Chikheang Publish time 1 hour(s) ago

സ്വർണവിലയ്ക്ക് ഞായറാഴ്ചയും അവധിയില്ലാ കുതിപ്പ്; ഇന്ന് 3200ന്റെ മുന്നേറ്റം, വില ഒന്നേകാൽ ലക്ഷം ഭേദിച്ചു, ഇനി ലക്ഷ്യം റെക്കോർഡ്

https://img-mm.manoramaonline.com/content/dam/mm/mo/sampadyam/business-news/images/2024/9/25/gold-shutterstock_main.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg



സ്വർണവില മധ്യേഷ്യയിലെ യുദ്ധക്കെടുതി ‘ആവേശമാക്കി’ പുത്തനുയരം ലക്ഷ്യമിട്ട് കത്തിക്കയറുന്നു. രാജ്യാന്തര വിപണി ഇന്നലെയും ഇന്നും അവധിയായിരുന്നു. എന്നിട്ടും കേരളത്തിൽ വില കുതിച്ചുമുന്നേറുകയാണ്. രാജ്യാന്തരവിലയിലെ വർധനയുടെ ആഴം നാളെ അറിയാം. അതുംകൂടിച്ചേരുന്നതോടെ കേരളത്തിൽ സ്വർണവില എക്കാലത്തെയും ഉയരത്തിലേക്ക് പാഞ്ഞുകയറുമെന്നാണ് വിലയിരുത്തൽ.
ALSO READ

[*] Market Scan ഖമനയി യുഗം തീർന്നു; ഇറാൻ വീണു, മണ്ണടിയുന്നത് 9 ലക്ഷം കോടിയുടെ സാമ്രാജ്യവും, എണ്ണയും സ്വർണവും ‘കത്തും’, ഓഹരിക്കും ചോരപ്പേടി Stock Market

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇക്കഴിഞ്ഞ ജനുവരി 29ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് ഇപ്പോഴത്തെ റെക്കോർഡ്. കഴിഞ്ഞ 2-3 ദിവസത്തെ മുന്നേറ്റം കണക്കിലെടുത്താൽ സ്വർണം ഈ റെക്കോർഡ് ‘ചുമ്മാ ഈസിയായി’ പഴങ്കഥയാക്കുമെന്ന് വ്യാപാരികൾ‌ തന്നെ പറയുന്നു.

ഇന്ന് ഞായറാഴ്ച - അവധി ദിവസം - ആയിട്ടും കേരളത്തിൽ പവന് രാവിലെ ഒറ്റയടിക്ക് 3,200 രൂപ വർധിച്ച് വില 1,26,920 രൂപയിലെത്തി. 400 രൂപ ഉയർന്ന് 15,865 രൂപയാണ് ഗ്രാംവില. ഇതോടെ 3 ദിവസംകൊണ്ട് പവന് കൂടിയത് 8,840 രൂപ; ഗ്രാമിന് 1,105 രൂപയും ഉയർന്നു. റെക്കോർഡ് ഭേദിക്കാൻ പവന് മുന്നിൽ ഇനിയുള്ളത് 4,240 രൂപയുടെ അകലം മാത്രം. ഇന്നത്തെ കുതിപ്പുകാഴ്ച പരിഗണിച്ചാൽതന്നെ റെക്കോർഡ് തിരുത്താൻ അധികസമയം വേണ്ടെന്ന് ഉറപ്പിക്കാം. ഒരുപക്ഷേ, ഇന്നോ നാളെയോ തന്നെ അതുണ്ടാകാനുള്ള സാധ്യതയുമുണ്ട്. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgബഹ്റൈനിലും ഖത്തറിലും നടന്ന ഇറാന്റെ മിസൈൽ ആക്രമണത്തിൽ നിന്നും. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഔൺസിന് 100.58 ഡോളർ വർധിച്ച് 5,278.1 ഡോളറാണ് രാജ്യാന്തരവില. ഇതു വൈകാതെ 6,000 ഡോളറിലെത്താൻ ഇറാനെതിരായ യുഎസ്-ഇസ്രയേൽ‌ യുദ്ധം വഴിയൊരുക്കുമെന്നാണ് കരുതുന്നത്. യുദ്ധം മധ്യേഷ്യയെ ആകെ ഉലച്ചതോടെ ആഗോള സമ്പദ്മേഖലയാണ് വെട്ടിലായത്. ഓഹരി, കടപ്പത്രം, കറൻസി വിപണികൾ ഉലയുമെന്ന് ഏറക്കുറെ ഉറപ്പായി. എണ്ണവിലയും കത്തും. ഇതെല്ലാം ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ സമ്മാനിക്കുന്നത് സ്വർണത്തിനും വെള്ളിക്കുമാണ്. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgഅബുദാബിയിൽ നിന്നുള്ള ദൃശ്യം. ADVERTISEMENT Go AD-FREE

സ്വർണം, വെള്ളി ആഭരണങ്ങൾക്കല്ല; മറിച്ച് ഗോൾഡ് ഇടിഎഫ്, വെള്ളി ഇടിഎഫ് എന്നിവയ്ക്കാണ് പ്രിയമേറുന്നത്. സ്വർണക്കട്ടികൾക്കും നിക്ഷേപമെന്ന നിലയിൽ സ്വീകാര്യത കിട്ടും. ഇതാണ് വില കൂടാനിടയാക്കുന്നത്.
ALSO READ

[*] എൽപിജി വില വീണ്ടും കൂട്ടി; യുദ്ധത്തിന്റെ ആഘാതം എത്തുംമുൻപേ വൻ തിരിച്ചടി Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില കേരളത്തിൽ രാവിലെ ഗ്രാമിന് 330 രൂപ ഉയർന്ന് 13,100 രൂപയിലെത്തി. വെള്ളിക്ക് വില മാറിയിട്ടില്ല, ഗ്രാമിന് 295 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 325 രൂപ വർധിച്ച് 13,030 രൂപയാണ്. വെള്ളിക്ക് ഇവർ നിശ്ചയിച്ച വില 310 രൂപ. ADVERTISEMENT Go AD-FREE

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business

സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates ADVERTISEMENT GO AD-FREE English Summary:
Why is Gold price rising? Will Kerala\“s gold price hit 1.3 lakh amid Iran war surge with today\“s 3200-rupee jump?
Pages: [1]
View full version: സ്വർണവിലയ്ക്ക് ഞായറാഴ്ചയും അവധിയില്ലാ കുതിപ്പ്; ഇന്ന് 3200ന്റെ മുന്നേറ്റം, വില ഒന്നേകാൽ ലക്ഷം ഭേദിച്ചു, ഇനി ലക്ഷ്യം റെക്കോർഡ്