കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് വിമാന ഭാഗങ്ങളോ? പരിശോധനയ്ക്കൊരുങ്ങി ദുരന്ത നിവാരണ വിഭാഗം
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kollam/images/2026/3/1/suspected-aircraft-parts.jpg?w=1120&h=583കൊല്ലം ∙ മത്സ്യത്തൊഴിലാളികളുടെ വലയിൽ കടലിൽ നിന്നു യന്ത്രഭാഗങ്ങൾ കുടുങ്ങി. പഴക്കംചെന്ന ഇവ വിമാനത്തിന്റെതാണെന്നു സംശയം. കഴിഞ്ഞ ദിവസം രാത്രിയോടെ ആണ് മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയിൽ തുരുമ്പ് എടുത്ത നിലയിൽ യന്ത്ര ഭാഗങ്ങൾ കുടുങ്ങിയത്. തുടർന്നു ശക്തികുളങ്ങര ഹാർബറിൽ എത്തിച്ചു. മുങ്ങിയ കപ്പലിൽ നിന്നോ കണ്ടെയ്നറിൽ നിന്നോ ഉള്ള അവശിഷ്ടങ്ങളാണെന്നാണ് ആദ്യം കരുതിയെങ്കിലും പ്രഷർ ഗേജ് ഉൾപ്പെടെ ഉള്ളതിനാൽ ഏതെങ്കിലും തകർന്ന വിമാനത്തിന്റെ ഭാഗങ്ങൾ ആകാമെന്ന സംശയമുണ്ട്. കോസ്റ്റൽ പൊലീസ് ഹാർബറിൽ എത്തി പരിശോധന നടത്തിയ ശേഷം ദുരന്ത നിവാരണ വിഭാഗത്തിനെ വിവരം അറിയിച്ചു. ദുരന്ത നിവാരണ വിഭാഗം സ്ഥലത്തെത്തി യന്ത്രഭാഗങ്ങൾ പോർട്ടിലേക്കു മാറ്റി. അടുത്ത ദിവസങ്ങളിൽ വിശദമായ പരിശോധന നടത്തിയ ശേഷമേ എന്താണെന്നു സ്ഥിരീകരിക്കാൻ സാധിക്കൂയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. English Summary:
Machine parts in fishermen\“s net were discovered off the coast of Kollam, sparking suspicion that they may belong to a wrecked aircraft. Authorities, including the Coastal Police and Disaster Management, are now conducting a detailed examination of the mysterious debris.
Pages:
[1]