നരേന്ദ്ര മോദിക്കും അമിത്‌ഷായ്ക്കും വേണ്ടി കയ്യടിക്കണമെന്നു സുരേഷ് ഗോപി; കയ്യടി ചോദിച്ചു വാങ്ങേണ്ടി വരാറില്ലെന്ന് എം.ബി. രാജേഷ്
https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2026/2/28/brahmapuram-cbg-plant-inauguration-dispute.jpg?w=1120&h=583കൊച്ചി ∙ ബ്രഹ്മപുരത്ത് ബിപിസിഎൽ കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് സ്ഥാപിച്ചതിനു പിന്നിൽ നിർണായക ഇടപെടൽ നടത്തിയത് ആര്? ബ്രഹ്മപുരത്തെ ഉദ്ഘാടന വേദിയിൽ തന്നെ പ്ലാന്റിനെ ചൊല്ലി അവകാശത്തർക്കവും തുടങ്ങി. കേന്ദ്രസർക്കാർ ഇടപെടലിലൂടെയാണു കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബിപിസിഎൽ സിബിജി പ്ലാന്റ് സ്ഥാപിച്ചതെന്നും അതിൽ രാഷ്ട്രീയമില്ലാത്ത ഇടപെടലുകൾ കേന്ദ്രമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയത് അറിയാതെ പോകരുതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
2023 മാർച്ച് 12ന് തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് എത്തിയ കേന്ദ്രമന്ത്രി അമിത് ഷായോടു ബ്രഹ്മപുരത്തെ തീപിടിത്തത്തെ കുറിച്ചു പറഞ്ഞിരുന്നുവെന്നും മോദി 2.0 സർക്കാരാണു പദ്ധതി നടപ്പാക്കിയതെന്നും പറഞ്ഞ സുരേഷ് ഗോപി ഇരുവർക്കും നല്ല കയ്യടി നൽകണമെന്നും സദസ്സിനോട് ആവശ്യപ്പെട്ടു.
എന്നാൽ അമിത് ഷാ വരുന്നതിനു മുൻപു തന്നെ നിയമസഭയിൽ ബ്രഹ്മപുരത്തെ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ് തിരിച്ചടിച്ചു. സിബിജി പ്ലാന്റിനുള്ള താൽപര്യം മന്ത്രി പി. രാജീവിനെയാണു ബിപിസിഎൽ അറിയിച്ചത്. തുടർന്നു രാജീവ് തന്നെ വിളിക്കുകയും തിരുവനന്തപുരത്തു ബിപിസിഎൽ പ്രതിനിധികളുമായി യോഗം ചേർന്നു പദ്ധതി പ്രഖ്യാപിക്കുകയുമായിരുന്നു. സംസ്ഥാന സർക്കാർ ചെയ്ത കാര്യങ്ങൾ കൊണ്ടു തന്നെ ജനങ്ങളുടെ കയ്യടി ലഭിക്കുന്നുണ്ടെന്നും കയ്യടി ചോദിച്ചു വാങ്ങേണ്ടി വരാറില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന് ഇത്തരമൊരു പദ്ധതിയുണ്ടെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരത്തേ അറിയിച്ചിരുന്നെങ്കിൽ ഇരു സർക്കാരുകളും തമ്മിൽ ചർച്ച നടത്തി പദ്ധതി എളുപ്പത്തിൽ നടപ്പാക്കാമായിരുന്നുവെന്നു മന്ത്രി പി. രാജീവ് പറഞ്ഞു. കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ADVERTISEMENT Go AD-FREE English Summary:
The Brahmapuram CBG plant inauguration in Kochi has sparked a dispute over who played a crucial role in its establishment. While Union Minister Suresh Gopi highlighted the central government\“s intervention, including efforts by leaders like Amit Shah, Kerala Minister MB Rajesh asserted that the project was announced in the assembly before Amit Shah\“s visit.
Pages:
[1]