deltin33 Publish time 2 hour(s) ago

കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ

https://img-mm.manoramaonline.com/content/dam/mm/mo/archive/thozhilveedhi/kerala/images/2025/12/24/high-court-kerala-1.jpg?w=1120&h=583



കൊച്ചി∙ ‘കേരള സ്റ്റോറി 2– ഗോസ് ബിയോണ്ട്’ പ്രദർശിപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി. ദ് കേരള സ്റ്റോറി 2സിനിമയ്ക്ക് 15 ദിവസത്തേക്ക് പ്രദർശനാനുമതി തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയുള്ള അപ്പീലിലാണ് സിനിമ റീലിസ് ചെയ്യാൻ അനുമതി. നിർമാതാക്കളുടെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.
What you should read next

[*] തിരഞ്ഞെടുപ്പ് പ്രചാരണമല്ല, ഡേറ്റ ചോർന്നില്ല; വാട്സാപ്പ് സന്ദേശത്തില്‍ സർക്കാർ സത്യവാങ്മൂലം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് നീട്ടിക്കൊണ്ടും ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിവിഷൻ പെറ്റീഷനുമേൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് 15 ദിവസത്തെ സ്റ്റേ അനുവദിച്ചത്. ചിത്രം പ്രഥമദൃഷ്ട്യാ സാമൂഹികാന്തരീക്ഷം മോശമാക്കാൻ സാധ്യതയുള്ളതും സെൻസർ സർട്ടിഫിക്കറ്റ് നൽകിയപ്പോൾ സെൻസർ ബോർഡ് മാർഗനിർദേശങ്ങൾ മനസിരുത്തി പരിഗണിച്ചില്ല എന്നു പ്രഥമദൃഷ്ട്യാ കാണുന്നതുകൊണ്ടുമാണ് ഇതെന്ന് സിംഗിൾ ബഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ നിർമാതാക്കള്‍ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.
JUST IN

[*]
3 MINUTES AGO തന്റെ ഓഫിസിലേക്കുള്ള ബിജെപി പ്രതിഷേധ മാർച്ചിനെ സ്വീകരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ– ദൃശ്യങ്ങൾ Kottayam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
12 MINUTES AGO ‘കേരള സ്റ്റോറി 2ന്’ പ്രദർശനാനുമതി; റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
32 MINUTES AGO ലോട്ടറി സമ്മാന ടിക്കറ്റിനെച്ചൊല്ലി തർക്കം; പിതാവിനെ കൊന്ന മകന് ജീവപര്യന്തം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
Pages: [1]
View full version: കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ