deltin33 Publish time 2 hour(s) ago

സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജെപിയിലേക്ക്; ഭാര്യ മുസ്‌ലിം ലീഗിൽ ചേർന്നത് ദിവസങ്ങൾക്കു മുൻപ്

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kollam/images/2025/11/22/cpm-flag-1.jpg?w=1120&h=583



അഞ്ചൽ ∙ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായിരുന്ന എൻ.ചന്ദ്രബാബു ബിജെപിയിൽ ചേർന്നു. ചന്ദ്രബാബുവിന്റെ ഭാര്യ ,സിപിഎം ജില്ലാ കമ്മിറ്റി അംഗവും പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന സുജ ചന്ദ്രബാബു ഏതാനും ദിവസം മുൻപു പാർട്ടി വിട്ടു മുസ്‌ലിം ലീഗിൽ ചേർന്നിരുന്നു. ദമ്പതികളുടെ പ്രവർത്തനങ്ങളിലെ പോരായ്മ കാരണം പാർട്ടിക്കു പഞ്ചായത്തു തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെന്നു സിപിഎം ഏരിയ , ജില്ലാ ഘടകങ്ങളിൽ ആക്ഷേപം ഉയർന്നതിനു പിന്നാലെയാണു ഇരുവരും വ്യത്യസ്ത പാർട്ടികളിൽ അംഗങ്ങളായത്.


എൻ.ചന്ദ്രബാബുവും സുജ ചന്ദ്രബാബുവും പഞ്ചായത്ത് അംഗങ്ങളായിരുന്ന കുരുവിക്കോണം , പാറവിള വാർഡുകളിൽ പിന്നീട് ബിജെപി വിജയിച്ചതാണ് സിപിഎം പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇതേസമയം ഇരുവരും പാർട്ടി വിട്ടതു സിപിഎം നേതൃത്വം കാര്യമായി എടുത്തിട്ടില്ല. ’ ശല്യം ’ ഒഴിഞ്ഞു എന്നാണു ഏരിയ സെക്രട്ടറി ഡി.വിശ്വസേനൻ പ്രതികരിച്ചത്. ഇരുവരും പാർട്ടിയിൽ നിന്നു നേടാവുന്നതെല്ലാം നേടി മറുകണ്ടം ചാടിയതിനു പിന്നിലെ കാര്യങ്ങൾ ജനങ്ങൾ‍ക്ക് അറിയാമെന്നും വിശദീകരിച്ചു.
English Summary:
N Chandrababu, a former CPM local committee secretary and panchayat member from Anchal, has joined the BJP. This move follows his wife, Suja Chandrababu, a CPM district committee member and former panchayat president, who recently left the CPM to join the Muslim League.
Pages: [1]
View full version: സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജെപിയിലേക്ക്; ഭാര്യ മുസ്‌ലിം ലീഗിൽ ചേർന്നത് ദിവസങ്ങൾക്കു മുൻപ്