LHC0088 Publish time 2 hour(s) ago

യുഎസിനെ നേരിട്ട് ആക്രമിക്കുക അസാധ്യം; ഇറാന്റെ ഗൾഫ് ആക്രമണത്തിന് ലക്ഷ്യം രണ്ട്

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/qatar-iran%20-israel-conflict.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/middle-east-attack-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/middle-east-attack-mob.jpg?w=575&h=auto



ദുബായ്∙ അമേരിക്കയിലേക്കു മിസൈൽ അയയ്ക്കുന്നതിനു പകരം ഗൾഫിലെ യുഎസ് സേനാതാവളങ്ങളിലേക്ക് മിസൈലുകൾ തൊടുക്കുക. ഇറാന്റെ ഈ ആക്രമണത്തിനു ലക്ഷ്യം രണ്ടാണ്; യുഎസ് സൈനികർക്ക് നേരിട്ടുള്ള തിരിച്ചടിയാണ് ഒന്നാമത്തെ ലക്ഷ്യം, ഗൾഫ് മേഖലയെ സംഘർഷ ഭൂമിയാക്കി യുഎസിനു മേൽ സമ്മർദം ചെലുത്തുക എന്നതാണ് രണ്ടാമത്തേത്.
What you should read next

[*] IRAN-ISRAEL CONFLICT ഖമനയി കൊല്ലപ്പെട്ടതോടെ ഇറാൻ നിയന്ത്രണം മൂന്നംഗ സമിതിയിൽ; ആ 88 പേർ തിരഞ്ഞെടുക്കും പരമോന്നത നേതാവിനെ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ആയിരക്കണക്കിനു മൈലുകൾക്ക് അപ്പുറമുള്ള അമേരിക്കയെ നേരിട്ട് ആക്രമിക്കുക ഇറാന് അസാധ്യമാണ്. എന്നാൽ, ആ ദൂരം അത്രയും പിന്നിട്ട് അമേരിക്ക ഇറാനെ ആക്രമിക്കുന്നത് ഇസ്രയേൽ ഒരുക്കുന്ന സുരക്ഷിത താവളങ്ങളുടെ ബലത്തിലാണ്. അമേരിക്ക ഇറാനെ ആക്രമിച്ചാൽ, ഗൾഫ് രാജ്യങ്ങളിലേക്കു പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ, ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമപാത തുറന്നു തരില്ലെന്ന് അമേരിക്കയോടും ഇസ്രയേലിനോടും ഗൾഫ് രാജ്യങ്ങൾ ആദ്യമേ പറഞ്ഞിരുന്നു.https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/middle-east-attack-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/middle-east-attack-mob.jpg?w=575&h=auto

സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾക്ക് ഒമാൻ മധ്യസ്ഥത ഏറ്റെടുക്കുകയും ചെയ്തു. ഗൾഫ് രാജ്യങ്ങൾ വാക്കു പാലിച്ചു. അമേരിക്കൻ ആക്രമണത്തിന് വ്യോമപാത തുറന്നു കൊടുത്തില്ല. പക്ഷേ, ഇറാൻ മര്യാദ കാട്ടിയില്ല. അമേരിക്കയ്ക്കുള്ള ആദ്യ തിരിച്ചടി ഗൾഫിലേക്ക് അവർ നൽകി. ഇന്നോളം ഗൾഫ് രാജ്യങ്ങൾ നേരിട്ടിട്ടില്ലാത്തത്ര ശക്തമായ വ്യോമാക്രമണം അവർ അഴിച്ചു വിട്ടു. ഏറ്റവും വലിയ രാജ്യമായ സൗദിക്കു നേരെയും ആക്രമണം ഉണ്ടായി.
What you should read next

[*] LIVE IRAN-ISRAEL CONFLICT ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


അതേസമയം, യുഎസുമായി ചേർന്നു നടത്തിയ ആക്രമണത്തിനായി ഇറാന്റെ പടിഞ്ഞാറ്, മധ്യ ഭാഗങ്ങളിൽ ഇസ്രയേൽ പറത്തിയത് 200 യുദ്ധവിമാനങ്ങളാണ്. വ്യോമസേനയുടെ ഈ ദൗത്യം രാജ്യചരിത്രത്തിലെ ഏറ്റവും വലുതാണെന്ന് ഇസ്രയേൽ പറഞ്ഞു.ADVERTISEMENT Go AD-FREE

ഇറാൻ, ഇസ്രയേൽ വിദേശകാര്യമന്ത്രിമാരുമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഫോണിൽ സംസാരിച്ചു. സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തിയ ജയശങ്കർ നയതന്ത്രവഴിയിലുള്ള പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. യുഎസിനും ഇസ്രയേലിനും മേഖലയിലുള്ള എല്ലാ സേനാതാവളങ്ങളും ആസ്തികളും ലക്ഷ്യമിടുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി യുഎൻ രക്ഷാസമിതിക്കയച്ച കത്തിൽ അറിയിച്ചു. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഒരു മടിയുംകൂടാതെ ഉപയോഗിക്കുമെന്നാണ് വ്യക്തമാക്കിയത്.
JUST IN

[*]
1 MINUTE AGO IRAN-ISRAEL CONFLICT യുഎസിനെ നേരിട്ട് ആക്രമിക്കുക അസാധ്യം; ഇറാന്റെ ഗൾഫ് ആക്രമണത്തിന് ലക്ഷ്യം രണ്ട് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
18 MINUTES AGO ആലപ്പുഴ കൊമ്മാടി–മട്ടാഞ്ചേരി റോഡിൽ മുന്നറിയിപ്പില്ലാതെ ഗതാഗതം നിരോധിച്ചു: യാത്രക്കാർ വലഞ്ഞു‍‍ Alappuzha

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
25 MINUTES AGO IRAN-ISRAEL CONFLICT ഖമനയി കൊല്ലപ്പെട്ടതോടെ ഇറാൻ നിയന്ത്രണം മൂന്നംഗ സമിതിയിൽ; ആ 88 പേർ തിരഞ്ഞെടുക്കും പരമോന്നത നേതാവിനെ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Iran\“s missile attacks on Gulf-based US military bases are a strategic move with dual objectives: direct retaliation against US forces and increasing pressure on the US by making the Gulf a conflict zone. While direct attacks on the US mainland are impossible for Iran, they are retaliating in the Gulf because the US attacks Iran from safe havens prepared by Israel, and Gulf countries refused to open their airspace for US-led attacks.
Pages: [1]
View full version: യുഎസിനെ നേരിട്ട് ആക്രമിക്കുക അസാധ്യം; ഇറാന്റെ ഗൾഫ് ആക്രമണത്തിന് ലക്ഷ്യം രണ്ട്