ഹോർമുസ് അടച്ചാൽ ചെങ്കടലിലേക്കുള്ള പ്രവേശനം മുടങ്ങും; ഇറാനെതിരെയുള്ള നീക്കങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയെ
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/1/hormus-1.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/middle-east-attack-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/middle-east-attack-mob.jpg?w=575&h=auto
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/khamenei-residence-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/khamenei-residence-mob.jpg?w=575&h=auto
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/iran-israel-war-new-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/iran-israel-war-new-mob.jpg?w=575&h=auto
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം കഴിഞ്ഞു 2 ദിവസത്തിനുള്ളിലാണു പ്രദേശത്തെ സംഘർഷം കലുഷിതമാക്കിയുള്ള ആക്രമണങ്ങൾ. ‘പശ്ചിമേഷ്യയിലെ സമാധാനവും സ്ഥിരതയും ഇന്ത്യയുടെ സുരക്ഷാ താൽപര്യങ്ങളുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ചർച്ചകളിലൂടെയും മറ്റുമുള്ള സമാധാനപരമായ പ്രശ്നപരിഹാരത്തെ തുടക്കം മുതൽ പിന്തുണച്ചിട്ടുണ്ട്.’– ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടന്ന ഉഭയകക്ഷി ചർച്ചയ്ക്കു ശേഷം നരേന്ദ്ര മോദി പറഞ്ഞതിങ്ങനെ. എന്നാൽ, ഈ സമാധാന ആഹ്വാനങ്ങളെയെല്ലാം തള്ളിക്കളയുന്ന നീക്കങ്ങളാണുണ്ടായത്.
What you should read next
[*] IRAN-ISRAEL CONFLICT ദുബായ്, അബുദാബി വിമാനത്താവളങ്ങൾക്കു നേരെ ആക്രമണം; യുഎഇ ലക്ഷ്യമാക്കി 137 മിസൈലുകളും 209 ഡ്രോണുകളും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഇറാനെതിരെയുള്ള നീക്കങ്ങളും പ്രത്യാക്രമണങ്ങളും രൂക്ഷമായാൽ അതിന്റെ പ്രത്യാഘാതം ഏറ്റവുമധികം ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അസംസ്കൃത എണ്ണ, സ്വർണം, വെള്ളി എന്നിവയുടെയെല്ലാം വിലക്കയറ്റത്തിനു കാരണമാകും. കേരളത്തിൽ നിന്നുള്ള ഏലം ഉൾപ്പെടെയുള്ള കാർഷിക വസ്തുക്കളുടെ കയറ്റുമതിയെ ഉൾപ്പെടെ ബാധിക്കും.https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/middle-east-attack-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/middle-east-attack-mob.jpg?w=575&h=auto
മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ ഏറെ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിലെ യുഎസ് സേനാകേന്ദ്രങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണവും ആശങ്കയോടെയാണു രാജ്യം കാണുന്നത്. സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതായി വാർത്തകളുണ്ട്. കഴിഞ്ഞ വർഷം സമാനമായ സാഹചര്യത്തിൽ ഇത്തരമൊരു പ്രഖ്യാപനം ഇറാൻ നടത്തിയിരുന്നു. ഗൾഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളെ ഗുരുതരമായി ബാധിച്ചേക്കും. ലോകത്തിലെ എണ്ണ, പ്രകൃതിവാതക നീക്കത്തിന്റെ 30% ഈ വഴിയാണ്. എണ്ണ സമ്പന്ന രാഷ്ട്രങ്ങളായ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള പെട്രോളിയം ഉൽപന്നങ്ങളും പ്രകൃതിവാതകവും ലോകത്തിന്റെ വിവിധയിടങ്ങളിലേക്കു കൊണ്ടുപോകുന്ന സമുദ്രപാതയാണിത്. പ്രതിദിനം 55 ലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിൽ പകുതിയിലറെയും ഹോർമുസ് വഴിയാണ് എത്തുന്നത്.
What you should read next
[*] LIVE IRAN-ISRAEL CONFLICT ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപ്; ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപനം: പിന്നാലെ ഖമനയിയുടെ എക്സ് പോസ്റ്റ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഹോർമുസ് അടച്ചാൽ ചെങ്കടലിലേക്കുള്ള പ്രവേശനവും മുടങ്ങും. ഇന്ത്യയിൽ നിന്നുള്ള കണ്ടെയ്നർ കപ്പലുകൾ ഏറെ ദൂരം ചുറ്റി ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ് വഴി പോകേണ്ടിവരും. കപ്പലുകൾ 15–20 ദിവസം അധികം സഞ്ചരിക്കേണ്ടി വരുമെന്നും ഇതു 40–50 ശതമാനത്തോളം വില ഉയരാൻ കാരണമാകുമെന്നാണു വിലയിരുത്തൽ. കപ്പലുകളുടെ ഇൻഷുറൻസ് നിരക്ക് ഉൾപ്പെടെ ഉയരും. മധ്യേഷ്യയെയും റഷ്യയെയും ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന രാജ്യാന്തര നോർത്ത്–സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിലൂടെയുള്ള സഞ്ചാരത്തിനും പ്രതിസന്ധിയുണ്ടാകും.https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/khamenei-residence-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/khamenei-residence-mob.jpg?w=575&h=autoADVERTISEMENT Go AD-FREE
ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനം, ബസുമതി അരി ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ കയറ്റുമതിയേയും ബാധിക്കും. 2024–25 ൽ മാത്രം 8.55 ലക്ഷം മെട്രിക് ടൺ ബസുമതി അരിയാണ് ഇന്ത്യ ഇറാനിലേക്കു കയറ്റുമതി ചെയ്തത്. ഏലത്തിന്റെ കയറ്റുമതിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും 2024 ൽ ചെറിയ ഏലം 38.72 മെട്രിക് ടണ്ണാണ് ഇറാനിലേക്കു കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ 4760 കോടി ഡോളർ മൂല്യമുള്ള എണ്ണ ഇതര കയറ്റുമതി ഹോർമുസ് വഴിയാണ്.https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/iran-israel-war-new-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/iran-israel-war-new-mob.jpg?w=575&h=auto
ഇറാനിൽ ചാബഹാർ തുറമുഖത്തുൾപ്പെടെ ഇന്ത്യ ഏറെ നിക്ഷേപം നടത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലായി ഒരു കോടിയോളം ഇന്ത്യക്കാർ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നുണ്ട്. സംഘർഷം രൂക്ഷമായാൽ ഇവിടെനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടിവരും.
View this post on Instagram
A post shared by Manorama Online (@manoramaonline)
ADVERTISEMENT Go AD-FREE
JUST IN
[*]
1 MINUTE AGO IRAN-ISRAEL CONFLICT ഹോർമുസ് അടച്ചാൽ ചെങ്കടലിലേക്കുള്ള പ്രവേശനം മുടങ്ങും; ഇറാനെതിരെയുള്ള നീക്കങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയെ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
24 MINUTES AGO IRAN-ISRAEL CONFLICT ദുബായ്, അബുദാബി വിമാനത്താവളങ്ങൾക്കു നേരെ ആക്രമണം; യുഎഇ ലക്ഷ്യമാക്കി 137 മിസൈലുകളും 209 ഡ്രോണുകളും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 12 MINUTES AGO പഞ്ചായത്ത് പ്രസിഡന്റിന്റെ ‘രക്ഷാപ്രവർത്തനം’: മുള്ളൻപന്നിയെ തല്ലിക്കൊന്നു; കേസായി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
How geopolitical tensions, particularly concerning Iran and the Strait of Hormuz, can lead to economic repercussions like rising oil prices and disruptions in agricultural exports, affecting millions of Indian expatriates in the Gulf.
Pages:
[1]