ലക്ഷ്യം ഖമനയി?: ‘കഠിന മറുപടി’ക്ക് ഇറാൻ, ടെഹ്റാനിൽ എന്താണ് സംഭവിച്ചത്?
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/tel-aviv.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/israel-iran-war-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/israel-iran-war-mob.jpg?w=575&h=auto
ടെഹ്റാൻ ∙ ഇറാനിൽ ഇസ്രായേലും യുഎസും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന്റെ ലക്ഷ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയായിരുന്നു എന്ന് ഇസ്രയേലിന്റെ ഔദ്യോഗിക മാധ്യമവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഖമനയിയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ആക്രമണത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായി ഇസ്രയേൽ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ അറിയിച്ചു. ആദ്യഘട്ട മിസൈൽ ആക്രമണങ്ങൾ ഖമനയിയുടെ ഓഫിസിനു സമീപമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 86കാരനായ ഖമനയി ആ സമയത്ത് ടെഹ്‌റാനിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
What you should read next
[*] യുഎഇയിലും ബഹ്റൈനിലും ഖത്തറിലും സ്ഫോടനം: അബുദാബിയിൽ ഒരു മരണം; വ്യോമപാത അടച്ചു Gulf News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സുരക്ഷിതനാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് തൊട്ടുപിന്നാലെ പെസെഷ്കിയാൻ ആരോഗ്യവാനായിരിക്കുന്നു എന്ന് ഇർന തങ്ങളുടെ ടെലിഗ്രാം ചാനലിലൂടെ വ്യക്തമാക്കി.
∙ ധാരണയാകാത്ത ചർച്ചകൾ
What you should read next
[*] പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ;വിമാനങ്ങളൊഴിഞ്ഞ് ഇറാന്റെ ആകാശം, വിമാനങ്ങൾ നിരീക്ഷിച്ച് ആയിരങ്ങൾ Defence
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ADVERTISEMENT Go AD-FREE
ആണവ കരാറിനായി ഇറാനെ നിർബന്ധിക്കുന്നതിന്റെ ഭാഗമായി യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ഉൾപ്പെടെ വൻതോതിലുള്ള യുഎസ് സൈനിക ശക്തി മേഖലയിൽ വിന്യസിച്ചതിനു പിന്നാലെയാണ് ഇറാനുമേൽ ആക്രമണം ഉണ്ടാകുന്നത്. ഫെബ്രുവരിയിൽ ഇറാനും യുഎസും ചർച്ചകൾ നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. ഈ ചർച്ചകളിൽ താൻ തൃപ്തനല്ലെന്നു മണിക്കൂറുകൾക്കു മുൻപ് ട്രംപ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മറ്റൊരു യുദ്ധം ഒഴിവാക്കാൻ ചർച്ചകൾക്കു കൂടുതൽ സമയം നൽകുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/israel-iran-war-web.jpg?w=1280&h=autohttps://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/israel-iran-war-mob.jpg?w=575&h=auto
ആണവായുധങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന തരത്തിൽ യുറേനിയം സമ്പുഷ്ടമാക്കില്ലെന്ന് ഇറാൻ സ്ഥിരമായ ഗ്യാരന്റി നൽകണമെന്നും രാജ്യാന്തര പരിശോധനകൾക്കു വിധേയമാകണമെന്നുമാണ് യുഎസ് ആവശ്യം. എന്നാൽ ആണവായുധങ്ങൾ നിർമിക്കാൻ ലക്ഷ്യമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ആണവ പദ്ധതി പൂർണമായും സിവിലിയൻ ആവശ്യങ്ങൾക്കുള്ളതാണെന്ന് നിലപാടെടുത്ത ഇറാൻ, ഉപരോധങ്ങൾ നീക്കം ചെയ്യുകയാണെങ്കിൽ നിയന്ത്രണങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ തയാറാണെന്നും അറിയിച്ചു.
∙ മാസങ്ങൾക്കു മുൻപേ ആസൂത്രണം ADVERTISEMENT Go AD-FREE
ആക്രമണങ്ങൾ മാസങ്ങളായി ആസൂത്രണം ചെയ്തിരുന്നതാണെന്നു പേര് വെളിപ്പെടുത്താത്ത ഒരു ഇസ്രയേൽ പ്രതിരോധ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആക്രമണം പശ്ചിമേഷ്യൻ മേഖലയെ മറ്റൊരു സൈനിക സംഘർഷത്തിലേക്ക് തള്ളിവിടുകയും ഇറാന്റെ ആണവപദ്ധതിയെച്ചൊല്ലി ഇറാനും യുഎസും തമ്മിലുള്ള നയതന്ത്ര പരിഹാരത്തിനുള്ള പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
∙ ‘തിരിച്ചടി കഠിനം’
യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തിന് തിരിച്ചടിക്ക് തയാറെടുക്കുകയാണെന്ന് ഇറാൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇസ്രയേലിൽ സ്ഫോടനമുണ്ടായത്. കഠിനമായ മറുപടി ഇസ്രയേലിനു നൽകുമെന്ന് ഇറാൻ അധികൃതർ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. ഇതിന്റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ലെന്ന് ഇറാനിയൻ പാർലമെന്റിലെ ദേശീയ സുരക്ഷാ കമ്മിറ്റിയുടെ തലവൻ ഇബ്രാഹിം അസീസി എക്‌സിലൂടെ പ്രതികരിച്ചു. ‘‘ഞങ്ങൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു! ഇപ്പോൾ നിങ്ങൾ ഒരു പാതയിലൂടെ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു, അതിന്റെ അവസാനം ഇനി നിങ്ങളുടെ നിയന്ത്രണത്തിലല്ല’’ – ഇബ്രാഹിം അസീസി എക്സിൽ കുറിച്ചു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇറാന്‍ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആക്രമണത്തിൽ ഉന്നത ഉദ്യോഗസ്ഥരോ നേതാക്കളോ കൊല്ലപ്പെട്ടതായി സ്ഥിരീകരണവുമില്ല. ADVERTISEMENT GO AD-FREE
JUST IN
[*]
10 MINUTES AGO IRAN-ISRAEL CONFLICT ലക്ഷ്യം ഖമനയി?: ‘കഠിന മറുപടി’ക്ക് ഇറാൻ, ടെഹ്റാനിൽ എന്താണ് സംഭവിച്ചത്? Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
10 MINUTES AGO ഇറാൻ മിസൈൽ ആക്രമണം: ഷെൽട്ടറുകൾ പ്രഖ്യാപിച്ച് ബഹ്‌റൈൻ Gulf News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
37 MINUTES AGO ഇസ്രായേൽ vs ഇറാൻ: സൈനിക ശക്തിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, ബലാബലം ഇങ്ങനെ Defence
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Ian-Israel Tension: Diplomatic solution stumbled as Iran prepares retaliation after US-Israel missile strike on Tehran. The attack has pushed the Middle Eastern region towards another military conflict.
Pages:
[1]