അമേരിക്കൻ കപ്പലിനെ വളയുന്ന ഇറാൻ ബോട്ടുകള്‍! സത്യമെന്ത്? | Fact Check
https://img-mm.manoramaonline.com/content/dam/mm/mo/archive/fact-check/viral/images/2026/2/28/iran4.jpg?w=1120&h=583ആണവ ചർച്ചകളെച്ചൊല്ലി സംഘർഷം രൂക്ഷമായിരിക്കെ, യുഎസ് സഹായത്തോടെ ഇസ്രയേൽ ഇറാന്റെ തലസ്ഥാനത്ത് ആക്രമണം നടത്തി. ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചു.സംഘർഷാവസ്ഥ തുടരുകയാണ്. ഇതിനിടെഇറാൻ സേനയുടെ ബോട്ടുകൾ അമേരിക്കൻ കപ്പലിനെ വളയുന്ന ദൃശ്യം എന്ന അവകാശവാദത്തോടെ ഒരു വിഡിയോ ഇപ്പോൾസമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം.
∙ അന്വേഷണം
അമേരിക്കൻ ഷിപ്പിന് വട്ടത്തിൽ കറക്കി എടുക്കുന്ന സീൻ.. ഇറാൻ ഫോറൻസ് മുഴുവനും എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.ഒരു കപ്പലിന് അടുത്ത് കൂടി പായുന്ന ഇറാൻ പതാകകൾ വച്ച ബോട്ടുകൾ വിഡിയോയിലുള്ളത്.
റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾപരിശോധിച്ചപ്പോൾ സമാനമായ വിഡിയോ2026 ജനുവരി 30ന് ഒരു ടിക്ടോക്ക് അക്കൗണ്ടിൽ പങ്കുവച്ചതായി കണ്ടെത്തി. എഐ ജനറേറ്റഡ് കണ്ടന്റ് ഉണ്ടെന്ന അടിക്കുറിപ്പും വിഡിയോയ്ക്കൊപ്പമുള്ളതായി കണ്ടെത്തി. എഐ നിർമിതമായ നിരവധി വിഡിയോകൾ ഈ പേജിലുണ്ട്. അവയിൽ ഏറെയും ഇറാൻ സൈന്യവുമായി ബന്ധപ്പെട്ട വിഡിയോകളാണ്.
കൂടാതെ വൈറൽ വിഡിയോയിലെ ബോട്ടുകളുടെയും ആളുകളുടെയും ചലനത്തിലും ഏറെ അസ്വാഭാവികതകളുള്ളതായി ശ്രദ്ധയിൽപ്പെട്ടു.ഇത് വൈറൽ വിഡിയോ എഐ നിർമിതമാകാമെന്ന് നിഗമനത്തിലെത്തി.ഇക്കാര്യം സ്ഥിരീകരിക്കാനായി എഐ പരിശോധനാ ടൂളുകളിൽ വിഡിയോ പരിശോധിച്ചപ്പോൾവിഡിയോ എഐ നിർമിതമാണെന്ന് ഫലങ്ങളാണ് ലഭിച്ചത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന്ഇറാൻ സൈന്യം അമേരിക്കൻ കപ്പലിനെ വളയുന്നതിന്റെ ദൃശ്യം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് എഐ നിർമിത വിഡിയോയാണെന്ന് വ്യക്തമായി.
∙ വസ്‌തുത
ഇറാൻ സൈന്യം അമേരിക്കൻ കപ്പലിനെ വളയുന്നതിന്റെ ദൃശ്യം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് എഐ നിർമിത വിഡിയോയാണ്. പ്രചാരണം വ്യാജം. English Summary:
An AI-generated video falsely claiming to show Iranian boats surrounding a US ship amid heightened tensions has been circulating online. Fact-checkers have confirmed the video is fabricated, with AI detection tools indicating a 97% probability of it being AI-generated.
Pages:
[1]