ദുബായ്, അബുദാബി വിമാനത്താവളങ്ങൾക്കു നേരെ ആക്രമണം; യുഎഇ ലക്ഷ്യമാക്കി 137 മിസൈലുകളും 209 ഡ്രോണുകളും
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/1/dubai-airport-war.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/iran-israel-war-new-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/iran-israel-war-new-mob.jpg?w=575&h=auto
ദുബായ്∙ ദുബായ്, അബുദാബി വിമാനത്താവളങ്ങൾക്കു നേരെ അർധരാത്രിയോടെ നടന്ന ആക്രമണത്തിൽ ഒരാൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഒരു ഏഷ്യൻ വംശജൻ മരിച്ചത്. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര സുരക്ഷാ സേനയെ വിന്യസിക്കുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. പരുക്കേറ്റവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്നുണ്ടായ സാഹചര്യത്തിലാണ് അപകടമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
What you should read next
[*] LIVE IRAN-ISRAEL CONFLICT ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപ്; ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപനം: പിന്നാലെ ഖമനയിയുടെ എക്സ് പോസ്റ്റ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
രാജ്യം ലക്ഷ്യമാക്കി വന്ന 137 മിസൈലുകളിൽ 132 എണ്ണവും 209 ഡ്രോണുകളിൽ 195 എണ്ണവും വ്യോമപ്രതിരോധ സേന തകർത്തതായി യുഎഇ വ്യക്തമാക്കി. ശേഷിച്ചവ കടലിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലുമായി പതിച്ചു. ഇവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ ചിതറിവീണിട്ടുണ്ട്.https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/iran-israel-war-new-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/iran-israel-war-new-mob.jpg?w=575&h=auto
രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ശക്തമായ ഭാഷയിൽ അപലപിച്ച യുഎഇ, രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള തിരിച്ചടിക്കും അവകാശമുണ്ടെന്നും അറിയിച്ചു. അതേസമയം, സംഭവത്തിൽ ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സംയമനം പാലിക്കണമെന്നും യുഎഇ സ്ഥാനപതി അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കണം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലെ വ്യോമപാത താത്കാലികമായി അടച്ചെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഡ്രോണുകൾക്കും വിലക്കുണ്ട്. ഗ്ലൈഡറുകൾക്കും, ആളില്ലാ വിമാനങ്ങൾക്കും ഒരാഴ്ച നിരോധം ഏർപ്പെടുത്തി.
View this post on Instagram
A post shared by Manorama Online (@manoramaonline)
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @DjBroid എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN
[*]
2 MINUTES AGO IRAN-ISRAEL CONFLICT ദുബായ്, അബുദാബി വിമാനത്താവളങ്ങൾക്കു നേരെ ആക്രമണം; യുഎഇ ലക്ഷ്യമാക്കി 137 മിസൈലുകളും 209 ഡ്രോണുകളും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
50 MINUTES AGO പഞ്ചായത്ത് പ്രസിഡന്റിന്റെ ‘രക്ഷാപ്രവർത്തനം’: മുള്ളൻപന്നിയെ തല്ലിക്കൊന്നു; കേസായി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 59 MINUTES AGO LIVE IRAN-ISRAEL CONFLICT ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപ്; ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപനം: പിന്നാലെ ഖമനയിയുടെ എക്സ് പോസ്റ്റ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Dubai, Abu Dhabi airport attack resulted in one death and 11 injuries, with the deceased being an Asian national at Abu Dhabi Zayed International Airport. Emergency services were deployed, and UAE\“s air defense successfully intercepted most missiles and drones, though some fell in populated areas.
Pages:
[1]