Chikheang Publish time 1 hour(s) ago

വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയിൽ ചുവപ്പ് പെയിന്റ് ഉപയോഗിച്ച് ആക്രമണം; അറസ്റ്റ്

https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/europe/images/2026/2/27/man-38-arrested-after-red-paint-graffiti-on-winston-churchill-statue-in-parliament-square.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



ലണ്ടൻ∙ പാർലമെന്റ് സ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയിൽ ചുവപ്പ് പെയിന്റ് ഉപയോഗിച്ച് അപമാനകരമായ ഗ്രാഫിറ്റി എഴുതിയ സംഭവത്തിൽ 38 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. വംശീയ വിദ്വേഷത്തെ തുടർന്ന് ക്രിമിനൽ നാശനഷ്ടം വരുത്തിയതിനാണ് അറസ്റ്റ്.

വെസ്റ്റ്മിൻസ്റ്റർ പാർലമെന്റ് കെട്ടിടത്തിന് സമീപമുള്ള പാർലമെന്റ് സ്ക്വയറിലുള്ള പ്രതിമയിൽ ചുവപ്പ് പെയിന്റിൽ വംശീയ വിദ്വേഷത്തിന് കാരണമാകുന്ന വാക്യങ്ങൾ എഴുതിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. ആക്രമണം നടന്ന് രണ്ട് മിനിറ്റിനകം പൊലീസ് സ്ഥലത്തെത്തി പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടി. സംഭവത്തെ തുടർന്ന് പ്രതിമയ്ക്ക് ചുറ്റും സുരക്ഷാ വലയം ഏർപ്പെടുത്തി. ഹെറിറ്റേജ് വാർഡൻമാർ സ്ഥലത്തെത്തി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

24 മണിക്കൂറും പാർലമെന്റ് സ്ക്വയർ നിരീക്ഷിക്കുന്ന വാർഡൻമാരാണ് മെറ്റ് പൊലീസിനെ വിവരം അറിയിച്ചത്. കഴിഞ്ഞ ഡിസംബറിൽ യുകെയിൽ ‘Globalise the Intifada’ എന്ന മുദ്രാവാക്യം വിളിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് ഉൾപ്പെടെ വിവിധ പൊലീസ് സേനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ചില ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

1973-ൽ അനാവരണം ചെയ്ത 12 അടി ഉയരമുള്ള ഈ വെങ്കല പ്രതിമ ശിൽപി ഇവർ റോബർട്സ്-ജോൺസ് നിർമിച്ചതാണ്. മുൻ പ്രധാനമന്ത്രിയുടെ ഭാര്യ ലേഡി ചർച്ചിലാണ് പ്രതിമ അനാവരണം ചെയ്തത്. പാർലമെന്റ് സ്ക്വയറിലെ പ്രമുഖ നേതാക്കളുടെ പ്രതിമകളിൽ ഒന്നാണ് ഇത്. ADVERTISEMENT Go AD-FREE

ചർച്ചിൽ പ്രതിമ മുൻപും പ്രതിഷേധങ്ങളെ തുടർന്ന് നിരവധി തവണ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 2020ലെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധത്തിനിടെ പ്രതിമയിൽ ‘racist’ എന്ന് എഴുതിയ സംഭവം ശ്രദ്ധേയമായിരുന്നു. English Summary:
Man, 38, Arrested After Red Paint Graffiti on Winston Churchill Statue in Parliament Square
Pages: [1]
View full version: വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയിൽ ചുവപ്പ് പെയിന്റ് ഉപയോഗിച്ച് ആക്രമണം; അറസ്റ്റ്