cy520520 Publish time 2 hour(s) ago

മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം: ഓർത്തഡോക്സ് സഭ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/baselius-marthoma-mathews.jpg?w=1120&h=583



ന്യൂഡൽഹി∙ മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. സഭാതർക്കത്തിലെ 1958, 1995, 2017 കോടതി വിധികളെല്ലാം ഇക്കാര്യം തന്നെയാണ് പറയുന്നതെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. കോട്ടയം പഴയ സെമിനാരിയിൽ പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ ഓർമപ്പെരുന്നാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ കാലം മുതൽ മലങ്കര സഭയുടെയും നിലപാട് ഇതു തന്നെയെന്നും കാതോലിക്കാ ബാവാ പറഞ്ഞു. ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് മലങ്കര സഭ കേന്ദ്ര - സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുള്ളതാണ്. പൗരാണിക പാരമ്പര്യമുള്ള യഥാർഥ ഭാരതീയ സഭയെന്ന വിശേഷണമാണ് സഭയ്ക്ക് ബിജെപിയും ആർഎസ്എസും നൽകിയിട്ടുള്ളത്.
What you should read next

[*] പ്രധാനമന്ത്രിയുമായി പാത്രിയർക്കീസ് ബാവാ ചർച്ച നടത്തി Kerala

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഭാഗിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി സമ്മതം മൂളുമെന്ന് കരുതുന്നില്ല. മലങ്കരസഭയുടെ അസ്ഥിത്വത്തിനെതിരായുള്ള നിലപാട് ആരും സ്വീകരിക്കില്ല. നിഖ്യാ സുന്നഹദോസ് വിളിച്ചുകൂട്ടിയ കുസ്തന്തീനോസ് ചക്രവർത്തിയും സഭകളുടെ യോജിപ്പാണ് ചർച്ച ചെയ്തത്. സഭാ സമാധനത്തിനു മറ്റെങ്ങും പോകേണ്ടതില്ല. സ്വത്വവും സത്യവും മനസിലാക്കിയാൽ മാത്രം മതിയെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
JUST IN

[*]
1 MINUTE AGO മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം: ഓർത്തഡോക്സ് സഭ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 MINUTE AGO എണ്ണക്കടിക്ക് കറുകറുത്ത എണ്ണ, ചതുപ്പിലെ വെള്ളം; പ്ലാസ്റ്റിക് സഞ്ചികളിൽ നിറച്ച്, ഓടകൾ താണ്ടി സാഹസിക യാത്ര Kozhikode

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
6 MINUTES AGO പൊലീസ് ജീപ്പ് തടഞ്ഞു നിർത്തി അസഭ്യവർഷം; സ്റ്റേഷനിലെത്തി ഭീഷണി; സിപിഎം പ്രവർത്തകർ അറസ്റ്റിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Orthodox Jacobite Church dispute: The Malankara Church dispute sees a new development as the Orthodox Church welcomes Prime Minister Modi\“s stance against dividing the church. His Holiness the Catholicos Bava reiterated that the church\“s position for unity is based on historical Supreme Court verdicts.
Pages: [1]
View full version: മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം: ഓർത്തഡോക്സ് സഭ