ഖമനയി കൊല്ലപ്പെട്ടതോടെ ഇറാൻ നിയന്ത്രണം മൂന്നംഗ സമിതിയിൽ; ആ 88 പേർ തിരഞ്ഞെടുക്കും പരമോന്നത നേതാവിനെ
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/16/ayatollah-ali-khamenei.jpg?w=1120&h=583ടെഹ്റാൻ ∙ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടെന്ന് ഇറാൻ സ്ഥിരീകരിച്ചതോടെ യുദ്ധ മുനമ്പിൽ രാജ്യത്തിന്റെ പരമോന്നത നേതാവ് ആരാകുമെന്നാണ് പുതിയ ചോദ്യം. പരമോന്നത നേതാവ് അന്തരിച്ചാൽ അധികാരം കൈമാറുന്നതിന് ഇറാനിയൻ ഭരണഘടനയിൽ വ്യക്തമായ നടപടിക്രമങ്ങളുണ്ട്. അങ്ങനെയൊരു സാഹചര്യത്തിൽ, ഇറാനിയൻ പ്രസിഡന്റ്, ജുഡീഷ്യറി തലവൻ, ഗാർഡിയൻ കൗൺസിലിൽ നിന്നുള്ള ഒരു പുരോഹിതൻ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. നിലവിൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ അലി ലാരിജാനിക്ക് കൂടുതൽ അധികാരങ്ങൾ നൽകിയതായി ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
What you should read next
[*] LIVE IRAN-ISRAEL CONFLICT ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള പൂർണ അധികാരം 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പെർട്സിനാണ്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മതപണ്ഡിതന്മാരാണ് ഈ സഭയിലുള്ളത്. നേതാവ് അന്തരിച്ചാൽ ഇവർ അടിയന്തരമായി യോഗം ചേരും. അസംബ്ലി ഓഫ് എക്സ്പെർട്സ് പരിഗണിക്കുന്ന വ്യക്തിക്ക് മികച്ച ഇസ്‌ലാമിക് പാണ്ഡിത്യം, നീതിബോധവും ഭക്തിയും, ശരിയായ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാട്, ധൈര്യം, ഭരണനിപുണത എന്നിവയുണ്ടായിരിക്കണം. അസംബ്ലി അംഗങ്ങളിൽ ഭൂരിപക്ഷവും ഒരാളെ പിന്തുണച്ചാൽ അദ്ദേഹത്തെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കും. അതുവരെ താൽക്കാലിക സമിതി ഭരണപരമായ തീരുമാനങ്ങൾ എടുക്കും. https://public.flourish.studio/visualisation/27837461/thumbnailfor AMP Show more
ആയത്തുല്ല അലി ഖമനയിയുടെ മകൾ, മരുമകൻ, ചെറുമകൻ എന്നിവർ ഒരു ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഖമനയിയും കൊല്ലപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ പുതിയ റിപ്പോർട്ട് വന്നത്. നേരത്തെ, ഈ അവകാശവാദങ്ങൾ വെറും മനശാസ്ത്രപരമായ യുദ്ധം മാത്രമാണെന്ന് പറഞ്ഞ് ഇറാനിയൻ ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞിരുന്നു. ഇറാൻ പരമോന്നത നേതാവിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഡോണൾഡ് ട്രംപിനു ലഭിച്ചത് ഇസ്രയേലിൽ നിന്നാണെന്നാണ് സൂചന. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളോ പെന്റഗണോ ഇത്തരമൊരു വിവരം പ്രസിഡന്റിനു കൈമാറിയതായി ഇതുവരെ സൂചനയില്ല. ഇസ്രയേൽ അധികൃതർ നേരത്തെ തന്നെ ഈ അവകാശവാദം ഉന്നയിച്ചിരുന്നതിനാൽ, ട്രംപ് ഈ വിവരം ഇസ്രയേൽ സ്രോതസുകളിൽ നിന്ന് സ്വീകരിച്ചതാകാമെന്നാണ് കരുതപ്പെടുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ഉറപ്പോടെ അദ്ദേഹം ഈ പ്രസ്താവന നടത്തിയത് എന്ന ചോദ്യം ഇപ്പോൾ ശക്തമാണ്. നേരത്തെ മാധ്യമ അഭിമുഖങ്ങളിൽ ഇതേ കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും, പിന്നീട് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ തയാറാക്കിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇത് പുറത്തുവിട്ടത്.
JUST IN
[*]
2 MINUTES AGO IRAN-ISRAEL CONFLICT ഖമനയി കൊല്ലപ്പെട്ടതോടെ ഇറാൻ നിയന്ത്രണം മൂന്നംഗ സമിതിയിൽ; ആ 88 പേർ തിരഞ്ഞെടുക്കും പരമോന്നത നേതാവിനെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
46 MINUTES AGO IRAN-ISRAEL CONFLICT ഹോർമുസ് അടച്ചാൽ ചെങ്കടലിലേക്കുള്ള പ്രവേശനം മുടങ്ങും; ഇറാനെതിരെയുള്ള നീക്കങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 9 MINUTES AGO IRAN-ISRAEL CONFLICT ദുബായ്, അബുദാബി വിമാനത്താവളങ്ങൾക്കു നേരെ ആക്രമണം; യുഎഇ ലക്ഷ്യമാക്കി 137 മിസൈലുകളും 209 ഡ്രോണുകളും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Iran\“s Supreme Leader Ayatollah Ali Khamenei is reported to have been killed, sparking questions about the country\“s succession plan and potential leadership crisis. The Iranian constitution outlines a clear process for power transfer in such a scenario, involving a three-member committee and an Assembly of Experts to elect a new leader.
Pages:
[1]