ഇസ്രായേൽ vs ഇറാൻ: സൈനിക ശക്തിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, ബലാബലം ഇങ്ങനെ
https://img-mm.manoramaonline.com/content/dam/mm/mo/archive/technology/defense/images/2026/2/28/netanyahu-khamenei.jpg?w=1120&h=583ലോകത്തിലെ ഏറ്റവും വലിയ പതിനേഴാമത് രാജ്യമാണ് ഇറാൻ. പർവതനിരകളും വിശാലമായ മരുഭൂമികളും നിറഞ്ഞ ഭൂപ്രകൃതി ശത്രുക്കൾക്ക് കരമാർഗ്ഗമുള്ള അധിനിവേശം അസാധ്യമാക്കുന്നു. മിക്ക സുപ്രധാന സൈനിക-ആണവ കേന്ദ്രങ്ങളും ഭൂഗർഭ അറകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം വലുപ്പത്തിൽ വളരെ ചെറിയ രാജ്യമായതിനാൽ ഇസ്രയേലിന് \“ഡിഫൻസ് ഇൻ ഡെപ്ത്\“കുറവാണ്. അതുകൊണ്ട് തന്നെ ശത്രുവിന്റെ മണ്ണിൽ കയറി ആക്രമിക്കുന്ന \“പ്രീ-എംപ്റ്റീവ് സ്ട്രൈക്ക്\“രീതിയാണ് ഇസ്രായേൽ പിന്തുടരുന്നത്. ഇറാൻ ഹിസ്ബുള്ള പോലെയുള്ളതങ്ങളുടെ \“ആക്സിസ് ഓഫ് റെസിസ്റ്റൻസ്\“ (Axis of Resistance) വഴിയും ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കാറുണ്ട്
What you should read next
മിസൈൽ സാങ്കേതികവിദ്യയിൽ ഇറാൻ മുൻപന്തിയിലാണ്. 2,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഖൈബർ, സെജ്ജിൽ എന്നീ ബാലസ്റ്റിക് മിസൈലുകൾ ഇസ്രയേലിലെ ഏത് നഗരത്തെയും ലക്ഷ്യം വെക്കാൻ ശേഷിയുള്ളവയാണ്. കൂടാതെ, റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ശ്രദ്ധിക്കപ്പെട്ട ഷഹീദ് ഡ്രോണുകളുടെ വൻ ശേഖരവും ഇറാനുണ്ട്. ഇറാന്റെ സൈനിക ശക്തിയുടെ ഏറ്റവും വലിയ നട്ടെല്ല് അവരുടെ മിസൈൽ ശേഖരമാണ്. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലുതും വൈവിധ്യമാർന്നതുമായ മിസൈൽ കരുത്ത് ഇറാന്റേതാണെന്ന് വിലയിരുത്തപ്പെടുന്നു.
What you should read next
ഇറാൻ തങ്ങളുടെ മിസൈലുകൾ സൂക്ഷിച്ചിരിക്കുന്നത് \“മിസൈൽ സിറ്റികൾ\“ (Missile Cities) എന്നറിയപ്പെടുന്ന ഭൂഗർഭ അറകളിലാണ്. പർവ്വതങ്ങൾ തുരന്ന് നിർമ്മിച്ച ഈ അറകൾ ആധുനിക ബോംബുകളെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്. ഇത് ശത്രുരാജ്യങ്ങൾക്ക് ഇറാന്റെ മിസൈൽ കരുത്ത് ആദ്യഘട്ടത്തിൽ തന്നെ നശിപ്പിക്കുന്നത് അസാധ്യമാക്കുന്നു. ADVERTISEMENT Go AD-FREE
അതേസമയം ലോകത്തെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനമായ അയൺ ഡോം (Iron Dome), ദീർഘദൂര മിസൈലുകളെ തകർക്കുന്ന ആരോ (Arrow-3) എന്നിവ ഇസ്രയേലിന് സുരക്ഷയൊരുക്കുന്നു.
വ്യോമശക്തിയും സാങ്കേതിക വിദ്യയും
അത്യാധുനിക എഫ്-35 (F-35 Lightning II) സ്റ്റെൽത്ത് വിമാനങ്ങൾ ഇസ്രയേലിനുണ്ട്. റഡാറുകളുടെ കണ്ണിൽപ്പെടാതെ ഇറാനിലെത്തി ആക്രമണം നടത്താൻ ഇവയ്ക്ക് സാധിക്കും. ഇറാന്റെ വ്യോമസേന പഴയ വിമാനങ്ങളെയാണ് (F-14, MiG-29) ആശ്രയിക്കുന്നത്. എന്നാൽ ഇത് പരിഹരിക്കാൻ അവർ തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകളെയും മിസൈലുകളെയും \“സ്വാം (Swarm)\“ സാങ്കേതികവിദ്യയിലൂടെ ഉപയോഗിക്കുന്നു. ADVERTISEMENT Go AD-FREE
ആണവശക്തി
ഇറാൻ ഔദ്യോഗികമായി ഒരു ആണവായുധ രാഷ്ട്രമല്ലെങ്കിലും, യുറേനിയം സംപുഷ്ടീകരണത്തിലൂടെ അവർ ആ ലക്ഷ്യത്തിനടുത്താണെന്ന് ഇസ്രയേൽ ആരോപിക്കുന്നു. അതേസമയം ഇസ്രയേൽ തങ്ങളുടെ ആണവശേഷിയെക്കുറിച്ച് പരസ്യമായി പ്രതികരിക്കാറില്ലെങ്കിലും, അവർക്ക് ഏകദേശം 90-ഓളം ആണവ പോർമുനകൾ ഉണ്ടെന്നാണ് രാജ്യാന്തര ഏജൻസികൾ വിലയിരുത്തുന്നത്.
പരമ്പരാഗത ആയുധങ്ങളേക്കാൾ ഉപരിയായി ഇരുരാജ്യങ്ങളും സൈബർ രംഗത്ത് വലിയ പോരാട്ടം നടത്തുന്നുണ്ട്. ADVERTISEMENT GO AD-FREE
ഇസ്രായേൽ: ലോകത്തെ ഏറ്റവും മികച്ച സൈബർ സുരക്ഷാ/ആക്രമണ ശേഷിയുള്ള രാജ്യങ്ങളിലൊന്നാണ്. ഇറാന്റെ ആണവ നിലയങ്ങളിലെ സെൻട്രിഫ്യൂജുകളെ തകർത്ത \“സ്റ്റക്സ്നെറ്റ്\“ (Stuxnet) വൈറസ് ഇതിനൊരു ഉദാഹരണമാണ്.
ഇറാൻ: കഴിഞ്ഞ ദശകത്തിൽ ഇറാൻ തങ്ങളുടെ സൈബർ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചു. ഇസ്രയേലിന്റെ ജലവിതരണ ശൃംഖലകൾ, ബാങ്കിങ് സേവനങ്ങൾ എന്നിവ ലക്ഷ്യമിട്ട് പലപ്പോഴും സൈബർ ആക്രമണങ്ങൾ നടത്താറുണ്ട്. English Summary:
Iran\“s military strength is significantly bolstered by its advanced missile technology and extensive underground missile bases. This, coupled with its drone capabilities and cyber warfare prowess, presents a formidable challenge to Israel\“s defense.
Pages:
[1]