deltin33 Publish time 2 hour(s) ago

ചിത്രം വ്യക്തം, സെമി കളിക്കാൻ പാക്കിസ്ഥാന് വലിയ ലക്ഷ്യം; ശ്രീലങ്ക 147 പിന്നിട്ടാൽ ജയിച്ചിട്ടും കാര്യമില്ല

https://img-mm.manoramaonline.com/content/dam/mm/mo/archive/sports/cricket/images/2026/2/28/farhan-fakhar.jpg?w=1120&h=583



കൊളംബോ∙ ട്വന്റി20 ലോകകപ്പിൽ സെമി ഫൈനൽ ഉറപ്പിക്കാൻ പാക്കിസ്ഥാന്‍ ചെയ്യേണ്ടത് ഇത്ര മാത്രം. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കയെ 147 റൺസിൽ താഴെ സ്കോറിനു പുറത്താക്കുക. ശ്രീലങ്ക 147 റൺസ് പിന്നിട്ടാൽ, ജയിച്ചാലും നെറ്റ്റണ്‍റേറ്റിന്റെ കരുത്തിൽ ന്യൂസീലൻഡ് ക്വാളിഫൈ ചെയ്യും. പല്ലെക്കലെയിൽ നടക്കുന്ന സൂപ്പർ എട്ട് മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. ശ്രീലങ്കയ്ക്ക് 213 റൺസ് വിജയലക്ഷ്യം.

[*] തുടർച്ചയായി പൂജ്യത്തിനു പുറത്തായാലും ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കില്ല, ആ ഉറപ്പ് അഭിഷേകിന് ലഭിച്ചു Cricket

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഓപ്പണർ സഹിബ്സദ ഫർഹാന്‍ പാക്കിസ്ഥാനു വേണ്ടി സെഞ്ചറി നേടി. 60 പന്തുകളിൽ അഞ്ച് സിക്സുകളും ഒൻപതു ഫോറുകളും ബൗണ്ടറി കടത്തിയ ഫർഹാൻ 100 റൺസെടുത്തു പുറത്തായി. ഫഖർ സമാൻ 42 പന്തിൽ 84 റൺസെടുത്തു. ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയര്‍ത്തിയത്. ബാബർ അസമിനെയും സയിം അയൂബിനെയും പുറത്തിരുത്തി കളിക്കാനിറങ്ങിയ പാക്കിസ്ഥാന്, ഓപ്പണിങ്ങിൽ 176 റൺസിന്റെ കൂട്ടുകെട്ടാണു ലഭിച്ചത്.

പവർപ്ലേയിൽ 64 റൺസടിച്ച പാക്കിസ്ഥാൻ 9.5 ഓവറിൽ 100 പിന്നിട്ടു. 16–ാം ഓവറിലെ അഞ്ചാം പന്തിൽ ഫഖർ സമാനെ പുറത്താക്കിയ ദുഷ്മന്ത ചമീരയാണ് ഈ കൂട്ടുകെട്ടു പൊളിച്ചത്. പിന്നാലെയെത്തിയ ബാറ്റർമാരെല്ലാം രണ്ടക്കം കടക്കാതെ മടങ്ങിയെങ്കിലും 18.5 ഓവറുകളിൽ സ്കോർ 200 പിന്നിട്ടു. ആദ്യ 95 പന്തുകളിൽ വിക്കറ്റുപോകാതെ 176 എന്ന നിലയിൽനിന്ന് പിന്നീടുള്ള 25 പന്തുകളിൽ എട്ട് വിക്കറ്റ് വീണപ്പോൾ പാക്കിസ്ഥാൻ നേടിയത് 36 റൺസ് മാത്രം.

[*] ‘ഈഡൻ ഗാർഡൻസിൽ റണ്ണൊഴുകും, ഏതു ടീം ആദ്യം ബാറ്റ് ചെയ്താലും 200നു മുകളിൽ; സ്പിന്നർമാർ വെറും കയ്യോടെ മടങ്ങേണ്ടിവരില്ല’ Cricket

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ശ്രീലങ്കയ്ക്കായി ദിൽഷൻ മദുഷംഗ മൂന്നു വിക്കറ്റുകളും ദസുൻ ഷനാക രണ്ടു വിക്കറ്റുകളും വീഴ്ത്തി. ദുഷ്മന്ത ചമീരയ്ക്കും ഒരു വിക്കറ്റുണ്ട്. ഇന്നു ജയിച്ചാൽ പാക്കിസ്ഥാനും ന്യൂസീലൻഡിനും ഗ്രൂപ്പിൽ മൂന്നു പോയിന്റു വീതമാകും. നെറ്റ് റൺറേറ്റിൽ മുന്നിലുള്ള ടീം സെമി ഫൈനലിലേക്കു ക്വാളിഫൈ ചെയ്യും. ഗ്രൂപ്പ് ചാംപ്യൻമാരായ ഇംഗ്ലണ്ട് നേരത്തേ സെമി ഉറപ്പിച്ചിരുന്നു. ADVERTISEMENT Go AD-FREE English Summary:
Twenty 20 World Cup, Sri Lanka vs Pakistan Super 8 Match Updates
Pages: [1]
View full version: ചിത്രം വ്യക്തം, സെമി കളിക്കാൻ പാക്കിസ്ഥാന് വലിയ ലക്ഷ്യം; ശ്രീലങ്ക 147 പിന്നിട്ടാൽ ജയിച്ചിട്ടും കാര്യമില്ല