LHC0088 Publish time Yesterday 23:06

178 കുടുംബങ്ങൾക്ക് വീടൊരുങ്ങി, മുഖ്യമന്ത്രി പട്ടയം കൈമാറും; ടൗൺഷിപ്പ് ഉദ്ഘാടന ഒരുക്കങ്ങൾ പൂർണം

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/27/meghasree-2.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440



കൽപറ്റ∙ എൽസ്റ്റൺ എസ്റ്റേറ്റിൽ മാർച്ചിന് ഒന്നിന് നടക്കുന്ന ടൗൺഷിപ്പ് ഉദ്ഘാടനത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ. ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ എല്ലാവരുടെയും മികച്ച പിന്തുണയാണ് ലഭിച്ചത്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ നഷ്ടമായ മുണ്ടക്കൈ ഗവ എൽ.പി സ്‌കൂൾ, വെള്ളാർമല വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ, വെള്ളാർമല വില്ലേജ്, വെറ്റിറിനറി പോളി ക്ലിനിക്, അങ്കണവാടി എന്നിവ മേപ്പാടി ഗ്രാമപഞ്ചായത്തിൽ തന്നെ നിർമിക്കുന്നതിനു സർക്കാർ നടപടി സ്വീകരിക്കുകയാണെന്നും കലക്ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
What you should read next

[*] ക്യാപ്റ്റൻ പിണറായി തന്നെ; മുഖ്യമന്ത്രി ആരെന്നത് പിന്നീടെന്ന് എം.എ.ബേബി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ദുരന്തത്തിൽ ഒറ്റപ്പെട്ട 13 പട്ടികവർഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേപ്പാടി പുതിയ വില്ലേജ് പരിസരത്ത് കണ്ടെത്തിയ അഞ്ച് ഏക്കർ ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തു. ഭൂമിയുടെ പട്ടയം മുഖ്യമന്ത്രി ടൗൺഷിപ്പ് ഉദ്ഘാടനത്തിന് ഗുണഭോക്താക്കൾക്ക് കൈമാറും. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ ടൗൺഷിപ്പ് മാതൃകയിലാണ് പുതിയ വില്ലേജിലും പുനരധിവാസം സജ്ജമാക്കുന്നത്.

ടൗൺഷിപ്പിൽ വീട്, സാമ്പത്തിക സഹായം എന്നിവ വേണ്ടെന്ന് പറഞ്ഞവരും സാമ്പത്തിക സഹായം മാത്രം മതിയെന്ന് പറഞ്ഞവരും നിലവിൽ ടൗൺഷിപ്പിലേക്ക് വരാൻ സന്നദ്ധത അറിയിച്ചതായും കലക്ടർ പറഞ്ഞു. മാർച്ച് ഒന്നിന് കൽപറ്റ ടൗണിലും ബൈപ്പാസിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഉദ്ഘാടനത്തിനെത്തുന്ന ആളുകളുടെ വാഹനങ്ങൾ കൽപറ്റ എസ്കെഎംജെ സ്‌കൂൾ ഗ്രൗണ്ട്, എംസിഎഫ് പബ്ലിക് സ്‌കൂൾ, കൽപറ്റ ഫ്‌ളവർ ഷോ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440കലക്ടർ ഡി.ആർ.മേഘശ്രീ കൽപറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിൽ ദുരിതബാധിതർക്കുള്ള വീടുകളുടെ നിർമാണം വിലയിരുത്താൻ എത്തിയപ്പോൾ.. (ചിത്രം∙ മനോരമ)

ദുരന്തത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീട് നൽകുന്നത്. 44.33 കോടി രൂപ കോടതിയിൽ കെട്ടിവച്ച് 2025 ഏപ്രിൽ 11 ന് സർക്കാർ ഏറ്റെടുത്ത കൽപറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിലെ 64.4075 ഹെക്ടർ ഭൂമിയിൽ പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ 410 വീടുകളാണ് നിർമിക്കുന്നത്. 402 കുടുംബാംഗങ്ങളിലെ 1662 പേരാണ് താമസിക്കുക. ടൗൺഷിപ്പിൽ ടെക്‌നിക്കൽ പ്രൊജക്ട് ഹെഡ് എൻജിനീയർ, ടെക്‌നിക്കൽ മാനേജർ, നാല് പ്രൊജക്ട് എൻജിനീയർമാർ, ഒരു ക്വാളിറ്റി സർവേയർ, പ്രതികൂല കാലാവസ്ഥ അതിജീവിച്ച് ഒരു ഡോക്യുമെന്റ് കൺട്രോളർ, ഒൻപത് അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയർമാർ എന്നിവരുടെ നേതൃത്വത്തിൽ ദിവസേന 1500- ലധികം തൊഴിലാളികളാണ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത്. ടൗൺഷിപ്പിലെ വീട് നിർമിക്കുന്നതിന് 299 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ADVERTISEMENT Go AD-FREE

ഉദ്ഘാടന ദിവസം പട്ടയം ലഭിക്കുന്ന ഗുണഭോക്താക്കൾക്കായി പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിക്കും. ഉദ്ഘാടന വേദിയോടു ചേർന്ന് മെഡിക്കൽ ടീമിന്റെ സേവനവും ഉറപ്പാക്കും. ദുരന്ത മേഖലയിൽ ശാസ്ത്രീയ പഠനങ്ങൾ നടത്താനെത്തുന്നവർക്ക് അവസരമൊരുക്കും. 1000 ചതുരശ്ര അടിയിൽഒറ്റ നിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ് ഏരിയ, സ്റ്റഡി റൂം, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ എന്നിവ ഉൾക്കൊള്ളുന്നതാണ് വീട്. ഓരോ ഘട്ടത്തിലും ഗുണമേന്മ ഉറപ്പാക്കുന്നതിന് ശാസ്ത്രീയ ലാബുകൾ സജ്ജീകരിച്ച് പരിശോധന നടത്തിയാണ് നിർമാണം നടത്തിയത്.

ദുരന്തത്തിനു ശേഷം ദുരന്തബാധിതരുടെ താൽക്കാലിക പുനരധിവാസത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 17 ദുരിതാശ്വാസ ക്യാംപുകളിൽ 728 കുടുംബങ്ങളിലെ 2569 പേരെ താമസിപ്പിച്ചു. എല്ലാവർക്കും ഭക്ഷണം, വസ്ത്രം, കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കി. അധികനാൾ ക്യാംപിൽ തുടരുക പ്രയാസമായതു കൊണ്ട് സർക്കാർ പ്രഥമ പരിഗണന നൽകി വാടക വീട്, ക്വാർട്ടേഴ്‌സ്, സുരക്ഷിതമായ സ്വന്തം വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് വാടക നൽകുന്നതിന് 6.16 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
What you should read next

[*] ‘സുരേഷ് ഗോപിയുടെ ‘മറ്റേ മോൻ’ പരാമർശം എന്നെക്കുറിച്ചാകാം; കുറെക്കാലമായി എയിംസിന്റെ പേരിൽ പറ്റിക്കുന്നു’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


സ്വത്ത്, സമ്പാദ്യം, വീട്, തൊഴിൽ എന്നിവ നഷ്ടപ്പെട്ടവർക്ക് ഉപജീവനത്തിനായി ഒരു കുടുംബത്തിലെ ഒരംഗത്തിന് മാസം 9000 രൂപ വീതം 752 കുടുംബങ്ങൾക്കും ഒരു കുടുംബത്തിലെ രണ്ട് പേർക്ക് 18000 രൂപ വീതം 507 കുടുംബങ്ങൾക്കുമായി 17.2 കോടി രൂപയും വിതരണം ചെയ്തു. സമാശ്വാസ ധനസഹായമായി 220 പേർക്ക് 13.2 കോടിയും അടിയന്തര ധനസഹായമായി 1036 പേർക്ക് 1.3 കോടിയും വിതരണം ചെയ്തു. ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് 2.10 കോടി രൂപ സർക്കാർ അനുവദിച്ചു. 858 കുടുംബങ്ങൾക്ക് മാസം 1000 രൂപയുടെ ഭക്ഷ്യ കൂപ്പൺ നൽകുന്നുണ്ട്.

∙ സ്വപ്ന സാക്ഷാത്ക്കാരം; പട്ടയവും ഉടമസ്ഥാവകാശവും കൈമാറും ADVERTISEMENT Go AD-FREE

178 കുടുംബങ്ങൾക്ക് ഏഴ് സെന്റ് ഭൂമിയുടെ പട്ടയം മുഖ്യമന്ത്രി മാർച്ച് ഒന്നിന് ഗുണഭോക്താക്കൾക്ക് കൈമാറും. ടൗൺഷിപ്പിൽ വീട് സ്വന്തമാക്കുന്നതിന് നറുക്കെടുപ്പ് നേരത്തേ പൂർത്തിയായിരുന്നു. നറുക്കെടുപ്പിൽ ഏഴ് സെന്റ് സ്ഥലത്തിന്റെ പട്ടയം അനുവദിച്ച ഉത്തരവ്, വൈദ്യുതി-കുടിവെള്ളം-റേഷൻ കാർഡ് കണക്‌ഷനുകൾ, വീടിന്റെ ഉടമസ്ഥാവകാശ രേഖകൾ എന്നിവയ്ക്കുള്ള നടപടികളും പൂർത്തിയാക്കി. വൈദ്യുതി-കുടിവെള്ള കണക്‌ഷനുകളുടെ ജൂൺ മാസം വരെയുള്ള തുക സർക്കാർ അടയ്ക്കും. മൂന്ന് മാസത്തിന് ശേഷം കണക്‌ഷനുകൾ ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് മാറ്റി സ്ഥാപിക്കും.

∙ പട്ടയം കൈമാറാൻ 20 കൗണ്ടർ

ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ഗുണഭോക്താക്കൾക്ക് പട്ടയവും ഉടമസ്ഥാവകാശവും കൈമാറാൻ 20 കൗണ്ടറുകൾ റവന്യു വകുപ്പ് സജ്ജീകരിക്കും. ഗുണഭോക്താക്കൾ അന്നേദിവസം അസ്സൽ ആധാർ കാർഡും കലക്ടറേറ്റിൽ നിന്നും നൽകിയ ടോക്കൺ നമ്പറും കൈയിൽ കരുതണം. വീടിന്റെയും ഏഴ് സെന്റ് സ്ഥലത്തിന്റെയും പട്ടയം, വൈദ്യുതി- കുടിവെള്ള കണക്‌ഷൻ എന്നിവ അടങ്ങിയ രേഖ കൈമാറും. വീടിന്റെ ഉടമസ്ഥാവകാശം കൽപറ്റ നഗരസഭയാണ് നൽകുക. ആദ്യഘട്ടത്തിൽ കൈമാറുന്ന വീടുകളിലെ വൈദ്യുതി- കുടിവെള്ള കണക്‌ഷൻ ജില്ലാ കലക്ടറുടെ പേരിലാണ് അനുവദിക്കുക. ടൗൺഷിപ്പിൽ നിർമിക്കുന്ന 410 വീടുകളുടെയും പ്രവൃത്തി പൂർത്തീകരിക്കുന്ന മുറയ്ക്ക് ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് കണക്‌ഷൻ മാറ്റി സ്ഥാപിക്കാനുള്ള സാക്ഷ്യപത്രം കൈമാറും.

∙ ദുരന്തബാധിതർക്ക് വാഹന സൗകര്യം ഏർപ്പെടുത്തും ADVERTISEMENT GO AD-FREE

ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ദുരന്തബാധിതർക്ക് മാർച്ച് ഒന്നിന് ഏൽസ്റ്റണിൽ നടക്കുന്ന ടൗൺഷിപ്പ് ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം വാഹന സൗകര്യം ഒരുക്കും.വൈത്തിരി, മേപ്പാടി, മുള്ളൻക്കൊല്ലി, സുൽത്താൻ ബത്തേരി, അമ്പലവയൽ, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നുമാണു കെഎസ്ആർടിസി ബസ് സൗകര്യം ലഭ്യമാകുന്നത്. വൈത്തിരി ടൗണിൽ നിന്നും രണ്ട് ബസുകളും മേപ്പാടിയിൽ നിന്ന് കുന്നമ്പറ്റ, കാപ്പംകൊല്ലി, അമ്പലമൂല, നെടുമ്പാല വഴി രണ്ട് ബസുകൾ, മുള്ളൻക്കൊല്ലിയിൽ നിന്നും പുൽപള്ളി, കേണിച്ചിറ, കാര്യമ്പാടി വഴി ഒരു ബസും സുൽത്താൻ ബത്തേരിയിൽ നിന്ന് കൽപറ്റയിലേക്കും അമ്പലവയലിൽ നിന്ന്വടുവൻചാൽ, മൂപ്പൈനാട്, തിനപ്പുരം വഴിയും മാനന്തവാടിയിൽ നിന്നും ബസ് സർവീസ് നടത്തും. എല്ലായിടത്തും നിന്നു രാവിലെ എട്ടിനാണ് ബസ് സർവീസ് തുടങ്ങുക. ഉദ്ഘാടനത്തിന് ശേഷം ഇതേ റൂട്ടിലേക്ക് തിരിച്ചും സർവീസ് ഉണ്ടാകും.
JUST IN

[*]
5 MINUTES AGO 178 കുടുംബങ്ങൾക്ക് വീടൊരുങ്ങി, മുഖ്യമന്ത്രി പട്ടയം കൈമാറും; ടൗൺഷിപ്പ് ഉദ്ഘാടന ഒരുക്കങ്ങൾ പൂർണം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
12 MINUTES AGO കഞ്ചാവ് കൈവശം വച്ചു: കൊച്ചിയിൽ 3 യുവാക്കൾക്കെതിരെ കേസ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
31 MINUTES AGO യുഎസ് ആക്രമണഭീഷണി; ഇറാനിലെ ഉദ്യോഗസ്ഥരെ പിൻവലിച്ച് ബ്രിട്ടൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
Pages: [1]
View full version: 178 കുടുംബങ്ങൾക്ക് വീടൊരുങ്ങി, മുഖ്യമന്ത്രി പട്ടയം കൈമാറും; ടൗൺഷിപ്പ് ഉദ്ഘാടന ഒരുക്കങ്ങൾ പൂർണം