, ആന്ധ്രാ സര്‍ക്കാരുകള്‍ 10 കോടി രൂപ വീതവും തമിഴ്നാട്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ 5 കോടി രൂപ വീതവും സംഭാവനയായി നല്‍കി. ടൗണ്‍ഷിപ്പില്‍ നിര്‍മിച്ച എല്ലാ വീടിനും അവശ്യം വേണ്ട ഫര്‍ണിച്ചര്‍ നല്‍കുന്ന കാര്യവും ആലോചിക്കും. ദുരന്തബാധിതരുടെ വായ്പാ കുടിശിക തുകയായ 18.75 കോടി രൂപ സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുത്തു. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. അതില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ ക്ലസ്റ്ററിലും വിശാലമായ ഗ്രീന്‍ സ്‌പേസ് നടുമുറ്റം

ടൗണ്‍ഷിപ്പ് പൂര്‍ത്തിയാകുമ്പോള്‍ നിലവിലെ കണക്കുകളനുസരിച്ച് 402 കുടുംബങ്ങളിലെ 1,662 പേരാണ് ഇവിടെ താമസിക്കുക. ഇവിടെ വീടുകളോടൊപ്പം പൊതുസൗകര്യങ്ങളായ കമ്മ്യൂണിറ്റി ഹാള്‍, ഡിസാസ്റ്റര്‍ ഷെല്‍റ്റര്‍, ഫുട്‌ബോള്‍ ഗ്രൗണ്ട്, ഡിസാസ്റ്റര്‍ മെമ്മോറിയല്‍, കടമുറികള്‍, മെറ്റീരിയല്‍ കലക്‌ഷൻ ഫെസിലിറ്റി, തടയണയും ജലാശയവും, പത്തു സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, ഭൂഗര്‍ഭ വൈദ്യുത വിതരണ ശൃംഖല, വെള്ളം ഒഴുക്കുന്നതിന് ഡ്രെയിനേജ് സംവിധാനം, 9.5 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള വാട്ടര്‍ ടാങ്ക്, ഒരോ വീട്ടിലും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി 2 കെവി കപ്പാസിറ്റിയുള്ള സോളാര്‍ പവര്‍പ്ലാന്റ് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ADVERTISEMENT Go AD-FREE

അഞ്ച് സോണുകളായി വിഭാവനം ചെയ്തിരിക്കുന്ന ടൗണ്‍ഷിപ്പില്‍ 35 ക്ലസ്റ്ററുകളായിട്ടാണ് വീടുകള്‍ നിര്‍മിക്കുന്നത്. ഓരോ ക്ലസ്റ്ററിലും വിശാലമായ ഗ്രീന്‍ സ്‌പേസ് നടുമുറ്റം ഉണ്ട്. ഈ നടുമുറ്റത്തിനു ചുറ്റും അഞ്ചര മീറ്റര്‍ വീതിയുള്ള റോഡും. ആ റോഡിലേക്ക് ഫേസ് ചെയ്തുകൊണ്ടാണ് ഓരോ ക്ലസ്റ്ററിലെയും വീടുകള്‍ ഉണ്ടാക്കുന്നത്. എട്ട് മുതല്‍ ഇരുപത് വരെ വീടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഓരോ ക്ലസ്റ്ററും. ഏഴ് സെന്റ് ആണ് ഓരോരുത്തരുടെയും വ്യക്തിഗത ഹൗസ് പ്ലോട്ടുകള്‍. ഈ വ്യക്തിഗത ഹൗസ് പ്ലോട്ടുകളില്‍ ഓരോ ഭൂമിക്കും പ്രത്യേകം പട്ടയം നല്‍കും.

വീടുകളും പൊതുനിര്‍മിതികളും പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഓരോ വീടും തൊണ്ണൂറ് സെന്റീമീറ്റര്‍ വീതിയുള്ള ഒമ്പത് കോണ്‍ക്രീറ്റ് ഭിത്തികളാലാണ് നിര്‍മിച്ചത്. അതോടൊപ്പം തറനിരപ്പിലും, റൂഫ് ലെവലിലും, മേല്‍ക്കൂര ലെവലിലും ഒന്നര അടി ഉയരത്തില്‍ ബീമുകളും, പ്ലിന്ത് ബീമും റൂഫ് ബീമും സജ്ജീകരിക്കുന്നു. ഇത്തരത്തില്‍, ഒരു നില കെട്ടിടം ആണെങ്കിലും അതിന്റെ മുകളിലേക്ക് കൂടുതല്‍ നിലകള്‍ നിര്‍മ്മിക്കാന്‍ ഉതകുന്ന തരത്തിലുള്ള നിര്‍മാണമാണ് നടത്തിയിരിക്കുന്നത്. ADVERTISEMENT Go AD-FREE
JUST IN

[*]
20 SECONDS AGO ‘എല്ലാവര്‍ക്കും അടുത്ത മഴയ്ക്കു മുന്‍പ് വീട്’; ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
29 MINUTES AGO Live സമൃദ്ധി ലോട്ടറി (Samrudhi Lottery) SM-44 ഒന്നാം സമ്മാനം MS 587789 | Complete Winning Numbers List | Kerala Lottery Live Result 3 PM Today Kerala Lottery Results

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
47 MINUTES AGO ആറ്റുകാല്‍ പൊങ്കാലയ്ക്ക് ആരോഗ്യ വകുപ്പ് സജ്ജം; പൊങ്കാലയിടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം Thiruvananthapuram

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Township for Landslide Survivors: Chief Minister Pinarayi Vijayan inaugurates a new township for Wayanad\“s Mundakkai-Chooralmala landslide victims, handing over 178 homes and promising housing for all before the next monsoon.
Pages: [1]
View full version: ‘എല്ലാവര്‍ക്കും അടുത്ത മഴയ്ക്കു മുന്‍പ് വീട്’; ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി