deltin33 Publish time 2 hour(s) ago

തന്റെ ഓഫിസിലേക്കുള്ള ബിജെപി പ്രതിഷേധ മാർച്ചിനെ സ്വീകരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ– ദൃശ്യങ്ങൾ

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kottayam/images/2026/2/27/chandy-oommen-mla-office-bjp-protest.jpg?w=1120&h=583



കോട്ടയം ∙ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പ് ആരോപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ അപ്രതീക്ഷിത സംഭവങ്ങൾ. മാർച്ചിൽ പങ്കെടുത്ത ബിജെപി നേതാക്കളെയും അണികളെയും ഞെട്ടിച്ച് പ്രതിഷേധക്കാർക്ക് കൈ കൊടുത്ത് സൗഹൃദം ഒട്ടും വെടിയാതെ ചാണ്ടി ഉമ്മൻ എംഎൽഎയുടെ മാസ് എൻട്രി. മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി മധ്യമേഖലാ പ്രസിഡന്റ് ആർ. ഹരിയോടും മറ്റു നേതാക്കളോടുമാണ് ചാണ്ടി സൗഹൃദം പങ്കിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തന്നെ വൈറലായി.

View this post on Instagram

A post shared by Manorama News (@manoramanews)


27ന് രാവിലെ പത്ത് മണിയോടെയാണ് ബിജെപി പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. വികസന മുരടിപ്പ് ആരോപിച്ചായിരന്നു പ്രതിഷേധം. എംഎൽഎ ഓഫീസിന് മുന്നിൽവച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞു. ഈ സമയം ചാണ്ടി ഉമ്മനും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഓഫീസിൽ ഉണ്ടായിരുന്നു. പ്രതിഷേധ മാർച്ച് അവസാനിക്കാറായപ്പോൾ ചാണ്ടി ഉമ്മൻ പുറത്തെത്തി
ബിജെപി പ്രവർത്തകർക്ക് നേരിട്ട് കൈ നൽകുകയായിരുന്നു. എംഎൽഎയുടെ അപ്രതീക്ഷിത നീക്കത്തോട് ബിജെപി നേതാക്കളും പ്രവർത്തകരും ചിരിച്ചുകൊണ്ട് പ്രതികരിച്ചു.
English Summary:
Chandy Oommen welcomes BJP protest marchers to his office in Puthuppally, surprising everyone with a friendly handshake. This unexpected gesture towards the opposition leaders has since gone viral across social media.
Pages: [1]
View full version: തന്റെ ഓഫിസിലേക്കുള്ള ബിജെപി പ്രതിഷേധ മാർച്ചിനെ സ്വീകരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ– ദൃശ്യങ്ങൾ