ശനിയാഴ്ച ആക്രമണത്തിനു പിന്നിൽ കാരണമുണ്ട്; ഖമനയിയുടെ നീക്കം മനസ്സിലാക്കിയത് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/1/Ayatollah-Ali-khamenei.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/khamenei-residence-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/khamenei-residence-mob.jpg?w=575&h=auto
ടെഹ്റാൻ ∙ ഇസ്രയേൽ - യുഎസ് നീക്കത്തിനെതിരായി ഇറാൻ മിസൈൽ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി സൂചന ലഭിച്ചതിനു പിന്നാലെയാണ് ഖമനയിയുടെ ഓഫീസിന് നേരെ ആക്രമണം നടത്താൻ ഡോണൾഡ് ട്രംപ് പദ്ധതിയിട്ടതെന്ന് റിപ്പോർട്ട്. ഈ നീക്കത്തിന്റെ ഭാഗമായി ആയത്തുല്ല അലി ഖമനയി ഉന്നത ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിടുന്നതായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നതായും ശനിയാഴ്ചയായിരുന്നു കൂടിക്കാഴ്ചയ്ക്കായി ഖമനേയി തിരഞ്ഞടുത്തതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകിട്ട് ടെഹ്‌റാനിൽ കൂടിക്കാഴ്ച നടത്താനാണ് ഖമനയി തീരുമാനിച്ചിരുന്നത്. ഇതോടെയാണ് ശനിയാഴ്ച തന്നെ ഇറാനെതിരായ ആക്രമണത്തിന് ട്രംപ് പച്ചക്കൊടി കാട്ടിയത്.
What you should read next
[*] IRAN-ISRAEL CONFLICT ഖമനയി കൊല്ലപ്പെട്ടതോടെ ഇറാൻ നിയന്ത്രണം മൂന്നംഗ സമിതിയിൽ; ആ 88 പേർ തിരഞ്ഞെടുക്കും പരമോന്നത നേതാവിനെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഞങ്ങൾ ആദ്യം ആക്രമിക്കപ്പെടുന്നത് വരെ കാത്തിരുന്നാൽ, സാധാരണയായി സംഭവിക്കുന്നതിനേക്കാൾ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുമെന്നും പ്രതിരോധനടപടികൾ കൂടുതൽ നാശനഷ്ടങ്ങൾക്ക് വഴിയൊരുക്കുമെന്നും വിലയിരുത്തിയെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞങ്ങൾ ആദ്യം ആക്രമിക്കപ്പെടാൻ അനുവദിക്കില്ല, കാരണം അത് ഞങ്ങളുടെ സൈനികർക്കും സഖ്യകക്ഷികൾക്കും ഗണ്യമായ അപകടമുണ്ടാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/khamenei-residence-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/khamenei-residence-mob.jpg?w=575&h=auto
ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ഞായറാഴ്ച പുലർച്ചെ തന്നെ ഖമനയിയുടെ മരണവാർത്ത സ്ഥിരീകരിച്ചിരുന്നു. കറുത്ത ബാനറിനൊപ്പം പഴയ ചിത്രങ്ങൾ സംപ്രേഷണം ചെയ്തു. ഖമനയിയുടെ അന്ത്യം ഒരു പരാജയമായിട്ടല്ല മറിച്ച് രാജ്യത്തിന്റെ പരമാധികാരത്തിനായുള്ള അന്തിമ ത്യാഗമായിട്ടാണ് ചിത്രീകരിക്കുന്നത്. ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ ഖമനേയിയുടെയുടെ മരണവാർത്ത സ്ഥിരീകരിച്ചതിനു പിന്നാലെ, പരമോന്നതനേതാവിന്റെ വധത്തിനു പ്രതികാരം ചെയ്യാൻ യുഎസിനും ഇസ്രയേലിനുമെതിരെ ഏറ്റവും വിനാശകരമായ ഓപ്പറേഷൻ നടത്തുമെന്ന് ഇറാൻ പ്രഖ്യാപിക്കുകയും ചെയ്തു. https://public.flourish.studio/visualisation/27837461/thumbnail
JUST IN
[*]
21 MINUTES AGO വണ്ടർലാ, ഫോഗി മൗണ്ടൻ, നിലമ്പൂർ, വയനാട്: വനിതാദിന ട്രിപ്പുകളുമായി കെഎസ്ആർടിസി Kannur
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
25 MINUTES AGO IRAN-ISRAEL CONFLICT ശനിയാഴ്ച ആക്രമണത്തിനു പിന്നിൽ കാരണമുണ്ട്; ഖമനയിയുടെ നീക്കം മനസ്സിലാക്കിയത് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
51 MINUTES AGO വ്യോമപാത അടച്ചു, ആശങ്ക, അനിശ്ചിതത്വം: കോഴിക്കോട്ടു നിന്നും ഗൾഫ് നാടുകളിൽ നിന്നുള്ള സർവീസും റദ്ദാക്കി Malappuram
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Iran-Israel Tension: The alleged Saturday attack on Iran that resulted in the death of Supreme Leader Ayatollah Ali Khamenei. Learn about the Israeli intelligence that pinpointed his location and Iran\“s subsequent vow of revenge against the US and Israel
Pages:
[1]