തിരഞ്ഞെടുപ്പ് പ്രചാരണമല്ല, ഡേറ്റ ചോർന്നില്ല; വാട്സാപ്പ് സന്ദേശത്തില്‍ സർക്കാർ സത്യവാങ്മൂലം
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/27/cm-pinarayi-vijayan-high-court.jpg?w=1120&h=583കൊച്ചി∙ മുഖ്യമന്ത്രിയുടെ വാട്സാപ്പ് സന്ദേശം തിരഞ്ഞെടുപ്പ് പ്രചാരണമല്ലെന്നു ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം. ജീവനക്കാരുടെ ഡേറ്റ ചോർന്നിട്ടില്ല. ഡിഎ കുടിശ്ശിക അനുവദിച്ചതും എച്ച്ആർഎ പുനഃസ്ഥാപിച്ചതും ജീവനക്കാരെ സന്ദേശത്തിലൂടെ അറിയിച്ചതാണ്.
സന്ദേശത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പരാമർശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാനത്ത് നിലവിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ല. ജീവനക്കാരുടെ വിവരങ്ങൾ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല. കേരള സ്റ്റേറ്റ് ഐടി മിഷൻ മുഖേനയാണ് സന്ദേശങ്ങൾ അയച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഡേറ്റ ചോർത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് ഡേറ്റ സൂക്ഷിക്കാറില്ല. സർക്കാർ സേവനങ്ങൾ ജനങ്ങളിലെത്തിക്കാനായി കെഎസ്ഐടിഎം ഒരുക്കിയ വാട്സാപ്പ് പ്ലാറ്റ്ഫോമാണ് ഇതിനായി ഉപയോഗിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
What you should read next
[*] ലക്ഷക്കണക്കിന് സ്ത്രീകളുടെ ഡേറ്റ ചോർത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ പറഞ്ഞാണ് സർക്കാർ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയത്. ഔദ്യോഗിക ആവശ്യത്തിനായി സർക്കാർ ജീവനക്കാർ നൽകിയ ഫോണ്‍ നമ്പർ ഉപയോഗിച്ചുള്ള പ്രചാരണം വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുള്ളതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. 21ന് രാവിലെയാണ് ജീവനക്കാരെ പേരെടുത്ത് പറഞ്ഞ് സന്ദേശമെത്തിയത്.
JUST IN
[*]
12 SECONDS AGO തിരഞ്ഞെടുപ്പ് പ്രചാരണമല്ല, ഡേറ്റ ചോർന്നില്ല; വാട്സാപ്പ് സന്ദേശത്തില്‍ സർക്കാർ സത്യവാങ്മൂലം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
29 MINUTES AGO സാമ്പത്തിക പ്രതിസന്ധിക്കിടെ അഫ്‍ഗാൻ യുദ്ധവും; പാക്കിസ്ഥാൻ ഓഹരി വിപണിയിൽ \“ചോരപ്പുഴ\“ Stock Market
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 9 MINUTES AGO ‘പ്രോജക്ട് ബോട്ടിൽ ക്ലബ്’; പ്രീമിയം ഷോപ്പുകളിൽ മദ്യക്കമ്പനികൾക്ക് പ്രത്യേക കൗണ്ടറുമായി ബെവ്കോ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Kerala government affidavit on CM\“s Whatsapp Message: The Kerala Chief Minister\“s WhatsApp message was not for election campaigning and did not involve a data leak, according to a government affidavit filed in the High Court. This affidavit clarifies the message was sent via the KSITM platform to inform employees about sanctioned DA and HRA benefits, not for political purposes.
Pages:
[1]