Chikheang Publish time 1 hour(s) ago

ചാലക്കുടിയിലും പെരുമ്പാവൂരും താരപ്രമുഖരെ സമീപിച്ച് ട്വന്റി 20, തൃപ്പൂണിത്തുറയിൽ അഖിൽ മാരാർ ?; സാബു എം.ജേക്കബ് മത്സരിച്ചേക്കില്ല

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/akhil-marar-sabu-jacob.jpg?w=1120&h=583



കൊച്ചി ∙ എറണാകുളം ജില്ലയിലെ ചാലക്കുടി, പെരുമ്പാവൂർ സീറ്റുകളിൽ താരപ്രമുഖരെ കളത്തിലിറക്കാൻ എൻഡിഎയുടെ തീവ്രശ്രമം. മലയാള ചലച്ചിത്ര മേഖലയിൽ നിന്നുള്ള നാലോളം പുരുഷ, വനിതാ അഭിനേതാക്കളെ ഇതിന്റെ ഭാഗമായി ബന്ധപ്പെട്ടുവെന്നാണ് വിവരം. തിരഞ്ഞെടുപ്പ് അണിയറ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പ്രഫഷണൽ ഏജൻസി വഴിയാണ് ഓപ്പറേഷൻ. ചിലരുമായി ആദ്യഘട്ട ചർച്ചകളും പൂർത്തിയാക്കി. എന്നാൽ പ്രമുഖരാരും ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്നാണ് വിവരം. അതിനിടെ, അടുത്തിടെ ട്വന്റി 20യിൽ ചേർന്ന സംവിധായകൻ അഖിൽ മാരാറിനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കുന്നതു സംബന്ധിച്ച് പാർട്ടി നേതൃത്വം ബിജെപിയുമായി ചർച്ച തുടങ്ങിയതായും വിവരമുണ്ട്. ട്വന്റി 20 കൺവീനർ സാബു എം.ജേക്കബ് മത്സരിച്ചേക്കില്ല.
What you should read next

[*] Live റിയാസും ശിവൻകുട്ടിയും വീണാ ജോർജും തുടരും; മുകേഷിനെ ‘വെട്ടി’, ഐസക്കും ഇ.പിയും ഇല്ല Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


കുന്നത്തുനാട്, പെരുമ്പാവൂർ, അങ്കമാലി, തൃക്കാക്കര, വൈപ്പിൻ, കൊച്ചി എന്നിങ്ങനെ കുറഞ്ഞത് 6 സീറ്റുകൾ എറണാകുളം ജില്ലയിൽ മത്സരിക്കാൻ ട്വന്റി 20ക്ക് ലഭിച്ചേക്കും. മികച്ച സ്ഥാനാർഥികളുണ്ടെങ്കിൽ പിറവം, കോതമംഗലം, മൂവാറ്റുപുഴ സീറ്റുകളും വീട്ടുനൽകാൻ ബിജെപി തയാറായേക്കുമെന്നാണ് ട്വന്റി 20 വൃത്തങ്ങൾ പറയുന്നത്. എൻഡിഎ ഘടകക്ഷിയെന്ന നിലയിൽ സംസ്ഥാനത്താകെ 20–30 സീറ്റെങ്കിലും മത്സരിക്കാൻ ലഭിക്കുമെന്നും ട്വന്റി 20 കണക്കുകൂട്ടുന്നു. അതിനിടെയാണ്, ചാലക്കുടി, പെരുമ്പാവൂർ മണ്ഡലങ്ങളിൽ താരങ്ങളെ ഇറക്കാനുള്ള ആലോചനകൾ പുരോഗമിക്കുന്നത്. ഒരു മുൻ നായിക നടി, നിലവിൽ നായക വേഷങ്ങൾ ചെയ്യുന്ന നടൻ, മുൻകാല നായകൻ തുടങ്ങിയവർ അടക്കമുള്ളവരെയാണ് എൻഡിഎ നേതൃത്വം സമീപിച്ചത് എന്നാണ് വിവരം. താൽപര്യമുള്ളവരെ ബിജെപി ടിക്കറ്റിലും അതില്ലാത്തവരെ ട്വന്റി 20 സ്ഥാനാർഥിയായും മത്സരിപ്പിക്കാം എന്നാണ് വാഗ്ദാനം.
What you should read next

[*] ഉദ്വേഗം, ശൈലജയ്ക്ക് സീറ്റുണ്ടോ?; ഒഴിവാക്കിയാൽ വൻ ചർച്ചയാകുമെന്നതിൽ പാർട്ടിക്ക് ആശങ്ക Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


അതിനിടെ, അഖിൽ മാരാറിനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കുന്ന കാര്യം ട്വന്റി 20 നേതൃത്വം ബിജെപിക്കു മുമ്പാകെ വച്ചിട്ടുണ്ട്. നിലവിൽ ബിജെപിയുടെ സീറ്റാണ് ഇത്. കൊട്ടാരക്കര സീറ്റിൽ കോൺഗ്രസ് വിട്ടുവന്ന ആർ.രശ്മിയെ മത്സരിപ്പിക്കാനാണ് ബിജെപിക്ക് താൽപര്യം. കൊട്ടാരക്കര ഉന്നമിട്ടിരുന്ന അഖിൽ മാരാറിന് ഈ സീറ്റ് ലഭിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ തൃക്കാക്കരയും തൃപ്പൂണിത്തുറയുമാണ് ട്വന്റി 20 പിന്നീട് പരിഗണിക്കുന്നത്. ഇതിൽ തന്നെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിച്ചാൽ വിജയ സാധ്യതയുണ്ടെന്നാണ് ട്വന്റി 20 കരുതുന്നത്. എന്നാൽ ബിജെപി നേതൃത്വമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിൽ തീരുമാനമായേക്കും. അതോടൊപ്പം, സാബു എം.ജേക്കബ് തൃപ്പൂണിത്തുറയിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ ട്വന്റി 20 നേതാക്കൾ തള്ളിക്കളയുന്നു. ബിസിനസ് സംബന്ധമായ തിരക്കുകളാണ് പൊതുവെ കാരണമായി പറയുന്നത്.
LIVE UPDATES

SHOW MORE

JUST IN

[*]
17 SECONDS AGO ചാലക്കുടിയിലും പെരുമ്പാവൂരും താരപ്രമുഖരെ സമീപിച്ച് ട്വന്റി 20, തൃപ്പൂണിത്തുറയിൽ അഖിൽ മാരാർ ?; സാബു എം.ജേക്കബ് മത്സരിച്ചേക്കില്ല Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
14 MINUTES AGO ദുബായിൽ പാം ജുമൈറയിലെ കെട്ടിടത്തിൽ തീപിടിത്തം: നാലുപേർക്ക് പരുക്ക്; സ്ഥിതി നിയന്ത്രണവിധേയമെന്ന് അധികൃതർ Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
26 MINUTES AGO ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാലുകാരിയുടെ ജനനേന്ദ്രിയത്തിൽ മരപ്പാവ കയറ്റി; പൂജാരിക്ക് ഇരട്ട ജീവപര്യന്തം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Kerala Assembly Elction 2026: Celebrities are being approached to contest in the upcoming Kerala assembly elections. The NDA is making efforts to field celebrities in the Chalakudy and Perumbavoor constituencies of Ernakulam district.
Pages: [1]
View full version: ചാലക്കുടിയിലും പെരുമ്പാവൂരും താരപ്രമുഖരെ സമീപിച്ച് ട്വന്റി 20, തൃപ്പൂണിത്തുറയിൽ അഖിൽ മാരാർ ?; സാബു എം.ജേക്കബ് മത്സരിച്ചേക്കില്ല