ബംഗാളിൽനിന്നു വന്ന അഞ്ചു പേരുടെയും ഷോൾഡർ ബാഗിൽ പ്രത്യേക പായ്ക്കറ്റുകളിലായി 30 കിലോ കഞ്ചാവ്
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/ernakulam/images/2026/2/28/kochi-ganja-bust-arrest.jpg?w=1120&h=583പുത്തൻകുരിശ് ∙ പത്താംമൈലിൽ വൻ മയക്കുമരുന്ന് വേട്ട. 30 കിലോ കഞ്ചാവുമായി 5 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ബംഗാൾ, മൂർഷിദാബാദ് സ്വദേശികളായ അഷറഫ് മണ്ഡൽ(56), നുഹുനാബി മണ്ഡൽ(45), റോഫിഖുൽ(26), റിപൻ മണ്ഡൽ(41), യാനുസ് അലി മൊല്ല(42) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസ് ടീമും പുത്തൻകുരിശ് പൊലീസും ചേർന്ന് പിടികൂടിയത്.
ബംഗാളിൽ നിന്നാണ് സംഘം കഞ്ചാവ് കൊണ്ടുവന്നത്. ആലുവയിൽ തീവണ്ടിയിറങ്ങി അവിടെ നിന്ന് ഓട്ടോയിലാണ് കഞ്ചാവ് പത്താംമൈലിൽ എത്തിച്ചത്. വെയിറ്റിങ് ഷെഡിൽ നിൽക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചു പേരുടെയും ഷോൾഡർ ബാഗിൽ പ്രത്യേക പായ്ക്കറ്റിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതര സംസ്ഥാനക്കാർക്കിടയിലായിരുന്നു വിൽപന. മയക്കുമരുന്ന് കടത്ത് സംഘം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ.ഉമേഷ് കുമാർ, പുത്തൻകുരിശ് ഡിവൈഎസ്പി നിഷാദ് മോൻ, ഇൻസ്പെക്ടർ ടി.എൽ.ജയൻ സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, മനോജ് കുമാർ, കെ.കെ.കുമാർ, ബിജുമോൻ, കെ.ജി.ബിനോയി, സീനിയർ സിപിഒ റിതേഷ് തുടങ്ങിയവർ അടങ്ങിയ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
രണ്ടാഴ്ചയ്ക്കുള്ളിൽ റൂറൽ പൊലീസ് പെരുമ്പാവൂർ വാഴക്കുളത്ത് നിന്ന് 51 കിലോഗ്രാമും, കാലടി ശ്രീമൂലനഗരത്ത് 16 കിലോയും, കാഞ്ഞൂരിൽ 6 കിലോയും, രാമമംഗലത്ത് നിന്ന് 10 കിലോയും, ആലുവ റയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോ കഞ്ചാവും പിടികൂടിയിരുന്നു.
English Summary:
A major drug bust in puthenkurish, Kerala, results in the seizure of 30 kg of ganja and the arrest of five Bengal natives. The joint operation by the DANSF and Puthencruz police apprehended the gang, which was trafficking the drugs for sale among other workers.
Pages:
[1]