അർധ സെഞ്ചറിയില്ലായിരിക്കാം, സഞ്ജു നൽകിയ തുടക്കം ഗംഭീരം, സിക്സുകൾ കണ്ടു ഞെട്ടി ഗാവസ്കർ
https://img-mm.manoramaonline.com/content/dam/mm/mo/archive/sports/cricket/images/2026/2/27/sanju-samson-1.jpg?w=1120&h=583മുംബൈ∙ ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ സിംബാബ്‍വെയ്ക്കെതിരെ സഞ്ജു സാംസൺ പുറത്തെടുത്ത ബാറ്റിങ് പ്രകടനത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ചെറുതെങ്കിലും സഞ്ജു നൽകിയ തുടക്കമാണ് മറ്റു ബാറ്റർമാർക്കും കരുത്തായതെന്ന് ഗാവസ്കർ ഒരു മാധ്യമത്തോടു പറഞ്ഞു. ‘‘ലോങ് ഓഫിനു മുകളിലൂടെ ബാക്ക് ഫൂട്ടിൽ സഞ്ജു പറത്തിയ സിക്സർ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ബാക്ക് ഫൂട്ടിൽ അത്ര എളുപ്പത്തിൽ കളിക്കാവുന്ന ഷോട്ടല്ല അത്. പിന്നീട് ലോങ് ഓണിലേക്കായിരുന്നു സഞ്ജുവിന്റെ സിക്സ്. സഞ്ജുവിന്റെ ക്ലാസാണ് അതു കാണിച്ചുതരുന്നത്.’’
[*] ദുബെയുടെ ‘വിചിത്ര’ നോബോൾ, അന്തംവിട്ട് ആരാധകർ, ‘ഫ്ലൈയിങ് ചേട്ടനും’ രക്ഷിച്ചു; ആ 2 ഓവർ ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ രണ്ടാമത് Cricket
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
‘‘ടീമിന്റെ താൽപര്യപ്രകാരം വലിയ ഷോട്ടുകൾ കളിച്ചാണു സഞ്ജു പുറത്തായത്. അതു കുഴപ്പമില്ല, കാരണം ഇന്ത്യയ്ക്ക് ഇത്രയും മികച്ചതുടക്കം ലഭിച്ചത് സഞ്ജു കാരണമാണ്. ട്വന്റി20 ലോകകപ്പ് പോലൊരു ടൂർണമെന്റിൽ അതു വളരെ പ്രധാനമാണ്. സഞ്ജുവിന് അർധ സെഞ്ചറിയില്ലായിരിക്കാം. പക്ഷേ ആ തുടക്കം തന്നെ ധാരാളമാണ്. പിന്നാലെയെത്തുന്ന ബാറ്റർമാർക്കും അടിച്ചു തകർക്കാൻ അതു പ്രചോദനമാകും.’’– ഗാവസ്കർ വ്യക്തമാക്കി.
വെസ്റ്റിന്‍ഡീസിന്റെ ഭാഗത്തുനിന്ന് ഇന്ത്യ നേരിടാൻ പോകുന്ന വെല്ലുവിളി വ്യത്യസ്തമാണെന്നും ഗാവസ്കർ പ്രതികരിച്ചു. ‘‘വെസ്റ്റിൻഡീസിനെതിരായ മത്സരം ഒരിക്കലും ചെറുതായി കാണാനാകില്ല. ഇന്ത്യ സെമി കളിക്കുമോ, അല്ല 2028 ലോകകപ്പ് വരെ കാത്തിരിക്കണോ എന്നു തീരുമാനിക്കുന്നത് ആ മത്സരമായിരിക്കും. വെസ്റ്റിൻഡീസ് ഉയർത്തുന്ന വെല്ലുവിളി വ്യത്യസ്തമാണ്. വിൻഡീസ് ബാറ്റർമാരെല്ലാം അത്രയും മികച്ച ഫോമിലാണ്. ബോളർമാരും നന്നായി കളിക്കുന്നുണ്ട്.’’
[*] ‘ഇതിപ്പോ കുറെയായി...എല്ലാവർക്കും അറിയാം’: സഞ്ജുവിന്റെ ഔട്ടിൽ ഗാവസ്കർ; പുകഴ്ത്തി പഠാൻ, ഡഗൗട്ടിൽ ഗംഭീറിന്റെ അഭിനന്ദനം Cricket
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
‘‘എതിരാളികളുടെ പിഴവുകൾ മുതലെടുത്ത് കൃത്യമായി ശിക്ഷിക്കാന്‍ അവർ മിടുക്കരാണ്. വെസ്റ്റിൻഡീസ് ബാറ്റർമാരെ തടയാൻ ഇന്ത്യയ്ക്കു കൃത്യമായ പ്ലാൻ ഉണ്ടായിരിക്കണം. ആദ്യ പന്തു മുതൽ അടിക്കുന്നതാണ് അവരുടെ രീതി. അല്ലാതെ പന്തിനെ ബഹുമാനിക്കാൻ അവർ കാത്തിരിക്കില്ല. ബൗണ്ടറി കടത്തിയാണ് അവർ പന്തുകളെ ബഹുമാനിക്കുക. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്കു കൃത്യമായ പ്ലാൻ വേണം.’’ വിൻഡീസ് ചിന്തിക്കാത്ത രീതിയിൽ വേണം അവരെ പുറത്താക്കാനെന്നും ഗാവസ്കർ പറഞ്ഞു. ADVERTISEMENT Go AD-FREE English Summary:
Sunil Gavaskar praised Sanju Samson\“s batting performance against Zimbabwe in the T20 World Cup Super 8. He highlighted Samson\“s crucial start for the team, which inspired other batters
Pages:
[1]